Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതുണിത്തരങ്ങൾക്ക് വില...

തുണിത്തരങ്ങൾക്ക് വില കൂടും; സിനിമാ ടിക്കറ്റ് നിരക്ക് കുറയും

text_fields
bookmark_border
തുണിത്തരങ്ങൾക്ക് വില കൂടും; സിനിമാ ടിക്കറ്റ് നിരക്ക് കുറയും
cancel
കുടുംബാംഗങ്ങള്‍ തമ്മിലുള്ള ഭാഗപത്രം അടക്കമുള്ള ഇടപാടുകള്‍ക്ക് മുദ്രവില മൂന്ന് ശതമാനമാക്കി. ഭൂമി രജിസ്‌ട്രേഷന്‍ പരിധി എടുത്തുകളഞ്ഞു......

Read more at: http://www.mathrubhumi.com/

നികുതികള്‍ പരിഷ്‌കരിച്ചതോടെ ചില നിത്യോപയോഗ സാധനങ്ങൾക്കും വില കൂടും.

  • ബ്രാന്‍ഡഡ് റെസ്റ്റോറന്‍റുകളിലെ ബര്‍ഗ്ഗര്‍, പിസ്സ, പാസ്ത തുടങ്ങിയ വിഭവങ്ങള്‍ക്ക് പതിനാല് ശതമാനം നികുതി ഏർപ്പെടുത്തിയതോടെ ഈ ഉൽപ്പന്നങ്ങളുടെ വില ഉയരും.
  • തുണിത്തരങ്ങളുടെ നികുതി 2 ശതമാനം വർധിപ്പിച്ചതോടെ  വസ്ത്രങ്ങളുടെ വില ഉയരും.
  • ഡിസ്‌പോസിബിള്‍ പ്ലേറ്റുകള്‍, ഗ്ലാസുകള്‍ എന്നിവക്ക് വില കൂടും
  • വെളിച്ചെണ്ണയ്ക്ക് അഞ്ച് ശതമാനം നികുതി ഏര്‍പ്പെടുത്തി. വെളിച്ചെണ്ണക്കും അലക്ക് സോപ്പിനും വില കൂടും. തേങ്ങയുടെ താങ്ങുവില 25 രൂപയില്‍ നിന്ന് 27 രൂപയാക്കി. ഇതിന്‍റെ ആനുകൂല്യം കേരകർഷകർക്ക് ലഭിക്കും.
  • പാക്കറ്റിലാക്കി വില്‍ക്കുന്ന ഗോതമ്പ് ഉത്പന്നങ്ങള്‍ക്ക് അഞ്ച് ശതമാനമാണ് നികുതി ഏര്‍പ്പെടുത്തിയത്. ഇതോടെ ഗോതമ്പ് ഉത്പന്നങ്ങളായ ആട്ട, സൂജി, റവ എന്നിവയുടെ വില വര്‍ധിക്കും.
  • അഞ്ച് ശതമാനം നികുതി ചുമത്തിയതോടെ ബസുമതി അരിയുടെ വില കൂടും.
  • പ്ലാസ്റ്റിക് ഡിസ്‌പോസിബിള്‍ പ്ലേറ്റുകളുടെ നികുതി 20 ശതമാനം ആക്കിയോടെ വില ഉയരും.
  • ഇതര സംസ്ഥാനത്തേക്കുള്ള ബസ് യാത്രക്ക് നിരക്ക് കൂടും.
  • നാല് ചക്രവാഹനങ്ങള്‍ക്കും പഴയ വാഹനങ്ങള്‍ക്കും ഗ്രീന്‍ ടാക്‌സ് ഏർപ്പെടുത്തി.
  • കുടുംബാംഗങ്ങള്‍ തമ്മിലുള്ള ഭാഗപത്രം അടക്കമുള്ള ഇടപാടുകള്‍ക്ക് മുദ്രപ്പത്രവില മൂന്ന് ശതമാനമാക്കി. ഇതോടെ ആധാരമിടപാടുകളുടെ നിരക്ക് വർധിക്കും.
  • ബ്രാന്‍ഡഡ് റെസ്‌റ്റോറന്‍റുകളിലെ ഭക്ഷ്യവസ്തുക്കളില്‍ ഫാറ്റ് ടാക്‌സ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
  • സ്ക്രാപ് ബാറ്ററികൾ തെർമോകോൾ ഉൽപന്നങ്ങൾ എന്നിവക്ക് വില കുറയും. ഹോട്ടൽ മുറി വാടകയുടെ നിരക്ക് എന്നിവയും കുറയും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala budget
Next Story