തെരുവത്ത് രാമന്‍ അവാര്‍ഡ് കെ. യാസീന്‍ അഷ്റഫിന്
text_fieldsകോഴിക്കോട് : കാലിക്കറ്റ് പ്രസ്സ് ക്ളബ്ബിൻെറ 2015 ലെ തെരുവത്ത് രാമന്‍ അവാര്‍ഡിന് മാധ്യമം ദിനപത്രത്തിൻെറ അസോസിയേറ്റ് എഡിറ്റര്‍ കെ. യാസീന്‍ അഷ്റഫ് അര്‍ഹനായി. മികച്ച മുഖ പ്രസംഗത്തിന് ഏര്‍പ്പെടുത്തിയതാണ് അവാര്‍ഡ്. 2015 സെപ്തംബര്‍ 15ന് മാധ്യമം പ്രസിദ്ധീകരിച്ച "പ്രതിരാഷ്ട്രീയത്തിൻെറ വിപ്ലവനാമ്പുകള്‍' എന്ന മുഖ പ്രസംഗമാണ് അവാര്‍ഡിന് അര്‍ഹമായതെന്ന് പ്രസ്സ് ക്ലബ്ബ് പ്രസിഡൻറ് കമാല്‍ വരദൂരും സെക്രട്ടറി എന്‍.രാജേഷും അറിയിച്ചു. മൂന്നാര്‍ സമരത്തിൻെറ പശ്ചാത്തലത്തിലുളളതാണ് മുഖപ്രസംഗം. കേരള മീഡിയ അക്കാദമി മുന്‍ ചെയര്‍മാനും പ്രശസ്ത കോളമിസ്റ്റുമായ എന്‍. പി. രാജേന്ദ്രന്‍, മുതിര്‍ന്ന പത്രപ്രവര്‍ത്തകരായ പി.ജെ. മാത്യു, കോയ മുഹമ്മദ് എന്നിവരടങ്ങിയ ജഡ്ജിങ്ങ് കമ്മറ്റിയാണ് ജേതാവിനെ നിര്‍ണയിച്ചത്.
കോഴിക്കോട് ഫറൂഖ് കോളേജില്‍ ഇംഗ്ലീഷ് വിഭാഗം മേധാവിയായിരുന്നു. കാലിക്കറ്റ് സര്‍വകലാശാലയുടെ മികച്ച അധ്യാപകനുളള പ്രൊ. എം.എം.ഗനി അവാര്‍ഡ്, മികച്ച മുഖപ്രസംഗത്തിനുളള മുട്ടത്തുവര്‍ക്കി പുരസ്കാരം, പന്തളം രാമവര്‍മ്മ അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്. മാധ്യമം ആഴ്ചപ്പതിപ്പിലും മീഡിയാവണ്‍ ചാനലിലും മീഡിയാസ്കാന്‍ എന്ന കോളം പതിവായി ചെയ്തുവരുന്നു. പെരിന്തല്‍മണ്ണ സ്വദേശിയാണ്. ഭാര്യ: മുഹ്സിന, മക്കള്‍: അഹ്സാന്‍ അബ്ദുളള, അസ്ഹര്‍ ശാഗിദ്, ഹുസ്ന സുമയ്യ, അമീന്‍ ഇഹ്സാന്‍. പ്രദീപം പത്രാധിപരായിരുന്ന തെരുവത്ത് രാമൻെറ സ്മരണാര്‍ത്ഥം കുടുംബം ഏര്‍പ്പെടുത്തിയതാണ് അവാര്‍ഡ്. 10,000 രൂപയും പ്രശസ്തി പത്രവും ഉള്‍പ്പെടുന്നതാണ് അവാര്‍ഡ്. അവാര്‍ഡ് ദാനം ജൂലൈ രണ്ടാം വാരം നടക്കും.
അവാർഡിനർഹമായ മുഖപ്രസംഗം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.