ആലപ്പുഴക്ക് ദേശീയ ശുചിത്വ നഗര അവാര്‍ഡ്
text_fieldsന്യൂഡല്‍ഹി: ഖരമാലിന്യ നിര്‍മാര്‍ജനത്തില്‍ രാജ്യത്തിന് മാതൃകയായിരിക്കുകയാണ് ആലപ്പുഴ നഗരസഭയെന്ന് കേന്ദ്ര നഗരവികസന മന്ത്രി വെങ്കയ്യ നായിഡു അഭിപ്രായപ്പെട്ടു. ന്യൂഡല്‍ഹി ഇന്ത്യാ ഹാബിറ്റാറ്റ് സെന്‍ററില്‍ രാജ്യത്തെ ഒന്നാമത്തെ ശുചിത്വ നഗര അവാര്‍ഡ് ആലപ്പുഴ നഗരസഭക്ക് സമ്മാനിച്ച് സംസാരിക്കുകയായിരുന്നു വെങ്കയ്യ നായിഡു. ഖരമാലിന്യ നിര്‍മാര്‍ജനത്തില്‍ രാജ്യത്ത് മുന്നില്‍നില്‍ക്കുന്ന നഗരങ്ങള്‍ക്ക് ഡല്‍ഹിയിലെ സെന്‍റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് എന്‍വയണ്‍മെന്‍റ് (സി.എസ്.ഇ) ഏര്‍പ്പെടുത്തിയ റേറ്റിങ്ങിന്‍െറ അടിസ്ഥാനത്തിലാണ് ദേശീയ ശുചിത്വ നഗര അവാര്‍ഡ്. ആലപ്പുഴ നഗരസഭക്കുവേണ്ടി ചെയര്‍മാന്‍ തോമസ് ജോസഫ് അവാര്‍ഡ് ഏറ്റുവാങ്ങി.
ഗോവയിലെ പനാജി രണ്ടാം സ്ഥാനവും കര്‍ണാടകയിലെ മൈസൂരു മൂന്നാം സ്ഥാനവും നേടി. പനാജി നഗരസഭാ കമീഷണര്‍ ദീപക് ദേശായി, മൈസൂരു നഗരസഭാ കമീഷണര്‍ സി.ജി. ബെട്സൂര്‍മഠ് എന്നിവര്‍ യഥാക്രമം ഇരുനഗരങ്ങള്‍ക്കുമുള്ള അവാര്‍ഡുകള്‍ ഏറ്റുവാങ്ങി.
ഖരമാലിന്യ നിര്‍മാര്‍ജനത്തിലെ പ്രശ്നങ്ങള്‍ പ്രതിപാദിച്ച് സി.എസ്.ഇ പ്രസിദ്ധീകരിച്ച ‘നോട്ട് ഇന്‍ മൈ ബാക്യാര്‍ഡ്’ എന്ന പുസ്തകത്തിന്‍െറ പ്രകാശനവും കേന്ദ്ര മന്ത്രി വെങ്കയ്യ നായിഡു നിര്‍വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.