വീട്ടില്‍ പ്രസവിച്ച ആദിവാസി യുവതിയുടെ കുഞ്ഞ് മരിച്ചു
text_fieldsപനമരം: തക്കസമയത്ത് വാഹനം കിട്ടാത്തതുമൂലം ഏഴുമാസം ഗര്‍ഭിണിയായ ആദിവാസിയുവതിയെ ആശുപത്രിയിലത്തെിക്കാനായില്ല. ഒടുവില്‍ വീട്ടില്‍ പ്രസവിച്ച യുവതിയുടെ കുഞ്ഞ് മരിച്ചു. പനമരം ചുണ്ടക്കുന്ന് പണിയ കോളനിയിലെ വര്‍ഷാഞ്ജലി (25)യുടെ ആണ്‍ കുഞ്ഞാണ് മരിച്ചത്. ഗുരുതരാവസ്ഥയിലായ യുവതിയെ മാനന്തവാടി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഏഴുമാസം ഗര്‍ഭിണിയായ വര്‍ഷാഞ്ജലിക്ക് ഞായറാഴ്ച രാത്രി എട്ടുമണിയോടെയാണ് വേദന അനുഭവപ്പെട്ടത്. പനമരം ഗവ. ആശുപത്രിയിലേക്ക് വീട്ടില്‍നിന്ന് നാല് കിലോമീറ്ററുണ്ട്. ഭര്‍ത്താവ് ഉണ്ണിയും അയല്‍വാസികളും വാഹനത്തിനായി നെട്ടോട്ടമോടിയെങ്കിലും ലഭിച്ചില്ല. മാനന്തവാടി ജില്ലാ ആശുപത്രിയിലെ കാഷ്വാലിറ്റിയിലേക്ക് വിളിച്ചുവെങ്കിലും ആരും ഫോണെടുത്തില്ല. നമ്പര്‍ സംഘടിപ്പിച്ച് പനമരം ട്രൈബല്‍ ഓഫിസറെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു. ഇതിനിടയില്‍ രാത്രി ഒമ്പതരയോടെ യുവതി പ്രസവിച്ചു. അപ്പോള്‍ കുട്ടിക്ക് കുഴപ്പമൊന്നുമുണ്ടായിരുന്നില്ല. പ്രാഥമിക ചികിത്സ കിട്ടാത്തതിനാല്‍ സ്ഥിതി വഷളായി. ഒടുവില്‍ രാത്രി 12മണിയോടെ മാനന്തവാടി ജില്ലാ ആശുപത്രിയില്‍ നിന്നും ആംബുലന്‍സ് എത്തി അമ്മയെയും കുഞ്ഞിനെയും മാനന്തവാടിക്ക് കൊണ്ടുപോയി. മാനന്തവാടിയില്‍ എത്തും മുമ്പ് കുട്ടി മരിച്ചുവെന്നാണ് ബന്ധുക്കള്‍ പറയുന്നത്. പ്ളാസ്റ്റിക് ഷീറ്റ് വലിച്ചുകെട്ടിയ, ചോര്‍ന്നൊലിക്കുന്ന വീട്ടിലാണ് കുടുംബം കഴിഞ്ഞിരുന്നത്. ഇവരുടെ മൂത്ത കുട്ടിക്ക് രണ്ടര വയസ്സുണ്ട്. ആദിവാസി ഗര്‍ഭിണികളെ കോളനികളിലത്തെി ട്രൈബല്‍ വകുപ്പ് അധികൃതര്‍ കാണണമെന്നും ചികിത്സ ലഭ്യമാക്കണമെന്നുമാണ് ചട്ടം. എന്നാല്‍, വര്‍ഷാഞ്ജലിയുടെ കാര്യം ആരും അന്വേഷിച്ചിട്ടില്ളെന്ന് കോളനിക്കാര്‍ പറഞ്ഞു.
കോളനിയില്‍നിന്ന് ചുണ്ടക്കുന്ന് ടാര്‍ റോഡിലേക്ക് 200 മീറ്ററാണ്. ചളിനിറഞ്ഞ റോഡിലൂടെ കാല്‍നടപോലും സാധ്യമല്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.