Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right12,000 കോടിയുടെ...

12,000 കോടിയുടെ മാന്ദ്യവിരുദ്ധ പാക്കേജ്; ക്ഷേമ പെൻഷനുകൾക്ക് വർധന

text_fields
bookmark_border
12,000 കോടിയുടെ മാന്ദ്യവിരുദ്ധ പാക്കേജ്; ക്ഷേമ പെൻഷനുകൾക്ക് വർധന
cancel
camera_alt?????? ??????????? ?????????? ?????? ????? ???? ?????? ?????? ???????????

തിരുവനന്തപുരം: ക്ഷേമ പെൻഷൻ വർധിപ്പിച്ചും റോഡ്, പാലം വികസനത്തിന് ഊന്നൽ നൽകിയുമുള്ള 2016-17 വർഷത്തെ ബജറ്റ് ധനമന്ത്രി ഡോ. തോമസ് ഐസക് നിയമസഭയിൽ അവതരിപ്പിച്ചു. സാമ്പത്തിക മാന്ദ്യം പരിഹരിക്കാൻ 2008ലെ മാതൃകയിൽ പ്രത്യേക പാക്കേജ്, നികുതി പിരിവ് വർധിപ്പിച്ച് വരുമാനം ഉയർത്തൽ, ബജറ്റിന് പുറന്ന് നിന്ന് ഫണ്ട് കണ്ടെത്താൻ പ്രത്യേക ബോർഡ് തുടങ്ങിയവയാണ് ബജറ്റിലെ പ്രധാന പരാമർശങ്ങൾ. കാരുണ്യ ചികിത്സാ പദ്ധതി ജനങ്ങളുടെ അവകാശമാക്കി മാറ്റുമെന്നും പിണറായി വിജയന്‍ നയിക്കുന്ന ഇടത് സര്‍ക്കാറിന്‍റെ ആദ്യ ബജറ്റില്‍ ചൂണ്ടിക്കാട്ടുന്നു.

നാളികേരത്തിന്‍റെ താങ്ങുവില ഉയർത്തിയതും പഴയ വാഹനങ്ങൾ ഹരിത നികുതി ഏർപ്പെടുത്തിയതും 60 വയസു കഴിഞ്ഞ ഭിന്നലിംഗക്കാർക്ക് പെൻഷൻ ഏർപ്പെടുത്തിയതും തൊഴിലുറപ്പുകാർക്ക് സൗജന്യ റേഷനും പലിശരഹിത ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം വിപുലീകരിക്കും സ്ത്രീകളുടെ ക്ഷേമത്തിനായി പ്രത്യേക വകുപ്പ് തുടങ്ങിയവും ശ്രദ്ധേയമായ പ്രഖ്യാപനങ്ങളാണ്. റോഡ് വികസനത്തിന് ഭൂമി ഏറ്റെടുക്കാൻ ബജറ്റിൽ 8,000 കോടി രൂപ നീക്കിവെച്ചിട്ടുണ്ട്.

ബസുമതി അരി, വെളിച്ചെണ്ണ, പാക്കറ്റ് ഗോതമ്പ് ഉത്പന്നങ്ങൾ, ബര്‍ഗര്‍, പിസ, പാസ്ത തുടങ്ങിയ ബേക്കറി സാധനങ്ങൾ, തുണിത്തരങ്ങൾ, പ്ലാസ്റ്റിക് ഡിസ്‌പോസിബിള്‍ പ്ലേറ്റുകൾ, ഗ്ലാസുകൾ, അലക്ക് സോപ്പ് എന്നിവയുടെ വില വർധിക്കും. കൂടാതെ ഇതര സംസ്ഥാനങ്ങളിലേക്കുള്ള ബസ് യാത്രാ നിരക്ക്, കുടുംബാംഗങ്ങൾ തമ്മിലുള്ള ആധാര ഇടപാടുകൾക്കുള്ള മുദ്രപത്ര വില എന്നിവക്കും വർധവുണ്ടാവും. സിനിമ ടിക്കറ്റ്, സ്ക്രാപ് ബാറ്ററി, ഹോട്ടൽ മുറി വാടക, തെർമോകോൾ ഉൽപന്നങ്ങൾ എന്നിവയുടെ വില കുറയും.

ബജറ്റിലെ മറ്റ് നിർദേശങ്ങൾ:

  • മാരക രോഗങ്ങൾക്ക് സൗജന്യ ചികിത്സ
  • പെൻഷൻ ബാങ്ക് വഴിയാക്കും
  • കാരുണ്യ ചികിത്സാ പദ്ധതി ജനങ്ങളുടെ അവകാശമാക്കി മാറ്റും
  • എല്ലാ ക്ഷേമ പെൻഷനുകളും 1000 രൂപയാക്കി ഉയർത്തും
  • ഓണത്തിന് മുമ്പ് ഒരു മാസത്തെ ശമ്പളം മുന്‍കൂറായി നല്‍കും.
