ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും കരാറുകാരും തമ്മിലെ അവിശുദ്ധബന്ധം തകര്‍ക്കും –മന്ത്രി
text_fieldsതിരുവനന്തപുരം: എങ്ങനെ വീതം വെക്കാമെന്നതില്‍ ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും കരാറുകാരും തമ്മിലെ അവിശുദ്ധ കൂട്ടുകെട്ടാണ് അഴിമതിക്ക് കാരണമെന്നും ഈ ബന്ധം തകര്‍ത്തെറിയുമെന്നും മന്ത്രി ജി.സുധാകരന്‍. രാഷ്ട്രീയ നേതൃത്വത്തിന്‍െറ പിന്തുണയില്ലാതെ ഒരാള്‍ക്കും ഭരണസംവിധാനത്തില്‍ അഴിമതി കാണിക്കാനാവില്ല. അഴിമതി വളരുന്നുണ്ടെങ്കില്‍ ഉത്തരവാദിത്തം രാഷ്ട്രീയ നേതൃത്വത്തിനാണ്. അവര്‍ ചുക്കാന്‍ പിടിക്കുകയും പങ്ക് പറ്റുകയും പങ്കുപറ്റാന്‍ മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതുകൊണ്ടാണ് ഈ ദു$സ്ഥിതി വളരുന്നതെന്നും അദ്ദേഹം പറഞ്ഞു. പൊതുമരാമത്ത് വകുപ്പിലെ എന്‍ജിനീയര്‍മാര്‍ക്കായി തിരുവനന്തപുരം യൂനിവേഴ്സിറ്റി സെനറ്റ് ഹാളില്‍ സംഘടിപ്പിച്ച ഏകദിന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പി.ഡബ്ള്യു.ഡി മാന്വല്‍ മുറുകെ പിടിക്കുന്നവര്‍ക്ക് കഴിഞ്ഞ ഭരണകാലത്ത് സ്ഥലം മാറ്റമായിരുന്നു ലഭിച്ചിരുന്നത്. എന്നാല്‍, ഈ സര്‍ക്കാര്‍ മികച്ചനിലയില്‍ പ്രവര്‍ത്തിക്കുന്ന എന്‍ജിനീയര്‍മാരെ അനുമോദിക്കാനാണ് ആലോചിക്കുന്നത്. ഏത് ഉദ്യോഗസ്ഥര്‍ക്കും മന്ത്രിയോടെ നേരിട്ട് സംസാരിക്കാനാവുംവിധം സുതാര്യത ഉറപ്പുവരുത്തും. നിര്‍മാണത്തെ പോലെതന്നെ പ്രാധാന്യമര്‍ഹിക്കുന്നതാണ് അറ്റകുറ്റപ്പണി എന്ന കാര്യം കേരളത്തിലെ പി.ഡബ്ള്യു.ഡി വിഭാഗം മറന്നു. കാല്‍നടക്കാരെ പരിഗണിക്കാതെ നിരത്തുകള്‍ പണിയില്ളെന്നും അദ്ദേഹം പറഞ്ഞു
സംസ്ഥാന പ്ളാനിങ് ബോര്‍ഡ് അംഗവും ഡി.എം.ആര്‍.സി പ്രിന്‍സിപ്പല്‍ അഡൈ്വസറുമായ ഡോ.ഇ. ശ്രീധരന്‍ മുഖ്യപ്രഭാഷണം നടത്തി. പൊതുമരാമത്ത് വകുപ്പ് അഡീഷനല്‍ ചീഫ്സെക്രട്ടറി സുബ്രതോ ബിശ്വാസ്, മദ്രാസ് ഐ.ഐ.ടി സിവില്‍ എന്‍ജിനീയറിങ് വിഭാഗം മുന്‍ പ്രഫസര്‍ ഡോ.പി.കെ. അരവിന്ദന്‍, ഐ.എസ്.ആര്‍.ഒ മുന്‍ ചീഫ് എന്‍ജിനീയര്‍ പി.എ. പ്രഭാകരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.