ഷുക്കൂര്‍ വധം: അപ്പീല്‍ ഹരജികള്‍ 12ന് പരിഗണിക്കാന്‍ മാറ്റി
text_fieldsകൊച്ചി: കണ്ണൂര്‍ തളിപ്പറമ്പ് അരിയില്‍ ഷുക്കൂര്‍ വധക്കേസ് സി.ബി.ഐ അന്വേഷിക്കാനുള്ള സിംഗ്ള്‍ബെഞ്ച് ഉത്തരവിനെതിരെ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനും ടി.വി. രാജേഷ് എം.എല്‍.എയുമടക്കമുള്ള പ്രതികള്‍ നല്‍കിയ അപ്പീല്‍ ഹരജി ജൂലൈ 12ന് പരിഗണിക്കാനായി ഹൈകോടതി മാറ്റി. കോടതി നിര്‍ദേശ പ്രകാരം സി.ബി.ഐ അഭിഭാഷകന്‍ കേസ് ഡയറി ഹാജരാക്കിയെങ്കിലും കേസ് പിന്നീട് പരിഗണിക്കാന്‍ ജസ്റ്റിസ് തോട്ടത്തില്‍ ബി. രാധാകൃഷ്ണന്‍, ജസ്റ്റിസ് പി.വി. ആശ എന്നിവരടങ്ങുന്ന ഡിവിഷന്‍ബെഞ്ച് മാറ്റുകയായിരുന്നു. ജസ്റ്റിസ് തോട്ടത്തില്‍ ബി. രാധാകൃഷ്ണനൊപ്പം കേസ് പരിഗണിക്കുന്ന ജസ്റ്റിസ് അനു ശിവരാമന്‍ ചൊവ്വാഴ്ച അവധിയിലായിരുന്നു. ഇതേ തുടര്‍ന്നാണ് കേസ് മാറ്റിയത്.
ജയരാജനും രാജേഷിനും പുറമെ മൊറാഴ കാപ്പാടന്‍ പ്രകാശ്, കെ.വി. ഷാജി എന്നിവരാണ് ഹരജി നല്‍കിയിട്ടുള്ളത്.
അപ്പീല്‍ പരിഗണിച്ച ഡിവിഷന്‍ബെഞ്ച് സി.ബി.ഐ അന്വേഷണത്തിനുള്ള സിംഗ്ള്‍ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്തിരിക്കുകയാണ്.
മുസ്ലിം യൂത്ത് ലീഗ് പ്രവര്‍ത്തകനായ അബ്ദുല്‍ ഷുക്കൂര്‍ 2012 ഫെബ്രുവരി 20നാണ് കൊല്ലപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.