സമഗ്രം, സമ്പൂര്‍ണം
text_fieldsഖുര്‍ആന്‍ സമ്പൂര്‍ണ മാര്‍ഗദര്‍ശന ഗ്രന്ഥമാണ്. മനുഷ്യന്‍െറ ആത്മീയദാഹം മാത്രമല്ല, ഭൗതികമായ ആവശ്യങ്ങള്‍കൂടി അത് കണക്കിലെടുക്കുന്നു. പള്ളിയുടെയും പാര്‍ലമെന്‍റിന്‍െറയും വിഷയങ്ങള്‍ അത് കൈകാര്യം ചെയ്യുന്നു. വ്യക്തിപരവും കുടുംബപരവും സാമൂഹികവും സാംസ്കാരികവും ദാര്‍ശനികവും രാഷ്ട്രീയവും രാഷ്ട്രാന്തരീയവുമായ മേഖലകളിലേക്ക് അത് വെളിച്ചം വീശുന്നു. ശാസ്ത്രമാകട്ടെ ചരിത്രമാകട്ടെ വിജ്ഞാനത്തിന്‍െറ ഒരു മേഖലയും അത് സ്പര്‍ശിക്കാതെ വിട്ടിട്ടില്ല. കാലത്തിന്‍െറ കറക്കത്തില്‍ അതിന്‍െറ നിര്‍ദേശങ്ങള്‍ ചിതലരിക്കുന്നില്ല.
എട്ടാം നൂറ്റാണ്ടില്‍ ജീവിച്ചവനും 21ാം നൂറ്റാണ്ടില്‍ ജീവിക്കുന്നവനും അത് ഒരുപോലെ വഴികാണിക്കുന്നു. മനുഷ്യജീവിതത്തില്‍ പ്രയോഗവത്കരിക്കപ്പെടാത്ത, ഏട്ടില്‍ മാത്രം വിശ്രമിക്കുന്ന, ഒരു നിയമവും ഖുര്‍ആനിലില്ല. കാലദേശ വര്‍ണ ഭാഷകള്‍ക്കതീതമായ നിയമങ്ങളും നിര്‍ദേശങ്ങളും താക്കീതുകളുമാണ് ഖുര്‍ആനിലുള്ളത്. സാര്‍വലൗകികവും സാര്‍വജനീനവുമാണ് ഖുര്‍ആന്‍. അത് മനുഷ്യന്‍െറ കൈകടത്തലുകള്‍ക്ക് തീര്‍ത്തും അതീതമാണ്. അന്ത്യനാള്‍ വരെ ഒരു വാക്ക് വെട്ടിക്കളയാനോ ഒരു വാക്ക് കൂട്ടിച്ചേര്‍ക്കാനോ കഴിയാത്ത വിധം സുരക്ഷിതമാക്കപ്പെട്ടിരിക്കുന്നു. ഖുര്‍ആനിന്‍െറ ഓരോ വായനയും പുതിയ അറിവും അനുഭവവും അനുഭൂതിയും പകര്‍ന്നുനല്‍കുന്നു. ഒരിക്കലും മടുപ്പുളവാക്കാത്ത വിധം ശ്രവണമധുരവും ആശയസമ്പുഷ്ടവുമാണ് അതിലെ ആയത്തുകള്‍. ഖുര്‍ആനിന്‍െറ വിജ്ഞാന സാഗരത്തില്‍ മുങ്ങിത്തപ്പുന്നവന് മുത്തുകളുമായി കയറിവരാം. തീരത്തുകൂടി നടക്കുന്നവന് കക്ക പെറുക്കാം. എത്ര വ്യാഖ്യാനിച്ചാലും പിന്നെയും വ്യാഖ്യാനിക്കാന്‍ പഴുത് ബാക്കിവെക്കുന്നതാണ് ഖുര്‍ആനിലെ സൂക്തങ്ങള്‍.
