ജി. കാര്‍ത്തികേയന്‍െറ നിര്യാണം: പന്തലൊരുക്കിയതിന് പണം നല്‍കാത്തതിനെതിരെ ഹരജി
text_fieldsകൊച്ചി: മുന്‍ സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍െറ നിര്യാണത്തത്തെുടര്‍ന്ന് ഒൗദ്യോഗിക വസതിയില്‍ പന്തല്‍ ഒരുക്കിയതിന്‍െറ പണം നല്‍കാത്തതിന് സര്‍ക്കാറിനെതിരെ ഹരജി. 2015 മാര്‍ച്ച് ഏഴുമുതല്‍ 14വരെ വീട്ടുമുറ്റത്ത് പന്തല്‍ സൗകര്യം ഒരുക്കിയെങ്കിലും ഇതുവരെ പണം നല്‍കിയിട്ടില്ളെന്ന് ചൂണ്ടിക്കാട്ടി കരാറുകാരനായ തിരുവനന്തപുരം ആനയറ സ്വദേശിയാണ് കോടതിയെ സമീപിച്ചത്. സര്‍ക്കാറിലെ ഉത്തരവാദപ്പെട്ടവരുടെ നിര്‍ദേശപ്രകാരം പന്തല്‍ സൗകര്യം ഒരുക്കുകയും അതുമായി ബന്ധപ്പെട്ടുണ്ടായ ചെലവ് കൃത്യമായി അറിയിക്കുകയും ചെയ്തിട്ടും പണം നല്കാന് തയാറായില്ളെന്നാണ് ഹരജിയിലെ ആരോപണം. നിയമസഭാ സെക്രട്ടറി, പൊതുമരാമത്ത് എക്സിക്യൂട്ടിവ് എന്‍ജിനീയര്‍, അസി. എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ തുടങ്ങിയവരാണ് എതിര് കക്ഷികള്‍. ഹരജി ഫയലില്‍ സ്വീകരിച്ച ജസ്റ്റിസ് പി.ബി. സുരേഷ് കുമാര്‍ സര്‍ക്കാറിന്‍െറ വിശദീകരണം തേടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.