എല്ലാ വകുപ്പുകളിലും പുതിയ തസ്തിക, ബജറ്റില്‍ തിരുത്തുമായി തോമസ് െഎസക്
text_fieldsതിരുവനന്തപുരം: എല്ലാ വകുപ്പുകളിലും ആവശ്യമായ തസ്തിക സൃഷ്ടിച്ച് നിയമനം നടത്തുമെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക്. നിയമന നിരോധമില്ലെന്നും അദ്ദേഹം നിയമസഭയില്‍ ബജറ്റ് ചര്‍ച്ചക്ക് മറുപടി നൽകിജ. ആരോഗ്യ മേഖലയിലൊഴികെ രണ്ടു വര്‍ഷത്തേക്ക് പുതിയ തസ്തിക സൃഷ്ടിക്കില്ലെന്ന ബജറ്റ് പ്രസംഗത്തിലെ പരാമര്‍ശം വിമര്‍ശം ഉയര്‍ത്തിയ സാഹചര്യത്തിലാണ് മറുപടിയില്‍ തിരുത്തല്‍ വരുത്തിയിരിക്കുന്നത്.
ക്ഷേമ പെന്‍ഷനുകള്‍ 1000 ആയി ഉയര്‍ത്തിയപ്പോള്‍ നിലവില്‍ അതില്‍ കൂടുതല്‍ ലഭിക്കുന്നവര്‍ക്ക് കുറവ് വരുത്തില്ല. പ്രവാസികള്‍ക്ക് കൂടുതല്‍ തുക നല്‍കിയിട്ടുണ്ട്. പ്രവാസികളുടെ പുനരധിവാസത്തിന് കൂടുതല്‍ തുക വേണമെങ്കില്‍ നോര്‍ക്ക പദ്ധതി ഉണ്ടാക്കുന്ന മുറക്ക് നല്‍കും. കൈത്തറിക്ക് വര്‍ഷം മുഴുവന്‍ അഞ്ചു ശതമാനം റിബേറ്റ് നല്‍കും. ഓണം-വിഷു കാലങ്ങളില്‍ 20-–25 ശതമാനം റിബേറ്റ് പുറമെ നല്‍കും. ഉല്‍പാദനം വര്‍ധിപ്പിക്കുകയാണ് ലക്ഷ്യം. അടുത്ത വര്‍ഷം മുതല്‍ സ്കൂള്‍ യൂനിഫോം കൈത്തറിയാക്കും.
വിപണി ഇടപെടലിന് കൂടുതല്‍ തുക ആവശ്യമെങ്കില്‍ അനുവദിക്കും. ഒ.ഇ.സി, പട്ടിക വിഭാഗ കുട്ടികളുടെ സ്കോളര്‍ഷിപ് കുടിശ്ശിക നല്‍കാന്‍ 200 കോടി വേണം. അത് ഇക്കൊല്ലം തന്നെ കൊടുത്തുതീര്‍ക്കും.
എം.എല്‍.എമാര്‍ക്ക് മണ്ഡലത്തിലെ പദ്ധതികള്‍ക്ക് 100 കോടി വരെ വന്നിട്ടുണ്ട്. ചിലര്‍ക്ക് കുറവാണ്. ഈ സാഹചര്യത്തില്‍ ചുരുങ്ങിത് 70 കോടി വീതം പദ്ധതികള്‍ ഓരോ മണ്ഡലത്തിലും ഉറപ്പുവരുത്തും. കുറവ് വന്നാല്‍ അത് എം.എല്‍.എമാര്‍ക്ക് ചൂണ്ടിക്കാട്ടി പരിഹരിക്കാം. റബര്‍ സഹായ പദ്ധതിക്ക് 500 കോടി നല്‍കും. ഇത് തീരുന്ന മുറക്ക് മാറ്റം വരുത്തുന്നത് ആലോചിക്കും. നെല്ലിന്‍െറ താങ്ങുവില ഉയര്‍ത്തുന്നത് കൃഷി വകുപ്പുമായി ബന്ധപ്പെട്ട് തീരുമാനിക്കും. സ്കൂളുകള്‍ക്കും കോളജുകള്‍ക്കും സൗകര്യമൊരുക്കുന്നതുമായി ബന്ധപ്പെട്ട് വിശദ പദ്ധതിരേഖ വരുന്നതനുസരിച്ച് തീരുമാനമെടുക്കുമെന്നും ധനമന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.