ആലപ്പുഴയിൽ സർക്കാർ ഡോക്ടർമാർമാരുടെ മിന്നൽ പണിമുടക്ക്
text_fieldsആലപ്പുഴ: ആലപ്പുഴ ജില്ലയിലെ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ മിന്നല്‍ പണിമുടക്ക് നടത്തുന്നു. അരൂക്കുറ്റി പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ഡോക്‌ടറെ കയ്യേറ്റം ചെയ്തതിൽ പ്രതിഷേധിച്ചാണ് സമരം. നടപടി എടുത്തില്ലെങ്കില്‍ നാളെ സംസ്ഥാന വ്യാപകമായി പണിമുടക്കുമെന്ന് കെ.ജി.എം.ഒ.എ അറിയിച്ചു. സമരത്തെത്തുടര്‍ന്ന് അത്യാഹിത വിഭാഗം ഒഴികെയുള്ളവയുടെ പ്രവര്‍ത്തനം മുടങ്ങിയിരിക്കുകയാണ്.
നെഞ്ചുവേദനയെത്തുടര്‍ന്ന് ഡോക്ടറെ സമീപിച്ച രോഗി ചികിത്സ കിട്ടാതെ മരിച്ചതായി ആരോപിച്ചാണ് ഇന്നലെ വൈകുന്നേരം ഒരു കൂട്ടമാളുകള്‍ അരൂക്കുറ്റി സാമൂഹികാരോഗ്യകേന്ദ്രത്തിലെ അസിസ്റ്റന്‍റ് സര്‍ജന്‍ ഡോക്ടര്‍ ആര്‍.വി. വരുണിന്‍റെ വീട് ഉപരോധിച്ച് അദ്ദേഹത്തെ കയ്യേറ്റം ചെയ്തത്. അരൂക്കുറ്റി പഞ്ചായത്ത് 13-ാം വാര്‍ഡ് സുഷമാലയത്തില്‍ ഗംഗാധരന്‍ (52) ആണ് മരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.