മൈക്രോഫിനാൻസ്: അന്വേഷണത്തെ ഭയപ്പെടുന്നില്ല –വെള്ളാപ്പള്ളി
text_fieldsആലപ്പുഴ: മൈക്രോഫിനാൻസ് കേസിൽ വിജിലൻസ് അന്വേഷണത്തെ ഭയപ്പെടുന്നില്ലെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ െസക്രട്ടറി വെള്ളാപ്പള്ളി നടേശൻ. എഫ്.െഎ.ആർ ഇട്ടതുകൊണ്ടുമാത്രം കുറ്റവാളിയാവില്ല. ഇക്കാര്യത്തിൽ തനിക്ക് ഒന്നും ഒളിക്കാനും ഭയക്കാനുമില്ല. ആരോപണത്തിെൻറ പേരിൽ സ്ഥാനമൊഴിയില്ലെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.
മൈക്രോ ഫിനാന്‍സ് തട്ടിപ്പുക്കേസില്‍ എസ്.എൻ.ഡി.പി യോഗം ജനറൽ െസക്രട്ടറി വെള്ളാപ്പള്ളി നടേശനെ ഒന്നാം പ്രതിയാക്കി വിജിലൻസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. എസ്.എന്‍.ഡി.പി യോഗം പ്രസിഡൻറ് ഡോ. എം.എന്‍. സോമന്‍, മൈക്രോ ഫിനാന്‍സ് സംസ്ഥാന കോ ഓഡിനേറ്റര്‍ കെ.കെ. മഹേശന്‍, പിന്നാക്ക വികസന കോര്‍പറേഷന്‍ മുന്‍ എം.ഡി എന്‍. നജീബ്, നിലവിലെ എം.ഡി ദിലീപ് എന്നിവരാണ് രണ്ടു മുതൽ അഞ്ചുവരെയുള്ള പ്രതികൾ. ഗൂഢാലോചന, സാമ്പത്തിക തിരിമറി എന്നീ കുറ്റങ്ങളാണ് അഞ്ച് പ്രതികൾക്കെതിരെയും വിജിലൻസ് ചുമത്തിയിട്ടുള്ളത്. വെള്ളാപ്പള്ളി നടേശനെതിരെ ശ്രീനാരായണ ധർമവേദി ഉയർത്തി കൊണ്ടുവന്ന ആരോപണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനാണ് തിരുവനന്തപുരം വിജിലന്‍സ് കോടതിയിൽ ഹരജി നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.