ചക്ക വിശേഷങ്ങളുമായി വിളംബര പ്രയാണം
text_fieldsതിരുവനന്തപുരം: ചക്ക പഴം മാത്രമല്ല, പ്രധാന ഭക്ഷണവും ഒൗഷധുമാണെന്ന സന്ദേശമുയര്‍ത്തിയുള്ള കേരള ചക്ക വിളംബരയാത്ര മുഖ്യമന്ത്രി പിണറായി വിജയന്‍ ഫ്ളാഗ് ഓഫ് ചെയ്തു. പ്ളാവിന്‍തൈ മുതല്‍ ചക്ക ഐസ്ക്രീം വരെയുള്ളവ ക്രമീകരിച്ച ചക്കവണ്ടി പാളയം രക്തസാക്ഷി മണ്ഡപത്തിന് സമീപത്തുനിന്നാണ് യാത്ര തുടങ്ങിയത്. ജാക്ക് ഫ്രൂട്ട് പ്രമോഷന്‍ കൗണ്‍സില്‍, ചപ്പാത്ത് ശാന്തിഗ്രാം, ജാക്ക് ഫ്രൂട്ട് പ്രമോഷന്‍ കണ്‍സോര്‍ട്യം എന്നിവയുടെ ആഭിമുഖ്യത്തിലാണ് വിളംബര പ്രയാണം.
പ്ളാവും ചക്കയുമെല്ലാം ഇന്നത്തെക്കാലത്ത് പരിചയപ്പെടുത്തേണ്ട സ്ഥിതിവിശേഷമാണെന്ന് യോഗം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പറഞ്ഞു. ചക്കയുടെ മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍ക്കായുള്ള സംരംഭങ്ങള്‍ പ്രാധാന്യമര്‍ഹിക്കുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കാര്‍ഷിക വിളകളില്‍നിന്ന് മൂല്യവര്‍ധിത ഉള്‍പന്നങ്ങള്‍ നിര്‍മിക്കുന്നതിന് ഒക്ടോബര്‍-നവംബര്‍ മാസങ്ങളില്‍ അന്തര്‍ദേശീയ ശില്‍പശാല സംഘടിപ്പിക്കുമെന്ന് മന്ത്രി വി.എസ്. സുനില്‍കുമാര്‍ പറഞ്ഞു.
ചക്ക വിഭവങ്ങള്‍ നിറഞ്ഞതായിരുന്നു ഉദ്ഘാടനചടങ്ങും. എല്ലാവര്‍ക്കും ചക്കപ്പഴം വിതരണം ചെയ്തു. കുടിക്കാന്‍ ചക്ക ജ്യൂസും. പ്ളാവിന്‍തൈകളുടെ പ്രദര്‍ശനവും സമീപത്ത് ഒരുക്കിയിരുന്നു. പ്രയാണത്തോടനുബന്ധിച്ച് പോസ്റ്റര്‍ പ്രദര്‍ശനം, ചക്ക ഉല്‍പന്ന-നിര്‍മാണ പരിശീലനം, പാചക മത്സരം, സെമിനാര്‍, പഠന-പരിശീലന ക്ളാസുകള്‍ എന്നിവയും നടക്കും. മന്ത്രി തോമസ് ഐസക്, ജാക്ഫ്രൂട്ട് പ്രമോഷന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ റൂഫസ് ഡാനിയേല്‍, എസ്.എഫ്.എ.സി മാനേജിങ് ഡയറക്ടര്‍ കെ.സി. രുഗ്മിണി ദേവി എന്നിവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.