മുല്ലപ്പെരിയാര്‍ ജലം തമിഴ്നാട്ടിലേക്ക് ഇന്ന് തുറന്നുവിടും
text_fieldsകുമളി: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍നിന്ന് ജലം തമിഴ്നാട്ടിലേക്ക് വ്യാഴാഴ്ച ഒൗദ്യോഗികമായി തുറന്നുവിടും. തേനി കലക്ടര്‍ വെങ്കിടാചലത്തിന്‍െറ നേതൃത്വത്തിലായിരിക്കും തേക്കടിയിലെ ഷട്ടര്‍ തുറന്നതിനുള്ള നടപടി ആരംഭിക്കുക. കഴിഞ്ഞ മാര്‍ച്ചിലാണ് മുല്ലപ്പെരിയാറില്‍നിന്ന് ജലം എടുക്കുന്നത് തമിഴ്നാട് നിര്‍ത്തിവെച്ചത്. അണക്കെട്ടിലെ ജലനിരപ്പ് താഴ്ന്നതോടെയായിരുന്നു ഇത്. പിന്നീട് കുടിവെള്ള ആവശ്യത്തിനായി 100 ഘനഅടി ജലം തുറന്നുവിട്ടിരുന്നു.
അണക്കെട്ടില്‍നിന്ന് ജലം എടുക്കുന്നത് നിര്‍ത്തിവെച്ചതോടെ സംസ്ഥാന അതിര്‍ത്തിയിലെ പെരിയാര്‍ പവര്‍ഹൗസില്‍ വൈദ്യുതി ഉല്‍പാദനവും നിര്‍ത്തിവെച്ചിരുന്നു. നാലു മാസത്തെ ഇടവേളയില്‍ പവര്‍ഹൗസ്, ജലം ഒഴുക്കുന്ന പെന്‍സ്റ്റോക് പൈപ്പുകള്‍, തേക്കടി ഷട്ടര്‍, ഫോര്‍ബേ ഡാം, മുല്ലപ്പെരിയാര്‍ അണക്കെട്ട് എന്നിവിടങ്ങളിലെല്ലാം അറ്റകുറ്റപ്പണിയും പെയ്ന്‍റിങ് ജോലികളും പൂര്‍ത്തിയാക്കി. ജലം തമിഴ്നാട്ടിലേക്ക് തുറന്നുവിടാന്‍ മുഖ്യമന്ത്രി ജയലളിത ബുധനാഴ്ചയാണ് അനുമതി നല്‍കി ഉത്തരവിറക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.