ഇടത് സര്‍ക്കാറിന്‍െറ ആദ്യ ബജറ്റ് ഇന്ന്
text_fieldsതിരുവനന്തപുരം: പിണറായി വിജയന്‍ നയിക്കുന്ന ഇടത് സര്‍ക്കാറിന്‍െറ ആദ്യ ബജറ്റ് വെള്ളിയാഴ്ച നിയമസഭയില്‍ അവതരിപ്പിക്കും. ജനങ്ങളില്‍ അധികഭാരം അടിച്ചേല്‍പിക്കാതെയും ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കിയുമായിരിക്കും രാവിലെ ഒമ്പതിന് ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക് നിയമസഭയില്‍ ബജറ്റ് അവതരിപ്പിക്കുക.
അനാവശ്യചെലവുകള്‍ നിയന്ത്രിക്കുന്നതിനാവശ്യമായ നിര്‍ദേശങ്ങളും ബജറ്റില്‍ ഉണ്ടായേക്കുമെന്നാണ് പ്രതീക്ഷ. അഞ്ചുവര്‍ഷം കൊണ്ട് സാമ്പത്തികവളര്‍ച്ച കൂടുതല്‍ വേഗത്തിലാക്കാനുള്ള നിര്‍ദേശങ്ങള്‍ക്കായിരിക്കും ബജറ്റിലെ മുന്‍ഗണന. പുറത്തുനിന്ന് വന്‍ നിക്ഷേപം കൊണ്ടുവന്ന് അടിസ്ഥാനസൗകര്യമേഖലയുടെ വികസനമാണ് ഐസക് ലക്ഷ്യമിടുന്നത്. സാമ്പത്തികമാന്ദ്യം ശക്തമായ സാഹചര്യത്തില്‍ സംസ്ഥാനത്തെ ധനസ്ഥാപനങ്ങള്‍, അര്‍ധസര്‍ക്കാര്‍ ധനസ്ഥാപനങ്ങള്‍, പ്രവാസികള്‍, സ്വകാര്യ സംരംഭകര്‍ തുടങ്ങിയവരുടെ സഹായത്തോടെ ഇതിലേക്കാവശ്യമാകുന്ന ഫണ്ട് കണ്ടത്തൊനാണ് ധനമന്ത്രിയുടെ ശ്രമം. നികുതി വര്‍ധിപ്പിക്കാന്‍ സാധ്യത കുറവാണെങ്കിലും നികുതിനിരക്കുകളില്‍ ചില പുതിയ ക്രമീകരണങ്ങള്‍ ഉണ്ടായേക്കും.
മുന്‍സര്‍ക്കാര്‍ ചിലവിഭാഗങ്ങള്‍ക്ക് മാത്രമായി നല്‍കിയ നികുതി ഇളവുകള്‍ പിന്‍വലിക്കാനും സാധ്യതയുണ്ട്. നികുതിവകുപ്പിന്‍െറ കാര്യക്ഷമത വര്‍ധിപ്പിച്ച് പിരിവ് 25 ശതമാനത്തില്‍ എത്തിക്കാനുള്ള ശ്രമങ്ങള്‍ ബജറ്റില്‍ ഉള്‍പ്പെടുത്തും. കുടിശ്ശിക പിരിക്കുന്നതിനുള്ള നടപടികള്‍ക്ക് മുന്‍ഗണന നല്‍കും.നികുതി ചോര്‍ച്ച തടയുന്നതിനാവശ്യമായ നിയമനിര്‍മാണം സംബന്ധിച്ചും ബജറ്റില്‍ പരാമര്‍ശമുണ്ടായേക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ട്. സര്‍ക്കാറിന്‍െറ സാമൂഹിക ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ പരിഗണനകളും ഇതോടൊപ്പം ബജറ്റ് പ്രസംഗത്തില്‍ ഉണ്ടാകുമെന്നാണറിയുന്നത്. ഇതിനാവശ്യമായ വിഭവം കണ്ടത്തെുന്നതിന് നികുതിപിരിവ് ഊര്‍ജിതമാക്കിയേക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.