വിഴിഞ്ഞം: പരിസ്ഥിതി അനുമതിക്കെതിരായ ഹരജിയിലെ വാദം നാളെ ആരംഭിക്കും
text_fieldsതിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖപദ്ധതിയുടെ ഭാവിനിര്‍ണയിക്കുന്ന ദിനങ്ങളിലേക്ക് കേസുകള്‍ കടക്കുന്നു. അന്തിമവാദം ഹരിത ട്രൈബ്യൂണലില്‍ തിങ്കളാഴ്ച ആരംഭിക്കും. പരിസ്ഥിതി അനുമതി നല്‍കിയതിനും സി.ആര്‍.ഇസഡ് നിയമത്തില്‍ ഭേദഗതി വരുത്തിയതിനുമെതിരായ ഹരജികളിലെ വാദമാണ് ഹരിത ട്രൈബ്യൂണലിന്‍െറ ഡല്‍ഹി ബെഞ്ചില്‍ ഒരുമാസത്തെ ഇടവേളക്കുശേഷം ആരംഭിക്കുക.
ഹരജിക്കാരുടെ വാദം പൂര്‍ത്തിയായി. ഇനി കേരള സര്‍ക്കാറിന്‍െറയും കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്‍െറയും വാദങ്ങളാണ്. അതിനുശേഷം എല്ലാകക്ഷികള്‍ക്കും പറയാനുള്ളതുകൂടി കേള്‍ക്കും. തുടര്‍ന്ന് ഉത്തരവ് പുറപ്പെടുവിക്കും. വിധി എതിരായാല്‍ കടലിന്‍െറ അടിത്തട്ടിലുണ്ടായ പരിസ്ഥിതിനാശം പൂര്‍വസ്ഥിതിയിലത്തെിക്കാമെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നല്‍കിയ ഉറപ്പിന്‍െറ ഭാവി എന്താവുമെന്നതാവും നിര്‍ണായകമാവുക.
ഹരിത ട്രൈബ്യൂണലിന്‍െറ ചെന്നൈ, ഡല്‍ഹി ബെഞ്ചുകളിലും സുപ്രീംകോടതിയിലുമടക്കം നടന്ന പോരാട്ടത്തിനുശേഷമാണ് അന്തിമവാദത്തിലേക്കത്തെുന്നത്. പദ്ധതിക്കെതിരായ ഹരജികള്‍ ചെന്നൈ ബെഞ്ച് പരിഗണിക്കേണ്ടതില്ളെന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ ആദ്യം കൈക്കൊണ്ടത്. സുപ്രീംകോടതിക്കാണ് അധികാരമെന്നായിരുന്നു വാദം. തുടര്‍ന്ന് ട്രൈബ്യൂണല്‍ കേസ് കൈകാര്യംചെയ്യുന്നതില്‍ സ്റ്റേ വാങ്ങി. തുടര്‍ന്ന് സുപ്രീംകോടതിയില്‍ നടന്ന വാദത്തിനിടെ തുറമുഖ നിര്‍മാണം സ്റ്റേ ചെയ്യണമെന്നായിരുന്നു ഹരജിക്കാരുടെ വാദം.
ഇതില്‍ പരിസ്ഥിതിനാശം വന്നാല്‍ അത് പൂര്‍വസ്ഥിതിയിലത്തെിക്കാമെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. ഇത് കോടതി ഉത്തരവില്‍ രേഖപ്പെടുത്തിയാണ് നിര്‍മാണനടപടിക്ക് അനുമതിനല്‍കിയത്. ചീഫ് ജെസ്റ്റിസിന്‍െറ ബെഞ്ച് പിന്നീട് ഹരിത ട്രൈബ്യൂണലിനെ കേസില്‍ തീരുമാനമെടുക്കുന്നതിന് ചുമതലപ്പെടുത്തി.ഇതിനിടെ കേസ് ചെന്നൈ ബെഞ്ചിലേക്ക് മാറ്റാന്‍ വിഴിഞ്ഞം തുറമുഖം കമ്പനി ശ്രമിച്ചെങ്കിലും കോടതി അനുവദിച്ചില്ല. കേസ് ആറാഴ്ചക്കകം തീര്‍പ്പാക്കാന്‍ ശ്രമിക്കണമെന്നാണ് സുപ്രീംകോടതി നിര്‍ദേശം. മൂന്നുതവണ ട്രൈബ്യൂണലില്‍ കേസ് പരിഗണിച്ചപ്പോഴും കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം നീട്ടിവെപ്പിക്കാന്‍ ശ്രമിച്ചു. ട്രൈബ്യൂണല്‍ കര്‍ശനനിര്‍ദേശം നല്‍കുന്നതിലേക്കാണ് ഇത് നയിച്ചത്. സി.ആര്‍.ഇസഡ് നിയമത്തില്‍ ഇളവ് നല്‍കാന്‍ പാടില്ളെന്നിരിക്കെ അത് നല്‍കിയത് കടുത്ത ലംഘനമാണെന്ന് ശാസ്ത്രമേഖലയിലെ വിദഗ്ധര്‍ ഉള്‍പ്പെടെ ചൂണ്ടിക്കാട്ടിയിരുന്നു.
അദാനി ഗ്രൂപ്പുമായി നിര്‍മാണ കരാര്‍ ഒപ്പുവെച്ചശേഷം കടലിന്‍െറ അടിത്തട്ടില്‍നിന്ന് മണ്ണ് നീക്കംചെയ്യുന്ന നടപടി തുടങ്ങി. ഇതുമൂലം കടല്‍ പരിസ്ഥിതിനാശവും സംഭവിച്ചു. കേസില്‍ എതിരായ വിധിയാണ് ഉണ്ടാകുന്നതെങ്കില്‍ സുപീംകോടതിയില്‍ മുന്‍ സര്‍ക്കാര്‍ നല്‍കിയ ഉറപ്പ് പാലിക്കേണ്ട ബാധ്യത നിലവിലെ സര്‍ക്കാറിനാവും. അദാനി ഗ്രൂപ്പിന് തുറമുഖനിര്‍മാണം ഏല്‍പിച്ച കരാര്‍ വ്യവസ്ഥകളില്‍ 6,000 കോടിയുടെ അഴിമതിയാണ് പിണറായി വിജയന്‍ ആരോപിച്ചത്. എന്നാല്‍, എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍വന്നശേഷം കരാര്‍ തുടരുമെന്ന നിലപാടിലേക്ക് അദ്ദേഹം മാറുകയും അഴിമതി ആരോപണത്തില്‍ നിശബ്ദനാവുകയും ചെയ്തു. വിഴിഞ്ഞം തുറമുഖപദ്ധതിയുടെ സാധ്യതയില്‍ വിമര്‍ശനാത്മകനിലപാടാണ് സി.പി.ഐ തുടക്കംമുതല്‍ സ്വീകരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.