മലയാളികളുടെ തിരോധാനം: അന്വേഷിക്കാന്‍ 20 അംഗ സംഘം
text_fieldsകാസര്‍കോട്: പടന്ന, തൃക്കരിപ്പൂര്‍ മേഖലയിലെ തിരോധാനവുമായി ബന്ധപ്പെട്ട അന്വേഷണത്തിന് കാഞ്ഞങ്ങാട് ഡിവൈ.എസ്.പി സുനില്‍ബാബു കേളോത്തുംകണ്ടിയുടെ നേതൃത്വത്തില്‍ 20 അംഗ സംഘത്തെ നിയമിച്ചു. ജില്ലാ പൊലീസ് സൂപ്രണ്ട് തോംസണ്‍ ജോസിന്‍െറ മേല്‍നോട്ടത്തില്‍ നീലേശ്വരം, വെള്ളരിക്കുണ്ട്, തീരദേശ സര്‍ക്ള്‍ ഇന്‍സ്പെക്ടര്‍മാരും കുറ്റാന്വേഷണ വിഭാഗവും അടങ്ങുന്ന സംഘമാണ് കേസന്വേഷിക്കുന്നത്. ചന്തേര പൊലീസ് രജിസ്റ്റര്‍ ചെയ്ത കാണാതായ പരാതികളുടെ അടിസ്ഥാനത്തിലുള്ള ഒമ്പത് കേസുകളാണ് ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷിക്കുന്നത്. അന്വേഷണ പരിധിയില്‍ എല്ലാ വിഷയങ്ങളും വരുമെന്ന് സുനില്‍ ബാബു പറഞ്ഞു. സംഭവം ശ്രദ്ധയില്‍പെട്ടതു മുതല്‍ അന്വേഷണം ആരംഭിച്ചതായി അദ്ദേഹം പറഞ്ഞു.
ഐ.ബി, എന്‍.ഐ.എ എന്നിവരുടെ അന്വേഷണം അതിന്‍െറ വഴിക്ക് നടക്കും. ദേശീയ സുരക്ഷാ ഏജന്‍സിക്ക് അന്വേഷണത്തിനുള്ള ഉത്തരവ് കേന്ദ്ര സര്‍ക്കാര്‍ നല്‍കണം. ഇപ്പോള്‍ പ്രാഥമികമായ വിവരശേഖരണമാണ് നടത്തിയിരിക്കുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഐ.ബിയുടെയും എന്‍.ഐ.എയുടെയും പ്രാഥമിക റിപ്പോര്‍ട്ടുകളുടെയും അടിസ്ഥാനത്തിലാണ് ഇപ്പോള്‍ ചില പരാമര്‍ശങ്ങള്‍ നടത്തുന്നത്. കാണാതായവര്‍ക്ക് തീവ്രവാദ സംഘങ്ങളുമായി ഏതെങ്കിലും തരത്തിലുള്ള ബന്ധമുണ്ടെന്ന് സ്ഥിരീകരിച്ചാല്‍ മാത്രമേ ഉത്തരവിലൂടെ അന്വേഷണത്തിന് ദേശീയ സുരക്ഷാ ഏജന്‍സിയെ ഏല്‍പിക്കുകയുള്ളൂവെന്ന് ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ സൂചിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.