പെരുന്നാള്‍ വസ്ത്രമെന്ന വ്യാജേന ഗള്‍ഫിലേക്ക് കഞ്ചാവ് കൊടുത്ത് വിട്ട യുവാവ് റിമാന്‍ഡില്‍
text_fieldsകാഞ്ഞങ്ങാട്: ഗള്‍ഫിലേക്ക് യാത്ര തിരിച്ച ആള്‍ക്ക് പെരുന്നാള്‍ വസ്്ത്രമെന്ന വ്യാജേന രണ്ട് കിലോ കഞ്ചാവ് പൊതി കൈമാറിയ സുഹൃത്തിനെ കോടതി വഞ്ചനാ കുറ്റം ചുമത്തി റിമാന്‍ഡ് ചെയ്തു. ഹോസ്ദുര്‍ഗ് കടപ്പുറത്തെ മിയാദിനെ(21)യാണ് ഹോസ്ദുര്‍ഗ് കോടതി റിമാന്‍ഡ് ചെയ്തത്. ജൂലൈ മൂന്നിനാണ് കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന്് യാത്ര പുറപ്പെട്ട മീനാപ്പീസ് ഹദാദ് നഗറിലെ ഹനീഫയുടെ കൈയില്‍ മിയാദ് പെരുന്നാള്‍ വസ്ത്രമെന്ന് വിശ്വസിപ്പിച്ച് പൊതി നല്‍കിയത്. ഷാര്‍ജയില്‍ ഹസിനാര്‍ എന്ന ആള്‍ക്ക് നല്‍കണമെന്നാണ് മിയാദ് ഹനീഫയോട് പറഞ്ഞത്. ഷാര്‍ജ വിമാനത്താവളത്തില്‍ നിന്ന് ഹനീഫ അയല്‍വാസി സമദിന്‍െറ റൂമിലത്തെി. സംശയം തോന്നി പൊതി പരിശോധിച്ചപ്പോള്‍ അതില്‍ രണ്ട് കിലോ കഞ്ചാവ് കണ്ടത്തെുകയായിരുന്നു. ഇത് പിന്നീട് നശിപ്പിച്ചു. ഓട്ടോ ഡ്രൈവറാണ് കഞ്ചാവ് ഏല്‍പിച്ച മിയാദ്.
ഷാര്‍ജയിലത്തെിയാല്‍ ബന്ധപ്പെട്ടവര്‍ സമദിന്‍െറ റൂമിലത്തെി പാര്‍സല്‍ വാങ്ങുമെന്ന് മിയാദ് ഹനീഫയോട് പറഞ്ഞിരുന്നു. സമദിന്‍െറ മുറിയില്‍ എത്തുന്നതിന് മുമ്പ് തന്നെ ഹനീഫ എത്തിയോ എന്ന് തിരക്കി നിരന്തരം സമദിന് ഫോണ്‍ കോള്‍ വന്നിരുന്നു. ഇതോടെ സംശയം തോന്നുകയും സമദ് പൊതി പരിശോധിക്കുകയും ചെയ്യുകയായിരുന്നു. സംഭവം ഹനീഫ സുഹൃത്തുക്കളെയും ബന്ധുക്കളെയും ഉടന്‍ അറിയിച്ചതോടെ ഹനീഫയുടെ മാതാവ് വ്യാഴാഴ്ച വൈകീട്ട് ഹോസ്ദുര്‍ഗ് പൊലീസില്‍ എത്തി മൊഴി നല്‍കുകയും പരാതിയില്‍ മിയാദിനെതിരെ പൊലീസ് കേസെടുത്ത് കോടതിയില്‍ ഹാജരാക്കി ജയിലിലടക്കുകയുമായിരുന്നു.
ലഹരി പദാര്‍ഥങ്ങള്‍ പിടിക്കപ്പെട്ടാല്‍ ഗള്‍ഫില്‍ കനത്ത ശിക്ഷയാണ് ലഭിക്കുന്നത്. രണ്ട് വര്‍ഷം മുമ്പ് സമാന രീതിയിലുള്ള സംഭവം നടന്നിരുന്നു. രണ്ട് വര്‍ഷം മുമ്പ് മീനാപ്പീസിലെ റാഷിദിനെ പഴയങ്ങാടി സ്വദേശികളായ ചിലര്‍ മരുന്നെന്ന പേരില്‍ ഗള്‍ഫിലത്തെിക്കാന്‍ ഏല്‍പിച്ച പാക്കറ്റില്‍ മയക്കു മരുന്ന് കണ്ടത്തെിയ സംഭവത്തില്‍ കുവൈത്ത് വിമാനത്താവളത്തില്‍ നിന്ന് പിടികൂടിയിരുന്നു. ഈ യുവാവ് ഇപ്പോഴും കുവത്തെില്‍ ശിക്ഷ അനുഭവിച്ച് കൊണ്ടിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.