  • തൊഴിലുറപ്പുകാർക്ക് സൗജന്യ റേഷൻ
  • മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളുകളുടെ നവീകരണത്തിന് 100 കോടി
  • പട്ടികവർഗക്കാർക്ക് വീടുനിർമാണം -450 കോടി
  • ഇതര സംസ്ഥാന തൊഴിലാളികൾക്കായി നിയമനിർമാണം
  • 12,000 കോടിയുടെ മാന്ദ്യവിരുദ്ധ പാക്കേജ്
  • ഓട്ടിസം ചികിത്സ നടത്തുന്ന സ്ഥാപനങ്ങള്‍ക്ക് 20 കോടി രൂപയുടെ സഹായ പദ്ധതി
  • ഭിന്നലിംഗക്കാര്‍ക്ക് 68 കോടി രൂപയുടെ സഹായം
  • എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്ക് 10 കോടി രൂപ അനുവദിക്കും
  • കോക്ലിയര്‍ ഇംപ്ലാന്‍റേഷന് പത്ത് കോടി രൂപ
  • അഞ്ച് വര്‍ഷത്തിനുള്ളില്‍ എല്ലാവര്‍ക്കും വീട്
  • പാതിവഴിയില്‍ മുടങ്ങിയ വീട് നിര്‍മാണം പൂര്‍ത്തീകരിക്കാന്‍ സഹായം
  • വീടില്ലാത്തവരുടെ പട്ടിക തയാറാക്കും എല്ലാ വീടുകളിലും വെള്ളവും വെളിച്ചവും കക്കൂസും
  • ഭൂരഹിതര്‍ക്ക് മൂന്ന് സെന്‍റ് ഭൂമി നല്‍കും.
  • റേഷന്‍ കട നവീകരിക്കാന്‍ കെഎസ്എഫ്ഇ വഴി പലിശരഹിത വായ്‍പ
  • മോട്ടോര്‍ വാഹന നികുതിയുടെ നിശ്ചിത ശതമാനം പുതിയ ധനകാര്യ സ്ഥാപനത്തിന്
  • കേരള അടിസ്ഥാന വികസന ബോര്‍ഡിനെ ധനകാര്യ സ്ഥാപനമാക്കും
  • കാര്‍ഷിക മേഖലക്ക് 600 കോടി രൂപ വകയിരുത്തി
  • ന്യൂനപക്ഷ വികസന കോര്‍പറേഷന് 15 കോടി
  • നെല്‍കൃഷി സബ്സിഡി വര്‍ധിപ്പിച്ചു
  • നെല്ല് സംഭരണത്തിന് 385 കോടി രൂപ വകയിരുത്തി
  • ദേശീയപാത, വിമാനത്താവളം, ഗെയില്‍പൈപ്പ് ലൈന്‍ എന്നിവക്ക് ഭൂമിയേറ്റെടുക്കും
  • പലിശരഹിത ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം വിപുലീകരിക്കും
  • ഭൂമിയേറ്റെടുക്കലിലെ പ്രതിസന്ധികള്‍ തരണം ചെയ്യും
  • ഭൂമി ഏറ്റെടുക്കലിന്‍റെ മുഴുവന്‍ കുടിശികയും ഉടന്‍ കൊടുത്തു തീര്‍ക്കും.
  • റോഡുകള്‍ക്കും മറ്റും സ്ഥലമെടുക്കാന്‍ 8000 കോടി.
  • മൃഗസംരക്ഷണത്തിനും ക്ഷീര വികസത്തിനും 350 കോടി
  • തരിശിടുന്ന കൃഷിഭൂമി തദ്ദേശ സ്ഥാപനങ്ങള്‍ സംഘകൃഷിക്ക് നല്‍കണം
  • പച്ചക്കറി മേഖലക്ക് 100 കോടി
  • കാലിത്തീറ്റ സബ്സിഡി 20 കോടിയായി വര്‍ധിപ്പിച്ചു
  • മത്സ്യത്തൊഴിലാളികളുടെ കടാശ്വസത്തിനായി 50 കോടി വിലയിരുത്തി
  • കടല്‍ഭിത്തി നിര്‍മ്മാണത്തിന് 300 കോടി രൂപ അധികമായി അനുവദിച്ചു
  • തീരദേശ സംരക്ഷണ പരിപാടികള്‍ പുന:പരിശോധിക്കും
  • കടലാക്രമണ മേഖലകളില്‍ താമസിക്കുന്നവര്‍ക്ക് സുരക്ഷിത മേഖലകളിലേക്ക് മാറാന്‍ 10 ലക്ഷം ധനസഹായം
  • പൊതുമേഖലയില്‍ മരുന്നു കമ്പനി
