ഐ.എസ് വാര്‍ത്തകളുടെ പേരില്‍ സാമുദായിക ധ്രുവീകരണ നീക്കം ശരിയല്ല – എ.കെ ആൻറണി
text_fieldsതിരുവനന്തപുരം: ഐ.എസ് വാര്‍ത്തകളുടെ പേരില്‍ സാമുദായിക ധ്രുവീകരണവും മുസ്‍ലിം സമുദായത്തിനെതിരെ പ്രചാരണം നടത്താനുമുള്ള ശ്രമം ദൗര്‍ഭാഗ്യകരമാണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ ആൻറണി. മുസ്‍ലിം സമുദായവും രാഷ്ട്രങ്ങളുമാണ് ഐ.എസ് ആക്രമണങ്ങളില്‍ ഏറ്റവും കൂടുതല്‍ നാശനഷ്ടങ്ങള്‍ നേരിട്ടത്. കേരളത്തിലെ മുസ്‌ലിംകളും ഐ.എസിനെതിരായ നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. ഈ സാഹചര്യത്തില്‍ അവരെ സംശയത്തിെൻറ മുനയില്‍ നിര്‍ത്താന്‍ ശ്രമിക്കുന്നത് ശരിയല്ലെന്ന് ആന്റണി പറഞ്ഞു.
സംസ്ഥാനത്തിെൻറ വിവിധ ഭാഗങ്ങളിൽ മലയാളികളെ കാണാതായതിൽ ആശങ്കയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കാണാതായവരെല്ലാം ഐ.എസിൽ ചേർന്നതായി സ്ഥിരീകരിച്ചിട്ടില്ല. ചിലർ ഐ.എസില്‍ ചേര്‍ന്നിട്ടുണ്ടാകാം. എന്നാല്‍ എല്ലാവരും അങ്ങനെയാണെന്ന് കരുതാനാകില്ല. സംസ്ഥാനത്തെ അന്വേഷണ ഏജൻസികളുടെ കണ്ടെത്തലുകൾ കൂടി പരിഗണിച്ച് വേണം കേന്ദ്ര ഏജൻസികൾ അന്വേഷണം നടത്താനെന്നും ആൻറണി പറഞ്ഞു. ഐ.എസ് പോലെയുള്ള വിപത്തുകള്‍ക്കെതിരെ ജാതി മത വ്യത്യാസമില്ലാതെ എല്ലാവരും ഒരുമിച്ചുനിന്ന് പ്രവര്‍ത്തിക്കണമെന്നും ആൻറണി ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.