കലക്ടർ സ്വയം കഴുതയാകുന്നു; ഊളകൾ കലക്ടറായി ഇരിക്കരുത്- വീക്ഷണം മുഖപ്രസംഗം
text_fieldsകോഴിക്കോട്: ജില്ലാ കലക്ടർ എൻ. പ്രശാന്തിനെ കടന്നാക്രമിച്ച് കോൺഗ്രസ് മുഖപത്രം വീക്ഷണം. മാധ്യമശ്രദ്ധ നേടാൻ കലക്ടർ സ്വയം കഴുതയാകുകയാണ്. തനിക്ക് കൊമ്പുണ്ടെന്ന് കലക്ടർക്ക് തോന്നിയാൽ സർക്കാർ ആ കൊമ്പ് മുറിക്കണമെന്നും പ്രശാന്തിന് ജനാധിപത്യത്തോടുതന്നെ പുച്ഛമാണെന്നും വീക്ഷണം മുഖപ്രസംഗത്തിലൂടെ വിമർശിച്ചു.സാമൂഹ്യദ്രോഹികളുടെ വഴിയിലാണ് കലക്ടർ. ആരോപണങ്ങൾക്ക് മറുപടി നൽകാതെ മാപ്പിടുന്നത് ആണത്തമല്ല. ഊളത്തരമാണ്. ഊളകൾക്ക് ഇരിക്കാനുള്ള ഇടമല്ല ജില്ലാ കലക്ടർ പദവിയെന്നും വീക്ഷണം വ്യക്തമാക്കി. അനർഹമായ മാധ്യമ പ്രസിദ്ധിയിൽ സിനിമാ കഥാപാത്രങ്ങളെപ്പോലെയാണ് കലക്ടർ പ്രവർത്തിക്കുന്നത്. ജനപ്രതിനിധികളോട് ഇത്തരത്തിൽ പെരുമാറിയാൽ ഉത്തരേന്ത്യയിൽ ആയിരുന്നെങ്കിൽ അദ്ദേഹം മുക്കാലിയിൽ കെട്ടി അടികൊള്ളെണ്ടി വരുമായിരുന്നു. സ്വന്തം പ്രശസ്തിയിൽ ആത്മരതി നടത്തുകയാണ് കലക്ടറെന്നും വീക്ഷണം കുറ്റപ്പെടുത്തി.
അതേസമയം കലക്ടര്‍ എന്‍.പ്രശാന്ത് എം.പിയോട് നിരുപാധികം മാപ്പ് ചോദിച്ചു. തന്‍െറ ഭാഗത്തുനിന്നുണ്ടായ എല്ലാറ്റിനും ക്ഷമചോദിച്ച് കലക്ടര്‍ ശനിയാഴ്ച രാത്രി 10.20ഓടെയാണ് ഫേസ്ബുക്കിൽ പോസ്റ്റിട്ടത്. എം.കെ. രാഘവന്‍ എം.പിയുമായി വ്യക്തിപരമായി ഉണ്ടായിരുന്ന നല്ലബന്ധം ഇത്രയും വഷളായതില്‍ വിഷമമുണ്ടെന്നും വ്യക്തിപരമായ പ്രശ്നം വ്യക്തിപരമായിത്തന്നെ പറഞ്ഞുതീര്‍ക്കണമെന്നുണ്ടെന്നും കലക്ടര്‍ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.