  • പുലിമുട്ട് നിര്‍മാണത്തിന് 300 കോടി
  • അര്‍ത്തുള്ളി, താനൂര്‍, കൊയിലാണ്ടി, തലശ്ശേരി തുറമുഖങ്ങളുടെ വികസനത്തിന് 5 കോടി
  • കയര്‍മേഖലയില്‍ ആധുനികവത്കരണം നടപ്പാക്കും
  • കയര്‍മേഖലക്ക് വകയിരുത്തിയത് 262 കോടി
  • പൊതുമേഖലയിലെ പത്ത് കശുവണ്ടി ഫാക്ടറികള്‍ നവീകരിക്കും - 235 കോടി രൂപ
  • ഖാദിവികസനത്തിന് പത്ത് കോടി
  • കഴിഞ്ഞ സര്‍ക്കാര്‍ പ്രഖ്യാപിച്ച എല്ലാ ക്ഷേമനിധികളും ഈ വര്‍ഷം തന്നെ നടപ്പാക്കും
  • ഒന്ന് മുതല്‍ എട്ട് വരെ ക്ലാസുകളിലെ വിദ്യാർഥികള്‍ക്ക് സൗജന്യ യൂണിഫോം
  • വിഴിഞ്ഞത്ത് വീട് നഷ്ടപ്പെടുന്നവരുടെ ബാധ്യത സര്‍ക്കാര്‍ ഏറ്റെടുക്കും
  • കണ്ണൂര്‍ ദിനേശ് സഹകരണസംഘത്തിന് 9 കോടി രൂപ
  • കയര്‍ വില സ്ഥിരതാ ഫണ്ട് 100 കോടിയാക്കി
  • ഓരോ മണ്ഡലത്തിലും ഒരു സ്‌കൂള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തും -ആയിരം കോടി
  • കെട്ടിട്ട നിര്‍മാണ ചുമതല സര്‍ക്കാറും മറ്റു ചിലവുകള്‍ സന്നദ്ധ സംഘടനകളും വ്യക്തികളും വഹിക്കണം
  • 5 വര്‍ഷത്തിനകം ആയിരം ഹൈടെക് സ്‌കൂളുകള്‍
  • ഹയര്‍സെക്കന്‍ഡറി/ വെക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളുകള്‍ക്ക് ആസ്ഥാന മന്ദിരം പണിയാന്‍ 20 കോടി
  • ഭിന്നശേഷിക്കാരായ 50000തോളം കുട്ടികളുടെ പുസ്തകങ്ങള്‍ക്കും സ്റ്റേഷനറിക്ക് 250 രൂപ, യൂണിഫോമിന് 500 രൂപ, യാത്രചിലവിന് 1000 രൂപ
  • കേരള സര്‍വകലാശാലക്ക് 25 കോടി കാലിക്കറ്റ്
  • എംജി, കണ്ണൂര്‍ സര്‍വകലാശാലകൾക്ക് 24 കോടി
  • മലയാളം സര്‍വകലാശാലക്ക് 7 കോടി
  • ഗവ. ആര്‍ട്‌സ് കോളജുകളും എന്‍ഞ്ചിനീയറിങ് കോളജുകളും നവീകരിക്കാന്‍ 250 കോടി രൂപ
  • നവീകരണം രണ്ട് വര്‍ഷത്തിനകം പൂര്‍ത്തിയാക്കും
  • വിദ്യാഭ്യാസ വായ്പാ കുടിശ്ശിക തീര്‍ക്കാന്‍ നൂറ് കോടി രൂപ ബാങ്കുകള്‍ക്ക് അനുവദിച്ചു
  • പുനര്‍ജനി പദ്ധതിക്ക് 7.6 കോടി അധികമായി വിലയിരുത്തി
  • 10 ഐ.ടി.ഐകള്‍ അന്തര്‍ദേശിയ നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ 50 കോടി
  • മെഡി. കോളജുകള്‍, ജനറല്‍ ആശുപത്രി, താലൂക്ക് ആശുപത്രി എന്നിവയുടെ നവീകരണത്തിനും വികസനത്തിനുമായി ആയിരം കോടി
  • കുതിരവട്ടം മാനസികാരോഗ്യ ആശുപത്രിയുടെ പുനരധിവാസത്തിന് നൂറ് കോടി
  • തലശ്ശേരിയില്‍ വനിതകളുടെയും കുട്ടികളുടെയും ആശുപത്രി സ്ഥാപിക്കും
  • ആർ.സി.സിക്ക് 59 കോടി
  • മലബാര്‍ കാന്‍സര്‍ സെന്‍ററിന് 29 കോടി
  • തിരുവനന്തപുരം മെഡിക്കല്‍ കോളജിനെ എയിംസ് നിലവാരത്തിലേക്ക് ഉയര്‍ത്തും
