Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 July 2016 12:32 AM GMT Updated On
date_range 14 July 2016 12:32 AM GMTപട്ടിണി; ഇടമലക്കുടിയിലെ കുട്ടികള്‍ പഠനം ഉപേക്ഷിക്കുന്നു
text_fieldsbookmark_border
മൂന്നാര്‍/തൊടുപുഴ: ആദിവാസികള്‍ക്കുള്ള സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ കടലാസില്‍ ഒതുങ്ങിയതോടെ സംസ്ഥാനത്തെ ആദ്യ ഗോത്രവര്‍ഗ പഞ്ചായത്തായ ഇടമലക്കുടിയിലെ കുട്ടികള്‍ പട്ടിണിമൂലം പഠനം പാതിവഴിയില്‍ ഉപേക്ഷിക്കുന്നു. കടുത്ത ദാരിദ്യം ജീവിതത്തില്‍ കരിനിഴല്‍ വീഴ്ത്തിയതോടെ ആദിവാസിക്കുടികളിലെ കുട്ടികള്‍ തുടര്‍പഠനത്തിന് വഴിയില്ലാതെ ബുദ്ധിമുട്ടുകയാണ്. മൂന്നാര്‍ മോഡല്‍ റെസിഡന്‍ഷ്യന്‍ സ്കൂളില്‍നിന്ന് ഇടമലക്കുടിയിലേക്ക് എന്‍.എസ്.എസ് സംഘം നടത്തിയ സന്ദര്‍ശനത്തില്‍ പട്ടിണിമൂലം പഠനം നിര്‍ത്തിയ 31 വിദ്യാര്‍ഥികളെ കണ്ടത്തെി. ഒന്നാം ക്ളാസ് മുതല്‍ പ്ളസ് ടുവരെയുള്ളവരാണ് പഠനം ഉപേക്ഷിച്ചത്. സാമ്പത്തിക ക്ളേശമാണ് വിദ്യാര്‍ഥികളുടെ തുടര്‍പഠനത്തിന് തടസ്സം. കഴിഞ്ഞ ദിവസങ്ങളിലെ കനത്ത മഴ കുടികളിലെ ജീവിതം കൂടുതല്‍ ദുരിതപൂര്‍ണമാക്കി. 2800 ആദിവാസികള്‍ താമസിക്കുന്ന ഇടമലക്കുടിയിലെ കുട്ടികള്‍ക്ക് പഠനത്തിന് അവസരമൊരുക്കാന്‍ മൂന്നാറിലെ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്കൂളുകള്‍ പോലുള്ളവ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും വേണ്ടത്ര ഫലം കാണുന്നില്ല. പുറംലോകവുമായി ബന്ധവുമില്ലാതെ വളരുന്ന കുട്ടികള്‍ വിദൂരസ്ഥലങ്ങളിലത്തെി പഠിക്കാന്‍ വിമുഖത കാണിക്കുന്നതും തുടര്‍പഠനത്തെ ബാധിക്കുന്നു.
ഇടമലക്കുടിയിലെ ആറു കുടികളാണ് എന്‍.എസ്.എസ് സംഘം സന്ദര്‍ശിച്ചത്. ഇടമലക്കുടി, ഇഡ്ഡലിപ്പാറക്കുടി, സൊസൈറ്റിക്കുടി, കുട്ടക്കൊമ്മിക്കുടി, കവക്കാട്ടുകുടി എന്നിവിടങ്ങളിലെ 31 കുട്ടികളുടെ പഠനമാണ് മുടങ്ങിയത്. ഇടമലക്കുടിയില്‍ മാത്രം പഠനം മുടങ്ങിയ ഇത്രയും കുട്ടികളെ കണ്ടത്തെിയതോടെ ജില്ലയിലെ മറ്റ് ആദിവാസിക്കുടികളും സന്ദര്‍ശിച്ച് പഠനം വഴിമുട്ടിയവരെ കണ്ടത്തൊന്‍ ഒരുങ്ങുകയാണ് എന്‍.എസ്.എസ് പ്രവര്‍ത്തകര്‍. ഇടമലക്കുടിയല്‍ 26 കുടികളുണ്ട്. ഇടമലക്കുടിയുടെ അടിസ്ഥാന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പഞ്ചായത്ത് രൂപവത്കരിച്ചിട്ടും സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ വേണ്ടവിധം കുടികളില്‍ എത്തുന്നില്ല.
ഇതിനിടെ, മഴ കനത്തതോടെ ആഴ്ചകളായി ടെലിഫോണ്‍ ബന്ധംപോലും നിലച്ച ഇടമലക്കുടി പുറംലോകത്തുനിന്ന് പൂര്‍ണമായും ഒറ്റപ്പെട്ടിരിക്കുകയാണ്. ഇവിടെ മൊബൈല്‍ ടവറിന് പകരമുള്ള ഡിഷ് ആന്‍റിന സംവിധാനം പ്രതികൂല കാലാവസ്ഥയില്‍ ഫലപ്രദമായി പ്രവര്‍ത്തിക്കാത്തതാണ് കാരണം. മഴയില്‍ റോഡ് തകര്‍ന്നതോടെ ഇഡ്ഡലിപ്പാറവരെയുള്ള ജീപ്പ് സര്‍വിസും നിലച്ചു. പെട്ടിമുടിക്കും ഇഡ്ഡലിപ്പാറക്കുമിടയില്‍ കാനനപാതയില്‍ നിര്‍മിക്കുന്ന പാലംവരെ മാത്രമാണ് ഇപ്പോള്‍ വാഹന സര്‍വിസ്. ഇതുമൂലം അവശ്യസാധനങ്ങള്‍ കുടിയിലത്തെിക്കാന്‍ പ്രയാസപ്പെടുകയാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story