കര്‍ശന നിര്‍ദേശത്തിന് പുല്ലുവില; മരുന്നിന് വില കുറഞ്ഞില്ല
text_fieldsതൃശൂര്‍: അവശ്യ മരുന്നുകളുടെ വില കുറച്ച് മാസം പിന്നിടുമ്പോഴും വിപണിയില്‍ വില പഴയതു തന്നെ. 10 മുതല്‍ 25 ശതമാനംവരെ വില കുറച്ച് ദേശീയ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിങ് അതോറിറ്റി (എന്‍.പി.പി.എ) പുതുക്കി നിശ്ചയിച്ചെങ്കിലും മെഡിക്കല്‍ സ്റ്റോറുകളില്‍ അറിഞ്ഞ മട്ടില്ല.
അര്‍ബുദം, പ്രമേഹം, രക്തസമ്മര്‍ദം തുടങ്ങിയ രോഗങ്ങളുടെത് ഉള്‍പ്പെടെ 33 ഒൗഷധങ്ങളുടെ വില കുറച്ചു കൊണ്ടുള്ള വിജ്ഞാപനം ജൂണ്‍ നാലിനാണ് പുറത്തിറക്കിയത്. രക്താര്‍ബുദത്തിന് നല്‍കുന്ന ഇമാറ്റിനിബ് ടാബ്ലറ്റാണ് ഇതില്‍ പ്രധാനം. പത്തു ഗുളികക്ക് 2,882 രൂപയായിരുന്നത് 2,133 ആയാണ് കുറയേണ്ടത്. 749 രൂപയുടെ വ്യത്യാസം. പ്രമേഹ മരുന്നായ മെറ്റ്ഫോര്‍മിന്‍ 500 മില്ലി ഗ്രാമിന്‍െറ വില 17 രൂപയില്‍ നിന്ന് 13 ആവണം. അപസ്മാര രോഗികള്‍ ജീവിതകാലം മുഴുവന്‍ കഴിക്കേണ്ട ഫിനോബാര്‍ബിറ്റോണ്‍ 60 മില്ലിഗ്രാമിന്‍െറ വില 26ല്‍ നിന്ന് 16 രൂപയായും അലര്‍ജിയുടെ സെട്രിസിന്‍െറ വില 19ല്‍ നിന്നും 15ആയുമാണ് കുറച്ചത്.
വിലക്കുറവ് പ്രാബല്യത്തില്‍ വന്ന ദിവസം മുതല്‍ നടപ്പാക്കണമെന്ന് ആരോഗ്യ വകുപ്പ് പ്രത്യേക നിര്‍ദേശം നല്‍കിയെങ്കിലും നടപടിയായില്ല. ഡ്രഗ്സ് കണ്‍¤്രടാള്‍ വിഭാഗമാകട്ടെ പരിശോധന പോലും നടത്തിയിട്ടില്ളെന്ന് പറയുന്നു. പൊതു, സ്വകാര്യ മേഖലകളിലായി 19,000ഓളം മരുന്നു വിതരണ കേന്ദ്രങ്ങളുണ്ട്. ഇവ പരിശോധിക്കാന്‍ 47 ഡ്രഗ് ഇന്‍സ്പെക്ടര്‍മാരെയുള്ളൂ. വില കുറഞ്ഞ മരുന്നുകള്‍ വിപണിയില്‍ എത്തിയിട്ടില്ളെന്നാണ് വ്യാപാരികള്‍ പറയുന്നത്. കഴിഞ്ഞ കാലങ്ങളില്‍ പ്രതിവര്‍ഷം മരുന്നുകള്‍ക്ക് അഞ്ച് ശതമാനം വരെയാണ് വില കയറാറുള്ളത്. ഇതാദ്യമായാണ് വില കുറഞ്ഞത്. വില കുറച്ചപ്പോള്‍ വിറ്റുവരവിന്‍െറ ഇടിവ് മറികടക്കാന്‍ 10 എണ്ണം ഉണ്ടായിരുന്ന സ്ട്രിപ്പ് ഇപ്പോള്‍ പതിനഞ്ചും ഇരുപതും ആക്കി വിപണിയില്‍ എത്തിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.