  • അഞ്ച് വര്‍ഷം കൊണ്ട് വാട്ടര്‍ അതോറിറ്റിയെ നഷ്ടത്തില്‍ നിന്ന് കരകയറ്റും
  • വാട്ടര്‍ അതോറിറ്റിയുടെ പഴക്കം ചെന്ന എല്ലാ പൈപ്പുകളും മാറ്റി സ്ഥാപിക്കും
  • വാട്ടര്‍ അതോറിറ്റി സര്‍ക്കാരിന് നല്‍കാനുള്ള 1004 കോടി രൂപയുടെ പലിശയും പിഴ പലിശയും എഴുത്തിതള്ളി
  • വെള്ളക്കരം അഞ്ച് വര്‍ഷത്തേക്ക് കൂട്ടില്ല
  • കൊച്ചി സ്മാര്‍ട്ട് സിറ്റിയിലെ ജലപദ്ധതികള്‍ക്കായി 500 കോടി
  • ജലനിധി രണ്ടാം ഘട്ടത്തിന് 314 കോടി
  • ജപ്പാന്‍ കുടിവെള്ള പദ്ധതിക്ക് 114 കോടി
  • വാട്ടര്‍ അതോറിറ്റിയുടെ നഷ്ടം മറ്റ് മാര്‍ഗങ്ങളിലൂടെ നികത്തും
  • എല്ലാ ജില്ലകളിലും നാടക തീയേറ്റര്‍, സിനിമാ തീയേറ്റര്‍, സെമിനാര്‍ഹാള്‍, താമസ സൗകര്യം എന്നിവയോട് കൂടിയ കലാ സാംസ്‌കാരിക സമുച്ചയം സ്ഥാപിക്കും
  • ഒരു കലാ സാംസ്‌കാരിക സമുച്ചയം സ്ഥാപിക്കാന്‍ 40 കോടി രൂപ ചിലവ്‌
  • തിരുവനന്തപുരം ഫിലിം ഫെസ്റ്റിവലിന് സ്ഥിരം വേദി ഒരുക്കാന്‍ 50 കോടി
  • പയ്യന്നൂരില്‍ പൂരക്കളി അക്കാദമി
  • നവോത്ഥാന നായകന്മാരുടെ പേരില്‍ മണ്ഡപം നിര്‍മിക്കും
  • പടയണി, തെയ്യം കലാകാരന്‍മാര്‍ക്ക് പെന്‍ഷന്‍
  • കെ.എസ്.ഡി.പിയുടെ നേതൃത്വത്തില്‍ പൊതുമേഖലയില്‍ മരുന്ന് കമ്പനി
  • തിരൂന്‍ തുഞ്ചത്തെഴുത്തച്ഛന്‍ സമിതിക്കുള്ള വാര്‍ഷിക ഗ്രാന്‍റ് 30 ലക്ഷമാക്കി ഉയര്‍ത്തി
  • കൈത്തറി മേഖലക്ക് 30 കോടിയുടെ സഹായം
  • കെ.പി.പി നമ്പ്യാരുടെ സ്മാരക മ്യൂസിയം ആരംഭിക്കാന്‍ ഒരു കോടി
  • ശിവഗിരിയില്‍ കണ്‍വെൻഷന്‍ സെന്‍റര്‍ നിര്‍മാണം പൂര്‍ത്തീകരിക്കാന്‍ 2 കോടി
  • ലൈബ്രറികള്‍ക്കുള്ള ഗ്രാന്‍റ് 33 കോടി
  • ലൈബ്രറികള്‍ക്കുള്ള ധനസഹായം 50 ശതമാനം വര്‍ധിപ്പിച്ചു
  • എ ഗ്രേഡ് ലൈബ്രറികളില്‍ വൈഫൈ ഏര്‍പ്പെടുത്താന്‍ പത്ത് കോടി
  • 14 ജില്ലകളിലും ഇന്‍ഡോര്‍ സ്‌റ്റേഡിയം സ്ഥാപിക്കാന്‍ 500 കോടി
  • ജിവി രാജ, അയ്യങ്കാളി സ്‌പോര്‍ട്‌സ് സ്‌കൂളുകളുടെ നവീകരണത്തിന് 30 കോടി
  • എല്ലാ പഞ്ചായത്തിലും കളിക്കളം
  • നീലേശ്വരം, ധര്‍മ്മടം, കൂത്തുപറമ്പ്, നടുവണ്ണൂര്‍, നിലമ്പൂര്‍, ചിറ്റൂര്‍, ചാത്തനൂര്‍ ചാലക്കുടി, പ്രീതികുളങ്ങര, അമ്പലപ്പുഴ തുടങ്ങിയ സ്ഥലങ്ങളില്‍ പഞ്ചായത്ത് സ്റ്റേഡിയം സ്ഥാപിക്കും -5 കോടി
  • കലവൂര്‍ ഗോപിനാഥിന്‍റെ പേരില്‍ ആലപ്പുഴയില്‍ വോളിബാള്‍ അക്കാദമി
  • കലാഭവന്‍ മണിക്ക് സ്മാരകം
  • ശിവഗിരിയില്‍ നമുക്ക് ജാതിയില്ല വിളംബര മ്യൂസിയത്തിന് അഞ്ച് കോടി
