യു.എ.പി.എ ചുമത്തല്‍ എളുപ്പമല്ലെന്ന് അന്വേഷണസംഘം
text_fieldsകാസര്‍കോട്: പടന്ന, തൃക്കരിപ്പൂര്‍ മേഖലകളിലെ തിരോധാനവുമായി ബന്ധപ്പെട്ട് ഭീകരവിരുദ്ധനിയമമായ യു.എ.പി.എ ചുമത്തുക എളുപ്പമല്ളെന്ന് റിപ്പോര്‍ട്ട്. സംഭവത്തെ രാജ്യവിരുദ്ധമായി ചിത്രീകരിക്കപ്പെടുന്നുവെങ്കിലും അതുമായി ബന്ധിപ്പിക്കാനുള്ള തെളിവുകള്‍ ഇതുവരെ ലഭ്യമായിട്ടില്ളെന്ന് അന്വേഷണസംഘം ‘മാധ്യമ’ത്തോട് പറഞ്ഞു. യു.എ.പി.എ ചുമത്തുന്നകാര്യം സര്‍ക്കാറിനോ എന്‍.ഐ.എക്കോ തീരുമാനിക്കാനാവില്ല. റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കുമ്പോള്‍ മറുപടിപറയേണ്ടത് അന്വേഷണസംഘമായതിനാല്‍ സംശയത്തിന്‍െറ മറവില്‍ യു.എ.പി.എ ചേര്‍ക്കാനാവില്ല. സര്‍ക്കാറില്‍നിന്നോ പൊലീസിന്‍െറ ഉന്നതതലങ്ങളില്‍നിന്നോ ഇത്തരം നിര്‍ദേശം വന്നിട്ടില്ളെന്നും അന്വേഷണസംഘം വ്യക്തമാക്കി.
എന്‍.ഐ.എക്ക് കേസ് കൈമാറാന്‍വേണ്ടി മാത്രം ഈ വകുപ്പ് ചേര്‍ക്കാനാവില്ല. അന്വേഷണത്തിനിടയില്‍ ശക്തമായ തെളിവുകള്‍ ലഭിച്ചാല്‍മാത്രമേ യു.എ.പി.എ ചുമത്താനാവൂ. അന്വേഷണത്തില്‍ സംഭവത്തിന്‍െറ സ്വഭാവം മാറുന്നതിനനുസരിച്ച് വകുപ്പുകള്‍ ചേര്‍ക്കുകയാണ് ചെയ്യുന്നത്. സ്വാഭാവികമായും യു.എ.പി.എയും ആ രീതിയില്‍മാത്രമേ ചേര്‍ക്കാന്‍ കഴിയൂ. നിലവില്‍ ഈ നാട്ടില്‍ ദേശവിരുദ്ധപ്രവര്‍ത്തനം നടത്തിയവരല്ല കാണാതായവര്‍. അതിനു തെളിവുകള്‍ ലഭിച്ചിട്ടില്ല. ഇവരുടെ സാമൂഹികവും കുടുംബപരവുമായ പശ്ചാത്തലവും ഭൂതകാലവും പരിശോധിക്കുമ്പോള്‍ കുറ്റവാസന കാണാനും പ്രാഥമിക അന്വേഷണത്തില്‍ കഴിഞ്ഞിട്ടില്ളെന്നും അവര്‍ പറഞ്ഞു.
കൂട്ട തിരോധാനത്തിന്‍െറ കാരണം അന്വേഷിക്കുകയാണ്. ആത്മീയഭ്രാന്താണ് ഇതിന് കാരണമെന്ന് സംശയിക്കുന്നുണ്ട്. തൊഴില്‍തേടി പോയതും ആകാം. തൊഴില്‍തേടി സിറിയയില്‍ പോകാന്‍ പാടില്ല എന്നും നിയമമില്ല. സൈബര്‍ സെല്ലിന്‍െറ സഹായത്തോടെ തെളിവുകള്‍ ശേഖരിച്ചുവരുകയാണ്. ദേശവിരുദ്ധപ്രവര്‍ത്തനത്തിന്‍െറ തെളിവുകള്‍ ലഭിച്ചാല്‍മാത്രം യു.എ.പി.എ ചുമത്തും. വാക്കുകള്‍ക്ക് പല വ്യാഖ്യാനങ്ങളും കാണും അതനുസരിച്ച് വാര്‍ത്തകള്‍ നല്‍കുന്നതിനു പിറകെപോകാന്‍ പൊലീസിനാകില്ല -അന്വേഷണസംഘം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.