Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 July 2016 7:47 PM IST Updated On
date_range 8 July 2016 5:03 AM ISTമക്കളെ കളിയാക്കിയത് ചോദ്യം ചെയ്ത പിതാവ് മര്‍ദനമേറ്റ് മരിച്ചു
text_fieldsbookmark_border
ചാവക്കാട് : സാമൂഹികവിരുദ്ധരുടെ മര്‍ദനമേറ്റ് മധ്യവയസ്കന്‍ കൊല്ലപ്പെട്ടു. ഗുരുവായൂര്‍ പഞ്ചാരമുക്ക് വാറനാട്ട് വീട്ടില്‍ പരമേശ്വരന്‍െറ മകന്‍ രമേഷിനെയാണ് (51) ഒരു പറ്റം മദ്യപാനികള്‍ ബുധനാഴ്ച രാത്രി ഒമ്പതരയോടെ മര്‍ദിച്ച് കൊന്നത്. ചാവക്കാട് നഗരസഭാ പതിനൊന്നാം വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്‍റാണ് രമേഷ്.
തറാവാട്ടില്‍ നിന്നും മക്കളായ ശ്വേതയേയും (17) സഞ്ജുവിനേയും (15) കൊണ്ട് ബൈക്കില്‍ സ്വന്തം വീട്ടിലേക്ക് പോകുമ്പോള്‍ രമേഷിനെ പരിസരത്ത് മദ്യപിച്ചുകൊണ്ടിരുന്ന ഒരു സംഘം കളിയാക്കി കൂക്കിവിളിച്ചിരുന്നു. മക്കളെ വീട്ടില്‍ കൊണ്ടാക്കി ഇക്കാര്യം തിരക്കാനത്തെിയപ്പോള്‍ സ്ഥലത്ത് സ്ഥിരമായി തമ്പടിച്ച പതിനഞ്ചോളം വരുന്ന സംഘത്തില്‍പെട്ടവര്‍ പ്രകോപനമില്ലാതെ ആക്രമിക്കുകയായിരുന്നുവത്രേ. വിവരം അറിഞ്ഞ് തടയാന്‍ ശ്രമിച്ച ജ്യേഷ്ഠന്‍ സുരേഷിന്‍െറ മുന്നില്‍വെച്ചായിരുന്നു മര്‍ദനം. സത്യന്‍ എന്നയാളുടെ നേതൃത്വത്തിലായിരുന്നു മര്‍ദനമെന്ന് സുരേഷ് പറഞ്ഞു. തറവാട്ടില്‍ ഉച്ചഭക്ഷണത്തിനത്തെിയ മക്കളെയും കൊണ്ട് രാത്രി 8.45 ഓടെ സ്വന്തം വീട്ടിലേക്ക് പോയ രമേശ് അവരെ അവിടെയാക്കി കളിയാക്കിയത്് തിരക്കാന്‍ പോയ കാര്യം ശ്വേത ഫോണ്‍ ചെയ്തറിയിച്ചതനുസരിച്ചാണ് സുരേഷ് അവിടെയത്തെിയത്. കൂക്കിവിളിയും ബഹളവും സുരേഷും കേട്ടിരുന്നു. അവിടെയപ്പോള്‍ സത്യന്‍ എന്നയാളും 14 ഓളം വരുന്ന യുവാക്കളും ചേര്‍ന്ന് രമേഷിനെ നേരിടുന്നതാണ് കണ്ടത് എന്ന് സുരേഷ് പറഞ്ഞു.
ഇവര്‍ മദ്യപിച്ച് സമീപത്തെ കുളത്തിന്‍െറ വക്കില്‍ നേരത്തെ ഉണ്ടായിരുന്നു. കാര്യം തിരക്കിയ തന്നെയും സംഘം ആക്രമിക്കാന്‍ വന്നതായി അയാള്‍ പറഞ്ഞു. കൂട്ടത്തല്ലിനിടയില്‍ കമഴ്ന്നടിച്ച് വീണ അനുജനെ ചിലര്‍ ചവിട്ടുകയും അടിക്കുകയും ചെയ്യുന്നത് കണ്ട് തടയാന്‍ ശ്രമിച്ചത് പരാജയപ്പെട്ടു. തളര്‍ന്ന രമേഷിനെ ഒരു വിധത്തില്‍ രക്ഷിച്ച് അടുത്തുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോയി. വഴിയില്‍ വെച്ച് മരണം സംഭവിച്ചു. രമേഷിന്‍െറ തലയില്‍ മുറിവേറ്റിട്ടുണ്ട്. രമേഷിന്‍െറ മൃതദേഹം തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍ പോസറ്റ്്മോര്‍ട്ടം കഴിഞ്ഞ് വീട്ടിലത്തെിച്ച ശേഷം സംസ്കരിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരുടെ പേര് വിവരങ്ങള്‍ വെളിപ്പെടുത്താന്‍ പൊലീസ് വിസമ്മതിച്ചു.
മണത്തല അയിനിപ്പുള്ളിയിലെ കാജാ കമ്പനി ജീവനക്കാരനാണ് മരിച്ച രമേശ്. സുരേഷും കാജാ കമ്പനിയിലാണ് ജോലി ചെയ്യുന്നത്. മാതാവ് : പത്മാവതിയമ്മ. ഭാര്യ: ഗീത. ശ്വേത ഗുരുവായൂര്‍ ശ്രീകൃഷ്ണ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പ്ളസ് ടുവിനും സഞ്ജു ചാവക്കാട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പ്ളസ് വണ്‍ വിദ്യാര്‍ഥിയാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story