  • മാന്ദ്യവിരുദ്ധ പാക്കേജിലൂടെ 5000 കോടിയുടെ റോഡ് വികസന പാക്കേജ്
  • സംസ്ഥാനത്ത് 68 പാലങ്ങള്‍ക്ക് അനുമതി
  • റോഡിനും പാലങ്ങള്‍ക്കും നടപ്പുവര്‍ഷം 500 കോടി
  • 17 ബൈപ്പാസുകള്‍ക്ക് 385 കോടി
  • 2,800 കോടി രൂപക്ക് 37 റോഡുകള്‍ അനുവദിച്ചു
  • മാന്ദ്യവിരുദ്ധ പാക്കേജില്‍ പൊതുമരാമത്ത് വകുപ്പിന് 5000 കോടി വകയിരുത്തി
  • 14 റെയില്‍ മേല്‍പാലങ്ങള്‍ക്ക് പണം വകയിരുത്തി
  • ചെളാരി, ചെട്ടിപ്പടി, ഗുരാവയൂര്‍ അക്കത്തേതറ, മുളയാര്‍, ചിറങ്ങര, കുണ്ടര വാളക്കുറിശി, പുതുക്കാട് തുടങ്ങിയ മേല്‍പാലങ്ങള്‍ക്ക് പണം അനുവദിച്ചു
  • അതിവേഗ റെയില്‍പാതയുടെ പഠനം ഈ വര്‍ഷം പൂര്‍ത്തിയാക്കും -50 ലക്ഷം
  • ശബരിപാതക്ക് 50 കോടി
  • ശബരിമല മാസ്റ്റര്‍ പ്ലാനിന് 150 കോടി മാറ്റിവച്ചു
  • സര്‍ക്കാർ ഒാഫീസുകളുടെ മേല്‍ക്കൂരയില്‍ സോളാര്‍ പാനലുകള്‍ സ്ഥാപിക്കാന്‍ നബാഡ് സഹായമായി 200 കോടി  പ്രതീക്ഷിക്കുന്നു
  • കേരളത്തിലെ എല്ലാ വീടുകളിലും സി.എഫ്.എല്‍ ബള്‍ബുകള്‍ എല്‍.ഇ.ഡി ബള്‍ബുകള്‍ ആക്കിമാറ്റാന്‍ 250 കോടി
  • ചെറുകിട ജലസേചന പദ്ധതികള്‍ക്കായി 130 കോടി
  • എം.എല്‍.എമാരുടെ ആസ്തിവികസന ഫണ്ട് നിലനിര്‍ത്തും
  • തോട്, കുളം, പുഴ പുനരുദ്ധാരണത്തിന് 100 കോടി
  • വിഴിഞ്ഞം തുറമുഖത്തിന് ഫണ്ട് ഉറപ്പു വരുത്തും
  • കെ.എസ്.ആര്‍.ടി.സിക്ക് രക്ഷാ പാക്കേജ്
  • അഞ്ച് വർഷം കൊണ്ട് കെ.എസ്.ആര്‍.ടി.സി ബസുകൾ സി.എൻ.ജിയാക്കും
  • കെ.എസ്.ആര്‍.ടി.സിക്ക് 1000 സി.എൻ.ജി ബസുകൾ -300 കോടി
  • കെ.എസ്.ആര്‍.ടി.സി ജീവനക്കാർക്ക് പെന്‍ഷന്‍ ലഭ്യമാക്കും
  • കൊച്ചി കേന്ദ്രീകരിച്ച് 1000 പുതിയ സി.എന്‍.ജി ബസുകള്‍ ഇറക്കും
  • കൊച്ചിയിലെ സംയോജിത ജലഗതാഗത പദ്ധതി മാതൃകയാക്കി ആലപ്പുഴ കുട്ടനാട് ചങ്ങനാശേരി എന്നിവിടങ്ങളിലും മൊബിലിറ്റി ഹബ്ബ്
  • ആദിവാസികള്‍ക്കായി പി.കെ കാളന്‍ ഭവന പദ്ധതി
  • കടക്കെണിയിലായ ക്ഷീര കര്‍ഷകര്‍ക്ക് 5 കോടി
  • നാല് അണ്ടര്‍പാസേജുകള്‍ക്ക് അഞ്ച് കോടി
  • അഞ്ച് ബൃഹദ് വിവിധോദ്ദേശ വ്യവസായ സോണുകള്‍
  • കൊച്ചി-പാലക്കാട്-കോയമ്പത്തൂര്‍ വ്യവസായ ഇടനാഴി പദ്ധതിക്ക് തുടക്കമിടുന്നു
  • ഇടനാഴിക്കായി എന്‍എച്ച് 47-ന്‍റെ പ്രാന്തപ്രദേശങ്ങളില്‍ ചെറുതും വലുതുമായ വ്യവസായ പാര്‍ക്കുകള്‍ സ്ഥാപിക്കും
  • കൊച്ചി- കോയമ്പത്തൂര്‍ വ്യവസായ ഇടനാഴിക്കായി എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ 1500 ഏക്കര്‍ ഏറ്റെടുക്കും
