വിവരക്കേട് പറയുന്ന പ്രതിപക്ഷ നേതാവ് നിയമസഭക്ക് അപമാനം –ജയരാജൻ
text_fieldsകണ്ണൂർ: കണ്ണൂരിലെ െകാലപാതകവുമായി ബന്ധപ്പെട്ട് വിവരക്കേട് പറയുന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിയമസഭക്ക് അപമാനമാണെന്ന് സി.പി.എം ജില്ലാ സെക്രട്ടറി പി ജിയരാജൻ. കണ്ണൂരിലെ അക്രമങ്ങൾക്ക് പി.ജയരാജൻ പരസ്യമായി നേതൃത്വം നൽകുകയാണെന്നുള്ള ചെന്നിത്തലയുടെ ആരോപണങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.
‘ചെന്നിത്തലയുടെ ഖദര്‍ കുപ്പായത്തിനുള്ളില്‍ ആർ.എസ്.എസിെൻറ കാക്കി ട്രൗസറാണ്. അതുകൊണ്ടാണ് അദ്ദേഹം പയ്യന്നൂര്‍ സംഭവത്തില്‍ സി.പി.എമ്മിനെ കുറ്റപ്പെടുത്തുന്നത്. സംഭവത്തിൽ മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞത് വസ്തുതാപരമാണ്. ആർ.എസ്.എസ് കൊലക്കത്തി താഴെവെച്ചാൽ മാത്രമേ കണ്ണൂരിൽ സമാധാനം സ്ഥാപിക്കാനാകൂ’-ജയരാജൻ പറഞ്ഞു.
കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് നിയമസഭയിൽ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയ ചർച്ചക്കിടെയാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ജയരാജനെതിരെ പരാമർശം നടത്തിയത്. കണ്ണൂർ ജില്ലയിൽ പൊലീസിനെ നിയന്ത്രിക്കുന്നത് സി.പി.എം ജില്ലാ സെക്രട്ടറിയാണെണെന്നും അക്രമങ്ങളെ സി.പി.എമ്മും ഭരണ നേതൃത്വവും തികഞ്ഞ ലാഘവത്തോടെയാണ് കാണുന്നതെന്നും ചെന്നിത്തല കുറ്റപ്പെടുത്തിയിരിക്കുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.