കലക്ടര്‍–എം.പി പോരിന് രാഷ്ട്രീയനിറം
text_fieldsകോഴിക്കോട്: കലക്ടര്‍-എം.പി പോരില്‍ കലക്ടര്‍ക്കെതിരെ പ്രതിഷേധവുമായി കോണ്‍ഗ്രസ് രംഗത്ത്. കഴിഞ്ഞദിവസം കലക്ടര്‍ക്ക് പിന്തുണയുമായി സി.പി.എം ജില്ലാ കമ്മിറ്റി രംഗത്തത്തെിയതിനെയും കോണ്‍ഗ്രസ് രൂക്ഷമായി വിമര്‍ശിക്കുന്നുണ്ട്. ഇതോടെ കലക്ടര്‍-എം.പി പോര് രാഷ്ട്രീയതലത്തിലേക്ക് മാറുമെന്ന സൂചനയാണ് ശനിയാഴ്ചത്തെ കോണ്‍ഗ്രസ് പ്രതിഷേധങ്ങള്‍ വ്യക്തമാക്കുന്നത്. എം.കെ. രാഘവന്‍ എം.പി മുഖ്യമന്ത്രിക്ക് പരാതികൊടുത്തതിനുശേഷം കലക്ടര്‍ പ്രതികരിച്ചിട്ടില്ല. അപ്പോഴും ഫേസ്ബുക്കില്‍ വാദപ്രതിവാദങ്ങള്‍ തുടരുകയാണ്. കലക്ടര്‍ അനുകൂലികള്‍ ഒരുഭാഗത്തും കലക്ടറുടെ പ്രവര്‍ത്തിയെ എതിര്‍ക്കുന്നവര്‍ മറ്റൊരുഭാഗത്തും പോസ്റ്റുകളുമായി ശനിയാഴ്ചയും സജീവമാണ്. വരും ദിവസങ്ങളിലും വിഷയം ചര്‍ച്ചയാകും.
ജനപ്രതിനിധിയെന്ന നിലയില്‍ മാതൃകാപരമായ പ്രവര്‍ത്തനം നടത്തി രാഷ്ട്രീയ എതിരാളികള്‍ക്കുപോലും പൊതുസമ്മതനായ എം.കെ. രാഘവന്‍ എം.പിയെ വാര്‍ത്താക്കുറിപ്പിലും സോഷ്യല്‍ മീഡിയയിലും അവഹേളിക്കുന്ന തരത്തില്‍ അഭിപ്രായപ്രകടനം നടത്തിയ ജില്ലാ കലക്ടര്‍ എന്‍. പ്രശാന്ത് കോഴിക്കോടിന് അപമാനമാണെന്ന് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ആരോപിച്ചു. പി.ആര്‍.ഡി വാര്‍ത്താക്കുറിപ്പ് ദുരുപയോഗം ചെയ്യുകയും ഫേസ്ബുക്കിലൂടെയും വാട്സ്ആപ്പിലൂടെയും എം.പിയെ അപമാനിക്കുകയും ചെയ്ത കലക്ടര്‍ക്കെതിരെ വകുപ്പുതല നടപടി സ്വീകരിക്കണം.
ഒരു ജനപ്രതിനിധിയെ പരസ്യമായി അപമാനിച്ചതിനെതിരെ വ്യാപകമായ പ്രതിഷേധമുയര്‍ന്നതോടെ അതില്‍നിന്ന് രക്ഷപ്പെടാന്‍ കലക്ടര്‍ സി.പി.എം ജില്ലാ നേതൃത്വത്തെ തെറ്റിദ്ധരിപ്പിക്കുകയാണ് ചെയ്തത്. രാഷ്ട്രീയ കക്ഷിഭേദമന്യെ ഏത് ജനപ്രതിനിധി ഉദ്യോഗസ്ഥരാല്‍ അപമാനിക്കപ്പെട്ടാലും അതിന് കൂട്ടുനില്‍ക്കാന്‍ ജനാധിപത്യബോധമുള്ളവര്‍ക്കോ പ്രസ്ഥാനങ്ങള്‍ക്കോ സാധിക്കില്ല. തന്‍െറ ഒൗദ്യോഗിക പ്രവര്‍ത്തനസമയത്തില്‍ കൂടുതല്‍ നേരം സോഷ്യല്‍ മീഡിയകളില്‍ അഭിരമിക്കാന്‍ താല്‍പര്യപ്പെടുന്ന കലക്ടര്‍ അതിനിടയില്‍ അല്‍പനേരമെങ്കിലും സാധാരണക്കാരന്‍െറ ജീവിതവുമായി ബന്ധപ്പെട്ടുകിടക്കുന്ന ഫയലുകളില്‍ ജാഗ്രത കാണിക്കണം. എം.കെ. രാഘവന്‍ മണ്ഡലത്തില്‍ നടപ്പാക്കിയ വികസനപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍പോലും തന്‍െറ ഭാഗം ന്യായീകരിക്കാന്‍ വസ്തുതകള്‍ മറച്ചുവെച്ച് കലക്ടര്‍ പുകമറ സൃഷ്ടിക്കുകയാണ്. ജില്ലാ കോണ്‍ഗ്രസ് വൈസ് പ്രസിഡന്‍റ് പാലക്കണ്ടി മൊയ്തീന്‍ അഹമ്മദ് അധ്യക്ഷത വഹിച്ചു.