  • 20 ടൂറിസ്റ്റ് കേന്ദ്രങ്ങളിലെ അടിസ്ഥാന സൗകര്യവികസനത്തിനായി 400 കോടി രൂപ
  • പൊന്‍മുടിയില്‍ റോപ്പ് വേ സ്ഥാപിക്കാന്‍ 100 കോടി
  • മുസരിസ് പദ്ധതി മാതൃകയില്‍ തലശ്ശേരി, ആലപ്പുഴ പൈതൃക സംരക്ഷണ പദ്ധതി നടപ്പാക്കും- 100 കോടി
  • എട്ട് ഫ്ലൈ ഓവറുകള്‍ക്ക് 180 കോടി
  • കണ്ണൂര്‍ വിമാനത്താവളത്തോട് അനുബന്ധിച്ചുള്ള റോഡ് വികസനം ഒറ്റ പാക്കേജിൽ നടപ്പിലാക്കും
  • ടൂറിസം രംഗത്ത് നാല് ലക്ഷം പേര്‍ക്ക് തൊഴില്‍ ഉറപ്പാക്കും
  • പുതിയ കെട്ടിടങ്ങള്‍ പണിയാന്‍ കൊച്ചി ഇന്നവേഷന്‍ സോണിന് 225 കോടി ടെക്‌നോ പാര്‍ക്കിന് 750 കോടി
  • കോഴിക്കോട് സൈബര്‍ പാര്‍ക്ക് 5 കോടി രൂപ
  • സ്റ്റാര്‍ട്ട് അപ്പ് യൂണിറ്റുകള്‍ക്ക് 50 കോടി
  • ബസ് സ്റ്റാന്‍ഡ് പാര്‍ക്കുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍ എന്നിവടിങ്ങളില്‍ വൈഫൈ സൗകര്യം ഒരുക്കാൻ 20 കോടി രൂപ
  • ജില്ലാ സംസ്ഥാന സഹകരണ ബാങ്കുകള്‍ യോജിപ്പിച്ച് ഒറ്റ ബാങ്കാക്കും
  • ഇതു സംബന്ധിച്ച പഠനത്തിന് 10 ലക്ഷം രൂപ വകയിരുത്തി
  • ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് നോര്‍ക്ക വകുപ്പിന് 28 കോടി
  • പ്രവാസികളുടെ പുനരധിവാസ പാക്കേജ് 24 കോടി
  • വിദേശത്ത് നിന്ന് മടങ്ങി വരുന്നവരുടെ ബാക്ക് എന്‍ഡ് സബ്‌സിഡി മുന്‍കൂറായി നല്‍കും
  • ഐ.ടി മേഖലക്ക് മാന്ദ്യപുനരുദ്ധാരണ പാക്കേജില്‍ 1300 കോടി
  • അഞ്ച് വര്‍ഷം കൊണ്ട് 1500 സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സഹായം
  • 60 വയസ് കഴിഞ്ഞ ഭിന്നശേഷികാര്‍ക്ക് പെൻഷൻ
  • സ്‌നേഹസ്പര്‍ശം പദ്ധതിക്ക് 10 കോടി
  • പുതുതായി രൂപീകരിച്ച മുനിസിപ്പാലിറ്റികള്‍ക്ക് കെട്ടിട നിര്‍മ്മാണത്തിനും തസ്തികകള്‍ സൃഷ്ടിക്കുന്നതിനുമായി 100 കോടി
  • വയനാടിലും ബേക്കലിലും എയര്‍സ്ട്രിപ്പ് സ്ഥാപിക്കും
  • ശുചിത്വ മിഷന് 26 കോടി
  • കുടുംബശ്രീക്ക് 200 കോടി
  • നാല് ശതമാനം പലിശയില്‍ കുടുംബശ്രീക്ക് വായ്പ അനുവദിക്കും
  • സ്ത്രീകള്‍ക്ക് വേണ്ടി പ്രത്യേക വകുപ്പ് കൊണ്ടുവരും
  • ഇനി മുതല്‍ ബജറ്റിന്‍റെ 10 ശതമാനം സ്ത്രീകളുടെ സുരക്ഷക്കും ഉന്നമനത്തിനും
  • ഹൈടെക് സ്‌കൂള്‍ പദ്ധതിയുടെ ഭാഗമായി സ്ത്രീ സൗഹൃദ ടോയ്‌ലെറ്റുകള്‍
  • മാര്‍ക്കറ്റുകള്‍, ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ പൊതുസ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ മൂത്രപ്പുര, മുലയൂട്ടല്‍ കോര്‍ണറുകള്‍ അടങ്ങിയ കേന്ദ്രങ്ങള്‍ സ്ഥാപിക്കും. കുടുംബശ്രീക്ക്  മേല്‍നോട്ടം
