ഒടുവില്‍ സിബി മാത്യൂസ് വെളിപ്പെടുത്തി, നമ്പി നാരായണനെ എന്തിന് അറസ്റ്റ് ചെയ്തെന്ന്
text_fieldsപാലക്കാട്: കോളിളക്കം സൃഷ്ടിച്ച ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ സുപ്രീംകോടതി കുറ്റവിമുക്തനാക്കിയ ശാസ്ത്രജ്ഞന്‍ നമ്പി നാരായണനെ അറസ്റ്റ് ചെയ്യാനുണ്ടായ യഥാര്‍ഥ കാരണം വിശദീകരിച്ച് അന്വേഷണസംഘത്തലവനായിരുന്ന സിബി മാത്യൂസ് രംഗത്ത്. ചാരക്കേസ് സി.ബി.ഐ അട്ടിമറിച്ചതാണെന്ന് ഒൗദ്യോഗിക രേഖകളുടെ പിന്‍ബലത്തില്‍ സ്ഥാപിക്കുന്നെന്ന അവകാശവാദത്തോടെ പുറത്തിറങ്ങുന്ന പുസ്തകത്തിലാണ് അറസ്റ്റിന്‍െറ കാരണം ആദ്യമായി സിബി മാത്യൂസ് വെളിപ്പെടുത്തുന്നത്. എഴുത്തുകാരനും ‘മാതൃഭൂമി’യില്‍ ചീഫ് സബ് എഡിറ്ററുമായ രാജന്‍ ചെറുക്കാട് രചിച്ച ‘അട്ടിമറിക്കപ്പെട്ട ചാരക്കേസ്’ എന്ന പുസ്തകത്തിലൂടെയാണ് മുന്‍ സംസ്ഥാന ഡി.ജി.പിയുടെ വിശദീകരണം.
ഐ.എസ്.ആര്‍.ഒ ശാസ്ത്രജ്ഞന്‍ ശശികുമാറിനെ 1994 നവംബര്‍ 21നും നമ്പി നാരായണനെ അതേമാസം 30നുമാണ് അറസ്റ്റ് ചെയ്തത്. പിന്നീട് സി.ബി.ഐ ആരോപിച്ച പോലെ ചില താല്‍പര്യങ്ങള്‍ മുന്‍നിര്‍ത്തി കെട്ടിച്ചമച്ച കേസിലായിരുന്നു അറസ്റ്റെന്ന വാദം അസംബന്ധമാണെന്ന് ഗ്രന്ഥകാരന്‍ പറയുന്നു. 1994 ആഗസ്റ്റ് 10ന് തിരുവനന്തപുരം കിഴക്കേകോട്ട തകരപ്പറമ്പ് റോഡിലെ സാമ്രാട്ട് ഹോട്ടല്‍ മുറിയില്‍ ശശികുമാറും നമ്പിനാരായണനും സന്ധിച്ചിരുന്നതായും കേസില്‍ നമ്പി നാരായണനുള്ള ബന്ധം അറസ്റ്റിലായ ഫൗസിയ ഹസന്‍ സ്ഥിരീകരിച്ചിരുന്നതായും സിബി മാത്യൂസ് പുസ്തകത്തില്‍ പറയുന്നു. പ്രതികളെ വെറുതെ വിടാന്‍ സി.ബി.ഐ കണ്ടത്തെിയ തെളിവുകള്‍ ശരിയല്ളെന്ന് സ്ഥാപിക്കാന്‍ ചില രേഖകളും പുസ്തകത്തില്‍ ഉദ്ധരിക്കുന്നുണ്ട്.
മാലി സ്വദേശിനി മറിയം റഷീദയെ അറസ്റ്റ് ചെയ്യുന്നതിന് ഒരു ദിവസം മുമ്പ് അന്നത്തെ തിരുവനന്തപുരം സിറ്റി പൊലീസ് ഡെപ്യൂട്ടി പൊലീസ് കമീഷണര്‍ ഋഷിരാജ് സിങ് ചാരവൃത്തി നടന്നെന്ന സംശയം ബലപ്പെട്ടെന്ന് വ്യക്തമാക്കി ഡി.ജി.പിയായിരുന്ന ടി.വി. മധുസൂദനന് കത്തയച്ചെന്നും പുസ്തകത്തിലുണ്ട്. ഈ കത്തുകളുള്‍പ്പെടെ ചാരവൃത്തി സംബന്ധിച്ച് ഉന്നത ഉദ്യോഗസ്ഥര്‍ അയച്ച ഒട്ടേറെ കത്തുകളും 224 പേജ് വരുന്ന പുസ്തകത്തിലുള്‍ക്കൊള്ളിച്ചിട്ടുണ്ട്. 1994 ഒക്ടോബര്‍ 20നാണ് മറിയം റഷീദ അറസ്റ്റിലായത്. ഋഷിരാജ് സിങ് കത്തയച്ചത് ഒക്ടോബര്‍ 19നാണ്.
അറസ്റ്റിലായവരെ ചോദ്യം ചെയ്തപ്പോള്‍ അന്നത്തെ പ്രധാനമന്ത്രി നരസിംഹറാവുവിന്‍െറ മകന്‍െറ പേര് ചിലര്‍ പറഞ്ഞതോടെ 1994 നവംബര്‍ 27ന് പ്രധാനമന്ത്രി തിരുവനന്തപുരത്തത്തെുകയും രാജ്ഭവനില്‍ താമസിച്ച് ചാരക്കേസ് സി.ബി.ഐയെക്കൊണ്ട് ഏറ്റെടുപ്പിക്കാന്‍ വേണ്ടത് ചെയ്തെന്നും പുസ്തകത്തിലുണ്ട്. എന്നാല്‍, അന്ന് മുഖ്യമന്ത്രിയായിരുന്ന കെ. കരുണാകരന് ചാരക്കേസുമായി ബന്ധമില്ളെന്നും വ്യക്തമാക്കുന്നു.
കേന്ദ്ര ഇന്‍റലിജന്‍സ് അന്വേഷണത്തിന് നേതൃത്വം നല്‍കിയ അന്നത്തെ ജോയന്‍റ് ഡയറക്ടര്‍ എം.കെ. ധര്‍ എഴുതിയ പുസ്തകത്തെയും ഉദ്ധരിച്ചിട്ടുണ്ട്. എം.കെ. ധറിന് പുറമെ സി.ബി.ഐ ജോ. ഡയറക്ടറായിരുന്ന ബി.ആര്‍. ലാല്‍ ഉള്‍പ്പെടെയുള്ളവര്‍ ചാരക്കേസ് ആസ്പദമാക്കി ഗ്രന്ഥരചന നടത്തിയിട്ടുണ്ട്. എന്നാല്‍, സിബി മാത്യൂസിന്‍െറ ഈ വെളിപ്പെടുത്തല്‍ ആദ്യമാണെന്ന് ഗ്രന്ഥകാരന്‍ വ്യക്തമാക്കുന്നു. ഡി.ജി.പിയായിരിക്കെ ഐ.പി.എസില്‍നിന്ന് സ്വയം വിരമിക്കുകയായിരുന്നു സിബി മാത്യൂസ്. പാലക്കാട്ടെ ജ്വാല പബ്ളിഷേഴ്സ് പ്രസിദ്ധീകരിക്കുന്ന പുസ്തകത്തിന് അവതാരികയെഴുതിയത് ഡോ. ഡി. ബാബു പോളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.