ജില്ലാ കലക്ടര്‍ എന്‍. പ്രശാന്തിന്‍െറ നടപടിക്കെതിരെ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. ഡി.സി.സി രാജീവ് ഗാന്ധി ഓഡിറ്റോറിയത്തില്‍ നടന്ന പ്രതിഷേധ കൂട്ടായ്മ കെ.പി.സി.സി നിര്‍വാഹക സമിതിയംഗം കെ. പി. ബാബു ഉദ്ഘാടനം ചെയ്തു. എം.കെ. രാഘവന്‍െറ പ്രാദേശിക വികസന ഫണ്ട് വിനിയോഗം സംബന്ധിച്ച് ഉടലെടുത്ത വിവാദം പുതിയ രാഷ്ട്രീയ യജമാനന്‍മാരെ തൃപ്തിപ്പെടുത്തുന്നതിന് വേണ്ടി ജില്ലാ കലക്ടര്‍ നടത്തുന്ന വിലകുറഞ്ഞ പ്രകടനമാണെന്ന് കെ.പി. ബാബു അഭിപ്രായപ്പെട്ടു.
ജനകീയനായ എം.പിയുടെ പ്രതിച്ഛായ തകര്‍ക്കാനുള്ള ശ്രമമാണോ ഇതിന് പിന്നിലെന്ന് സംശയമുണ്ട്. സി.പി.എം ജില്ലാ സെക്രട്ടറി പി. മോഹനന്‍ മാസ്റ്ററുടെ പ്രതികരണം ഇത് ബലപ്പെടുത്തുന്നു. സി.പി. സലീം അധ്യക്ഷത വഹിച്ചു. കൂട്ടായ്മയില്‍ കണ്ടിയില്‍ ഗംഗാധരന്‍, പി.ബി. ബിനീഷ് കുമാര്‍, എസ്.കെ. അബൂബക്കര്‍, ഹേമലത വിശ്വനാഥ്, പി.വി. അബ്ദുല്‍ കബീര്‍, പി.പി. നൗഷിര്‍, വി.പി. ദുല്‍ക്കിഫില്‍, ഫൗസിയ അസീസ്, പി.ടി. ജനാര്‍ദനന്‍, ഇന്ദിര വേണുഗോപാല്‍, ബേബി പയ്യാനക്കല്‍ എന്നിവര്‍ പങ്കെടുത്തു. ജില്ലാ കലക്ടറുടെ നടപടിക്കെതിരെ യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി നഗരത്തില്‍ പ്രകടനം നടത്തി. കലക്ടറുടെ കോലം കത്തിച്ചു.
കെ.എസ്.ആര്‍.ടി.സി ബസ്സ്റ്റാന്‍ഡിന് മുന്നില്‍ നടന്ന സമാപന യോഗം കെ.പി.സി.സി എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം കെ.പി. ബാബു ഉദ്ഘാടനം ചെയ്തു. പാര്‍ലമെന്‍റ് കമ്മിറ്റി പ്രസിഡന്‍റ് പി.പി. നൗഷിര്‍ അധ്യക്ഷത വഹിച്ചു. എസ്.കെ. അബൂബക്കര്‍, പി.വി. ബിനീഷ്കുമാര്‍, പി.വി. അബ്ദുല്‍ കബീര്‍, എം. ധനീഷ്ലാല്‍, സി.പി. സലീം, ഷാജി മുണ്ടക്കല്‍, വി.ടി. ഷിജുലാല്‍ എന്നിവര്‍ സംസാരിച്ചു. ആര്‍. അബിജിത്ത്, ഷഹീര്‍, പ്രസാദ് അമ്പലക്കോത്ത്, സവിന്‍ മോനു, ജമാല്‍ അത്തോളി, ദുല്‍ഖിഫിന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.