  • ഭിന്നശേഷിക്കാരായ വിദ്യാർഥികള്‍ക്ക് വിദ്യാഭ്യാസ സഹായം
  • പത്മനാഭസ്വാമി ക്ഷേത്ര സംരക്ഷണത്തിന് മാസ്റ്റര്‍ പ്ലാന്‍
  • അഴീക്കല്‍ തുറമുഖത്തിന് 500 കോടി
  • തൃശൂര്‍ മൃഗശാല മാറ്റി സ്ഥാപിക്കാന്‍ 150 കോടി
  • വയനാടിനെ കാര്‍ബണ്‍രഹിത ജില്ലയാക്കാന്‍ പദ്ധതി
  • വന്യമൃഗങ്ങളുടെ ആക്രമണങ്ങളില്‍ നിന്ന് കര്‍ഷകരെ സംരക്ഷിക്കാന്‍ 100 കോടി
  • കല്‍പ്പറ്റ മുന്‍സിപ്പാലിറ്റിയുടെ കുരങ്ങ് പുനരധിവാസ പദ്ധതിക്ക് 25 ലക്ഷം
  • അഗ്നിശമന വകുപ്പിന് 39 കോടി
  • അടൂര്‍, കൊയിലാണ്ടി, കൊങ്ങാട്, സെക്രട്ടേറിയേറ്റ്, പത്മനാഭസ്വാമി ക്ഷേത്രം എന്നിവിടങ്ങളില്‍ ഫയര്‍ഫോഴ്‌സ് യൂണിറ്റുകള്‍
  • ലോട്ടറി വകുപ്പിന് കൂടുതല്‍ ജീവനക്കാരും ഓഫീസുകളും; സമ്മാന ഘടനയില്‍ മാറ്റം വരുത്തും
  • പൊലീസ് നവീകരണത്തിന് 40 കോടി, ഇതിനായി ദേശീയപദ്ധതിയില്‍ നിന്നും 20 കോടി വകയിരുത്തി
  • സര്‍ക്കാര്‍ പ്രസ് നവീകരണത്തിന് 100 കോടി
  • അച്ചന്‍കോവില്‍, പിണറായി, പുത്തൂര്‍ എന്നിവിടങ്ങളില്‍ പുതിയ പൊലീസ് സ്‌റ്റേഷനുകള്‍
  • ജൂണ്‍ മാസത്തില്‍ 19 ശതമാനം നികുതി വര്‍ധനയുണ്ടായി
  • കോഴിക്കോട് പി.എസ്.സിയുടെ ഓണ്‍ലൈന്‍ പരീക്ഷാ കേന്ദ്രം സ്ഥാപിക്കാന്‍ 10 കോടി
  • പുതിയ കോടതികള്‍ക്കായി 150 കോടി
  • ജൂണ്‍ മാസത്തിലെ നികുതി വരുമാനത്തില്‍ 25 ശതമാനം വര്‍ധന
  • അഞ്ച് കോളജുകളെ ഡിജിറ്റല്‍ കോളജുകളാക്കി മാറ്റും
  • കുട്ടനാടില്‍ സമഗ്ര കുടിവെള്ള വികസന പദ്ധതി നടപ്പാക്കും
  • നികുതി വരുമാനത്തില്‍ പ്രതീക്ഷിക്കുന്നത് 25 ശതമാനം വര്‍ധന
  • തുണികളുടെ മൂല്യവര്‍ധിത നികുതി രണ്ട് ശതമാനം വര്‍ധിപ്പിച്ചു
  • പൊതുസ്ഥലങ്ങളില്‍ മൂത്രപ്പുരകള്‍ സ്ഥാപിക്കാന്‍ 150 കോടി
  • ജി.എസ്.ടി നടപ്പായാലും ചെക്ക് പോസ്റ്റുകള്‍ അടച്ചു പൂട്ടില്ല
  • മഞ്ചേശ്വരം, മുത്തങ്ങ എന്നിവിടങ്ങളിൽ ആധുനിക ഡാറ്റാ കളക്ഷന്‍ ഫെസിലിറ്റേഷന്‍ സെന്‍ററുകള്‍ ഈ വര്‍ഷം സ്ഥാപിക്കും
  • പഴയ രേഖകള്‍ ആര്‍ക് വൈസ് ചെയ്യും നികുതി ഓഫീസുകള്‍ നവീകരിക്കും രേഖകള്‍ ഡിജറ്റല്‍ രൂപത്തിലാക്കും
  • ചരക്ക് സേവന നികുതി നടപ്പാക്കുന്നതിനുള്ള തയാറെടുപ്പുകള്‍ക്ക് രണ്ടര കോടി
  • പരാതിപരിഹാര സെല്ലിന്‍റെ ഓണ്‍ലൈന്‍ പോര്‍ട്ടലും മൊബൈല്‍ ആപ്ലിക്കേഷനും ഉടന്‍ സജ്ജമാക്കും
  • 2007ല്‍ ആവിഷ്‌ക്കരിച്ച ലക്കി വാറ്റ് മൊബൈല്‍ ഫോണിന്‍റെ സഹായത്തോടെ പുനരാവിഷ്‌കരിക്കും
  • മൂന്ന് വര്‍ഷത്തിനകം എല്ലാ ചെക്ക് പോസ്റ്റുകളും നവീകരിക്കും
