ജഡ്ജിക്ക് കോഴ വാഗ്ദാനം: വിജിലന്‍സ് അന്വേഷണം വഴിമുട്ടുന്നു
text_fieldsകൊച്ചി: ഹൈകോടതി ജഡ്ജിക്ക് കോഴ വാഗ്ദാനം ചെയ്ത സംഭവത്തില്‍ വിജിലന്‍സ് അന്വേഷണം പ്രതിസന്ധിയില്‍. ജസ്റ്റിസ് കെ.ടി. ശങ്കരന്‍െറ മൊഴി അനുസരിച്ച് കോഴ വാഗ്ദാനം ചെയ്ത ആളെ കണ്ടത്തൊനുള്ള അന്വേഷണസംഘത്തിന്‍െറ ശ്രമങ്ങളൊന്നും ഇതുവരെ വിജയിച്ചിട്ടില്ല. സുഹൃത്ത് വഴി കോഴ വാഗ്ദാനം ചെയ്തെന്നാണ് ജഡ്ജിയുടെ മൊഴി. ഇതനുസരിച്ച് വിജിലന്‍സ് സുഹൃത്തിനെ സമീപിച്ചെങ്കിലും കേസ് മുന്നോട്ട് കൊണ്ടുപോകുന്നതിന് വഴിതുറന്നുകിട്ടിയിട്ടില്ല. വിഷയം അഴിമതി നിരോധ നിയമത്തിന്‍െറ പരിധിയില്‍ വരുമോയെന്ന ആശയക്കുഴപ്പവും നിലനില്‍ക്കുകയാണ്.
സ്വര്‍ണക്കടത്ത് കേസില്‍ കൊഫെപോസ പ്രകാരം തടവിലാക്കിയ പ്രതികളുടെ ഹരജിയില്‍ വാദം കേള്‍ക്കാനിരിക്കെ ജസ്റ്റിസ് കെ.ടി. ശങ്കരനാണ് കേസിലെ പ്രതികള്‍ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന വെളിപ്പെടുത്തല്‍ കോടതിയില്‍ നടത്തിയത്. പണം വാഗ്ദാനം ചെയ്ത് സ്വാധീനിക്കാനുള്ള ശ്രമം ഗുരുതര സ്ഥിതിവിശേഷമാണെന്നും അതിനാല്‍ കേസ് കേള്‍ക്കുന്നതില്‍നിന്ന് പിന്മാറുകയാണെന്നും അദ്ദേഹം പ്രഖ്യാപിച്ചു. തുടര്‍ന്ന്, വിജിലന്‍സ് ഡയറക്ടര്‍ ഇടപെട്ട് ഉടന്‍ അന്വേഷണം ഏറ്റെടുക്കുകയായിരുന്നു. എന്നാല്‍, വിജിലന്‍സ് ഉദ്യോഗസ്ഥര്‍ സമീപിച്ചപ്പോള്‍ അന്വേഷണം ആവശ്യമില്ളെന്ന നിലപാടാണ് ജഡ്ജി സ്വീകരിച്ചത്. ചീഫ് ജസ്റ്റിസ് പച്ചക്കൊടി കാട്ടിയതോടെയാണ് അദ്ദേഹം മൊഴി നല്‍കാന്‍ തയാറായത്.
തന്‍െറ സുഹൃത്തും സഹപാഠിയുമായ കോഴിക്കോട്ടെ അഭിഭാഷകന്‍ സുരേഷ് ചന്ദ്രന്‍ മുഖേനയാണ് കോഴ വാഗ്ദാനം അറിഞ്ഞതെന്നായിരുന്നു ജസ്റ്റിസ് ശങ്കരന്‍ മൊഴി നല്‍കിയത്. തുടര്‍ന്ന്, വിജിലന്‍സ് എസ്.പി അഭിഭാഷകന്‍െറ മൊഴി രേഖപ്പെടുത്തി. മാര്‍ച്ച് അവസാനവാരം തന്‍െറ ഓഫിസിലത്തെിയ അപരിചിതനാണ് കോഴ വാഗ്ദാനം ചെയ്തതെന്നാണ് അഡ്വക്കറ്റ് സുരേഷ് ചന്ദ്രന്‍െറ മൊഴി.
ജസ്റ്റിസ് ശങ്കരനെ സ്വാധീനിച്ച് ഒമ്പത് പ്രതികളില്‍ മൂന്നുപേരെയെങ്കിലും രക്ഷപ്പെടുത്തിയാല്‍ 25ലക്ഷം എന്നായിരുന്നു വാഗ്ദാനം. ഇതിന് കഴിയില്ളെന്ന് അറിയിച്ചതോടെ വന്നയാള്‍ മടങ്ങിയെന്നും അഭിഭാഷകന്‍െറ മൊഴിയില്‍ പറയുന്നു. ആളെ തിരിച്ചറിയാന്‍ പേരും ഓര്‍മയില്ല. ഫോണില്‍ വിളിച്ചിട്ടില്ലാത്തതിനാല്‍ നമ്പര്‍ അറിയില്ല. പറഞ്ഞ പേര് സത്യമാകണമെന്നില്ളെന്നും മൊഴിയിലുണ്ട്. ജഡ്ജിയുടെയും അഭിഭാഷകന്‍െറയും മൊഴി മാത്രം അടിസ്ഥാനപ്പെടുത്തി അന്വേഷണം മുന്നോട്ടുകൊണ്ടുപോകല്‍ എളുപ്പമല്ല. ഇതോടെ തുടര്‍ അന്വേഷണത്തിന് വഴിയെന്തെന്നാണ് വിജിലന്‍സിന്‍െറ ആലോചന. ഇതിനിടെയാണ് വിഷയം അഴിമതി നിരോധ നിയമത്തിന്‍െറ പരിധിയില്‍ വരുമോയെന്ന ആശയക്കുഴപ്പം ഉയര്‍ന്നിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.