തദ്ദേശ സ്ഥാപനങ്ങളില്‍ കുടുംബശ്രീ പ്രവര്‍ത്തകരുടെ മക്കള്‍ക്ക് മുന്‍ഗണന –മന്ത്രി
text_fieldsഎടപ്പാള്‍: തദ്ദേശ സ്ഥാപനങ്ങളിലെ താല്‍ക്കാലിക നിയമനങ്ങളില്‍ കുടുംബശ്രീ പ്രവര്‍ത്തകരുടെ ഉന്നത വിദ്യാഭ്യാസമുള്ള മക്കള്‍ക്ക് മുന്‍ഗണന നല്‍കുമെന്ന് മന്ത്രി കെ.ടി. ജലീല്‍. കാര്‍ഷിക സംസ്കാരം തിരിച്ചുകൊണ്ടുവരാനായി കുടുംബശ്രീയുടെ നേതൃത്വത്തിലാരംഭിക്കുന്ന ‘പൊലിവ്’ കാര്‍ഷിക പുനരാവിഷ്കരണ കാമ്പയിന്‍െറ സംസ്ഥാനതല ഉദ്ഘാടനം എടപ്പാളില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. കുടുംബശ്രീയെ ആശ്രിത സംഘടനയായി കാണാനല്ല സര്‍ക്കാര്‍ ശ്രമിക്കുന്നത്. സ്വയംപര്യാപ്തതയിലത്തെുന്ന സ്ത്രീസമൂഹത്തേയാണ് ലക്ഷ്യമിടുന്നത്. പെണ്‍കുട്ടികളുടെ സ്വപ്നങ്ങളെ പരിമിതപ്പെടുത്തരുത്. സര്‍ക്കാരിന്‍െറ ലാഭകരമായ പദ്ധതികളില്‍ കുടുംബശ്രീ പങ്കാളിത്തം വര്‍ധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വിഷരഹിത കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ ആവശ്യാനുസരണം ഉല്‍പാദിപ്പിച്ച് ആരോഗ്യപൂര്‍ണമായ സമൂഹം സൃഷ്ടിക്കുകയാണ് പൊലിവ് പദ്ധതി ലക്ഷ്യമെന്നും കെ.ടി. ജലീല്‍ പറഞ്ഞു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് സക്കീന പുല്‍പ്പാടന്‍ അധ്യക്ഷത വഹിച്ചു.
ജില്ലാ കലക്ടര്‍ എസ്. വെങ്കടേസപതി മുഖ്യാതിഥിയായിരുന്നു. കുടുംബശ്രീ സ്റ്റേറ്റ് കണ്‍സല്‍ട്ടന്‍റ് ഡോ. രാഹുല്‍ കൃഷ്ണന്‍ പദ്ധതി വിശദീകരിച്ചു.
ജില്ലാ പഞ്ചായത്തംഗങ്ങളായ കെ. ദേവിക്കുട്ടി, അഡ്വ. എം.ബി. ഫൈസല്‍, സമീറ എളയേടത്ത്, എ.ടി. സജിത, ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റുമാരായ കെ. ലക്ഷ്മി, പി.എം. ആറ്റുണ്ണി തങ്ങള്‍, പൊന്നാനി നഗരസഭാ ചെയര്‍മാന്‍ സി.പി. മുഹമ്മദ് കുഞ്ഞി, ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റുമാരായ പി.പി. ബിജോയ്, ശ്രീജ പാറക്കല്‍, കെ.പി. കവിത, വാര്‍ഡംഗം ജനതാ മനോഹരന്‍, കുടുംബശ്രീ ജില്ലാ കോഓഡിനേറ്റര്‍ കെ. മുഹമ്മദ് ഇസ്മായില്‍ എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.