  • ഉപഭോക്താകള്‍ക്ക് ബില്ലുകളും ഇന്‍വോയിസുകളും അയച്ചു തരാന്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ വരും
  • വാണിജ്യനികുതി വകുപ്പിനെ ആധുനീകരിക്കും
  • വ്യാപരികള്‍ക്ക് അക്രഡിറ്റേഷന്‍, നികുതി കൃത്യമായി അടക്കുന്നവര്‍ക്ക് ഗ്രീന്‍ കാര്‍ഡ്
  • നികുതി സംബന്ധമായ നിര്‍ദേശങ്ങള്‍ നല്‍കാന്‍ സര്‍വീസ് സെന്‍റര്‍ ആരംഭിക്കും
  • ചെക്ക് പോസ്റ്റിലെ നടപടി ക്രമങ്ങള്‍ ലഘൂകരിക്കും
  • വ്യാപാരി ക്ഷേമനിധി അംഗത്വം നിര്‍ബന്ധമാക്കും
  • വ്യാപാരി ക്ഷേമനിധിക്ക് ഗ്രാന്‍റ്, ആനുകൂല്യങ്ങളും പരിഷ്‌കരിക്കും
  • ബസുമതി അരിയുടെ നികുതി വര്‍ധിപ്പിച്ചു
  • തേങ്ങയുടെ താങ്ങുവില 25-ല്‍ നിന്ന് 27 -രൂപയാക്കി
  • വെളിച്ചെണ്ണക്ക് അഞ്ച് ശതമാനം നികുതി, അധിക  വരുമാനം കേരകര്‍ഷകര്‍ക്ക്.
  • ബര്‍ഗര്‍, പിസ, പാസ്ത തുടങ്ങിയ ബേക്കറി സാധനങ്ങള്‍ക്ക് 14 ശതമാനം നികുതി
  • പാക്കറ്റ് ഗോതമ്പ് ഉത്പന്നങ്ങള്‍ക്ക് 5 ശതമാനം നികുതി
  • പ്ലാസ്റ്റിക് ഡിസ്‌പോസിബിള്‍ പ്ലേറ്റുകളുടെ നികുതി 20 ശതമാനം ആക്കി
  • ദ്രവീകൃതവാതകം വാങ്ങുമ്പോള്‍ ഫാക്ട് കൊടുക്കുന്ന നികുതി തിരിച്ചു നല്‍കും
  • ഹോട്ടല്‍ മുറികളുടെ വാടക കൂടും
  • അലക്ക് സോപ്പുകളുടെ വില കൂടും
  • പാക്കറ്റ് ഗോതമ്പ് ഉത്പന്നങ്ങള്‍ക്ക് വില കുറയും
  • തുണിത്തരങ്ങള്‍, ഡിസ്‌പോസിബിള്‍ പ്ലേറ്റുകള്‍, ഗ്ലാസുകള്‍ വില കൂടും
  • മുന്‍സിപ്പല്‍ വേസ്റ്റ് ടാക്‌സ് എടുത്തു കളഞ്ഞു
  • അമ്പലപ്പുഴയില്‍ ആത്മഹത്യ ചെയ്ത വ്യാപാരിയുടെ നികുതി കുടിശ്ശിക എഴുതിത്തള്ളും
  • ശമ്പളവും പെന്‍ഷനും ഇനി മുതല്‍ ട്രഷറി വഴിയാക്കും
  • നാല് ചക്രവാഹനങ്ങള്‍ക്കും പഴയ വാഹനങ്ങള്‍ക്കും ഗ്രീന്‍ ടാക്‌സ്
  • നിര്‍ഭയ ഹോമുകള്‍ക്ക് 12.5 കോടി
  • സിനിമ ടിക്കറ്റിന് വില കുറയും
  • ഭാഗപത്രം, ദാനം, ധനനിശ്ചയം, ഒഴിമുറി എന്നീ മുദ്രപത്ര വില 3 ശതമാനം കൂട്ടി
  • രജിസ്‌ട്രേഷന്‍ പരിധി എടുത്തുകളഞ്ഞു
  • ചരക്ക് വാഹനങ്ങളുടെ നികുതി 10 ശതമാനം കൂട്ടി
  • സ്‌ക്രാപ് ബാറ്ററികള്‍ക്ക് വില കുറയും
  • വര്‍ഷങ്ങളായി നികുതി അടക്കാത്ത വാഹനങ്ങള്‍ക്ക് ഒറ്റതവണ (30 ശതമാനം) തീര്‍പ്പാക്കല്‍ പദ്ധതി
  • ആറ് മാസത്തിനകം വാഹനനികുതി കുടിശ്ശിക തീര്‍ത്തില്ലെങ്കില്‍ വാഹനങ്ങള്‍ കണ്ടുകെട്ടും
  • ടൂറിസ്റ്റ് ബസുകള്‍ക്ക് നികുതി കൂട്ടി
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala budget
Next Story