അല്ലാഹു പറഞ്ഞു. ‘പറയുക, കടല്‍വെള്ളം മുഴുവന്‍ എന്‍െറ റബ്ബിന്‍െറ വചനങ്ങള്‍ എഴുതാനുള്ള മഷിയായിത്തീരുകയാണെങ്കില്‍, എന്‍െറ നാഥന്‍െറ വചനങ്ങള്‍ തീരുന്നതിന് മുമ്പ് മഷി വറ്റിപ്പോവും. എന്നല്ല, അത്രയുംതന്നെ മഷി വേറെ കൊണ്ടുവന്നാലും മതിയാവുകയില്ല’. ഖുര്‍ആന്‍ മനുഷ്യജീവിതത്തിന്‍െറ കാറ്റലോഗാണ്. മനുഷ്യന്‍െറ സ്രഷ്ടാവ് തന്നെയാണ് ആ കാറ്റലോഗ് നല്‍കിയിരിക്കുന്നത്. ‘അറിയുക, സൃഷ്ടിക്കാനും കല്‍പിക്കാനും അവന് മാത്രമാണ് അധികാരം’ (വി.ഖു. 7:54). അതിനെ അവലംബിക്കാതെ മറ്റേതെങ്കിലും വ്യാജ കാറ്റലോഗാണ് അവന്‍ ജീവിതപ്രയാണത്തിന് ഉപയോഗിക്കുന്നതെങ്കില്‍ അപകടം ഉറപ്പാണ്. ജീവിതത്തിന്‍െറ ഓരോ ചലനവും ആ ദൈവിക നിര്‍ദേശപ്രകാരമാണെങ്കില്‍ അവന് ലക്ഷ്യസ്ഥാനത്തത്തൊം. ഇല്ളെങ്കില്‍ ദു$ഖിക്കേണ്ടിവരും. ‘എന്‍െറ മാര്‍ഗദര്‍ശനം നിങ്ങള്‍ക്ക് വന്ന് കിട്ടും, തീര്‍ച്ച. അപ്പോള്‍ എന്‍െറ മാര്‍ഗം പിന്തുടരുന്നവര്‍ നിര്‍ഭയരായിരിക്കും, അവര്‍ക്ക് ദു$ഖിക്കേണ്ടിവരില്ല’ (വി.ഖു. 2:38). മനുഷ്യനാണ് ഖുര്‍ആനിന്‍െറ പ്രമേയം. അവന്‍ എവിടെ നിന്നുവന്നു? ഇവിടെ എന്തു ചെയ്യണം? എങ്ങോട്ട് പോകുന്നു? തുടങ്ങിയ മൗലിക ചോദ്യങ്ങള്‍ക്ക് ഖുര്‍ആന്‍ തൃപ്തികരമായ ഉത്തരം നല്‍കുന്നു. ജീവിതത്തിന് വ്യക്തമായ ലക്ഷ്യബോധം നല്‍കുകയും മനുഷ്യനെ ഉത്തരവാദിത്തബോധമുള്ളവനാക്കുകയും ചെയ്യുന്നു. ദൈവത്തെക്കുറിച്ചും പ്രവാചകന്മാരെക്കുറിച്ചും പരലോകത്തെക്കുറിച്ചും അത് വ്യക്തവും സുബദ്ധവുമായ കാഴ്ചപ്പാടുകള്‍ സമര്‍പ്പിക്കുന്നു. മനുഷ്യന് അഭിമാനവും അന്തസ്സും പകര്‍ന്നുനല്‍കുന്നതോടൊപ്പം അവനെ അത് വിനയാന്വിതനുമാക്കുന്നു.
‘ഈ ഖുര്‍ആന്‍ ഏറ്റവും നേരായ വഴി കാണിച്ചുതരുന്നു’ (വി.ഖു. 17:9). പ്രകൃതിയെ വണങ്ങാനല്ല, പ്രകൃതിയോടിണങ്ങാനാണത് ആവശ്യപ്പെടുന്നത്. സൂര്യനെയും ചന്ദ്രനെയും ആരാധിക്കുന്നതിന് പകരം സൂര്യചന്ദ്രന്മാരെ സൃഷ്ടിച്ച പടച്ചതമ്പുരാനെ വണങ്ങാന്‍ അത് ആവശ്യപ്പെടുന്നു. ‘രാപ്പകലുകളും സൂര്യചന്ദ്രന്മാരും അവന്‍െറ ദൃഷ്ടാന്തങ്ങളില്‍പെട്ടതാണ്. അതിനാല്‍, നിങ്ങള്‍ സൂര്യനെയോ ചന്ദ്രനെയോ പ്രണമിക്കരുത്. അവയെ സൃഷ്ടിച്ച അല്ലാഹുവിനെ മാത്രം പ്രണമിക്കുക. നിങ്ങള്‍ അവനുമാത്രം വഴിപ്പെടുന്നവരാണെങ്കില്‍’ (വി.ഖു. 41:37). പ്രകൃതിക്ക് നിയമം നല്‍കിയവന്‍ തന്നെയാണ് നിങ്ങള്‍ക്കും നിയമം നല്‍കിയത് എന്നും അത് സ്വീകരിക്കുന്നതാണ് നിങ്ങള്‍ക്ക് ഉത്തമമെന്നും താത്വികമായും പ്രാമാണികമായും ബുദ്ധിപരമായും ഖുര്‍ആന്‍ മനുഷ്യനെ ബോധ്യപ്പെടുത്തുന്നു. ‘അല്ലാഹുവിന്‍െറ ജീവിതവ്യവസ്ഥയല്ലാത്ത മറ്റുവല്ലതുമാണോ അവരാഗ്രഹിക്കുന്നത്? ആകാശഭൂമിയിലുള്ളവരൊക്കെയും സ്വയം സന്നദ്ധമായോ നിര്‍ബന്ധിതമായോ അവന് മാത്രം കീഴ്പ്പെട്ടിരിക്കെ. എല്ലാവരുടെയും തിരിച്ചുപോക്ക് അവങ്കലേക്ക് തന്നെ’ (വി.ഖു. 3:83).
സമ്പാദനം: ഫൈസല്‍ മഞ്ചേരി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.