വിദേശജോലി വാഗ്ദാനം ചെയ്ത് കൊല്ലം സ്വദേശി മുക്കാല്‍ കോടി തട്ടിയതായി പരാതി
text_fieldsകോഴിക്കോട്: ഫ്രാന്‍സിലും ജര്‍മനിയിലും ഉന്നതജോലി വാഗ്ദാനം ചെയ്ത് നിരവധിപേരില്‍നിന്നായി മുക്കാല്‍ കോടി രൂപ തട്ടിയെടുത്തതായി പരാതി. കൊല്ലം നോര്‍ത് പറവൂര്‍ പൂതക്കുളം സ്വദേശി ജീനസ് പ്രസാദിനെതിരെയാണ് ആരോപണം. വിവിധ ജില്ലകളിലെ 22 യുവാക്കളെ വിദേശത്ത് ജോലി നല്‍കാമെന്നു പറഞ്ഞ് റഷ്യയിലത്തെിച്ച് എഴുപത്തഞ്ചു ലക്ഷത്തോളം രൂപ വാങ്ങി കബളിപ്പിച്ചതെന്നാണ് പരാതി.
കോഴിക്കോട്, മലപ്പുറം, പാലക്കാട്, കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ യുവാക്കളാണ് വഞ്ചനക്ക് ഇരയായത്. ഫ്രാന്‍സ്, ജര്‍മനി എന്നീ രാജ്യങ്ങളില്‍ ഉയര്‍ന്ന ശമ്പളത്തില്‍ ജോലി നല്‍കാമെന്ന വ്യാജേന ജീനസ് പ്രസാദ് ഇവരെ റഷ്യയിലത്തെിക്കുകയായിരുന്നു. ജീനസിന്‍െറ സുഹൃത്തായ മനോജ് ലോറന്‍സ് എന്ന റൂണിയാണ് വിദേശത്ത് പോവാന്‍ താല്‍പര്യമുള്ളവരെ കണ്ടത്തെുന്ന കണ്ണിയായി പ്രവര്‍ത്തിച്ചതെന്ന് യുവാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
റഷ്യ വഴിയാണ് പോവേണ്ടതെന്നുപറഞ്ഞ് ജനുവരി മുതല്‍ മാര്‍ച്ച് വരെ ജീനസ് യുവാക്കളെ കൊച്ചിയില്‍നിന്ന് റഷ്യയിലത്തെിച്ചു. 22 പേരെ രണ്ട് ബാച്ചായാണ് റഷ്യയില്‍ എത്തിച്ചത്. ഓരോരുത്തരില്‍നിന്നും മൂന്നു മുതല്‍ നാലു ലക്ഷം രൂപ വരെ കൈപ്പറ്റുകയും ചെയ്തു. വിസിറ്റിങ് വിസയുടെ കാലാവധി തീരാറായിട്ടും മറ്റു നടപടികളൊന്നും ഇല്ലാതായപ്പോഴാണ് വഞ്ചിക്കപ്പെട്ടതായി മനസ്സിലായത്. മുഖ്യമന്ത്രി, ഡി.ജി.പി, മനുഷ്യാവകാശ കമീഷന്‍, കൊല്ലം സിറ്റി പൊലീസ്, ഫറോക്ക് പൊലീസ് എന്നിവര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. രാമനാട്ടുകര സ്വദേശികളായ പി. ഉമേഷ്, കെ. ജയറാം, സന്തോഷ്കുമാര്‍, എന്‍. അനീഷ്, തേഞ്ഞിപ്പലം സ്വദേശി പി. വിനീഷ്, ബേപ്പൂര്‍ സ്വദേശി എം.വി. രതീഷ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.