പുതിയ സർക്കാറിെൻറ ആദ്യബജറ്റ് നാളെ
text_fieldsതിരുവനന്തപുരം: പുതിയ സർക്കാരിെൻറ ആദ്യ ബജറ്റ് നാളെ. അടിസ്ഥാന സൗകര്യ വികസനത്തിന് അധിക വിഭവ സമാഹരണവും ക്ഷേമ പെൻഷനുകളുടെ വർദ്ധനവുമടക്കം ജന സൗഹൃദ പദ്ധതിയിലൂന്നിയാകും നാളെ തോമസ് െഎസക്കിെൻറ ബജറ്റ്. പരിസ്ഥിതി സംരക്ഷണം അടങ്ങിയ പ്രത്യേക നിർദേശവും ബജറ്റിലുണ്ടെന്നാണ് റിപ്പോർട്ട്. അതേസമയം കർശന ചെലവ് ചുരുക്കൽ നടപടികൾക്കും ബജറ്റിൽ നർദേശമുണ്ടാകും. ക്ഷേമ പെൻഷനുകൾ, ന്യായവില ശൃംഖലകൾ മെച്ചപ്പെടുത്തൽ, പൊതുവിതരണ സംവിധാനം ശക്തിപ്പെടുത്തൽ തുടങ്ങിയവക്ക് ബജറ്റിൽ നടപടിയുണ്ടാകും. നികുതി വരുമാനം 13ൽ നിന്ന്25 ശതമാനത്തിലേക്ക് ഉയർത്തും. ഇതിനായി സാേങ്കതിക സംവിധാനം മെച്ചപ്പെടുത്താൻ നടപടികളുണ്ടാകും.
വരുന്ന വർഷം ആദ്യം നിലവിൽ വരുന്നവിധം നിയമഭേദഗതി അടക്കമുള്ള കാര്യങ്ങളാണ് നിർദേശിക്കുന്നത്. അധികം പണം കൈയിലില്ലെങ്കിൽ കേരളം കണ്ടതിൽ വെച്ച് ഏറ്റവും വലിയ ഒരു നിക്ഷേപ പദ്ധതിക്ക് തുടക്കം കുറിക്കുമെന്നും അതിനാൽ ഇൗ ബജറ്റ് സംസ്ഥാനത്തെ വികസനത്തിന് ഒരു നാഴികക്കല്ലാവുമെന്ന്തോമസ് െഎസക് പറഞ്ഞു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.