കോഴിക്കോട് കലക്ടർക്ക് ഹൈകോടതിയുടെ രൂക്ഷവിമർശം
text_fieldsകൊച്ചി: പെണ്‍വാണിഭത്തിന് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ കടത്തിയ കേസിലെ പ്രതിക്കെതിരെ കാപ്പ ചുമത്താത്ത കോഴിക്കോട് ജില്ലാ കലക്ടര്‍ക്കെതിരെ ഹൈകോടതിയുടെ രൂക്ഷ വിമര്‍ശം. ബംഗ്ളാദേശ് പെണ്‍കുട്ടിയെ പെണ്‍വാണിഭത്തിന് കടത്തിയതുള്‍പ്പെടെ ഒട്ടേറെ കേസുകളില്‍ പ്രതിയായ സുഹൈല്‍ തങ്ങള്‍ എന്നയാള്‍ക്കെതിരെ സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമ പ്രകാരം (കാപ്പ) കരുതല്‍ തടങ്കല്‍ ഉത്തരവിടാതിരുന്നത് ചോദ്യം ചെയ്യന്ന ഹരജിയിലാണ് ജസ്റ്റിസ് കെ. ടി ശങ്കരന്‍, ജസ്റ്റിസ് എ. ഹരിപ്രസാദ് എന്നിവടങ്ങുന്ന ഡിവിഷന്‍ബെഞ്ച് കലക്ടര്‍ എന്‍. പ്രശാന്തിനെ ശക്തമായ ഭാഷയില്‍ വിമര്‍ശിച്ചത്. പല കേസുകളില്‍ കുറ്റക്കാരനായ പ്രതിക്കെതിരെ കാപ്പ ചുമത്താതിരുന്നതിന് വ്യക്തമായ മറുപടിയാണ് ആവശ്യമെന്ന് കോടതി ചുണ്ടിക്കാട്ടി. കാപ്പ ചുമത്തേണ്ടതില്ളെന്ന് തീരുമാനമെടുത്ത് ഉത്തരവിടാന്‍ കാരണമെന്തന്നെ് വിശദീകരിക്കാനും കോടതി ആവശ്യപ്പെട്ടു. ഇക്കാര്യങ്ങളില്‍ കലക്ടറില്‍ നിന്ന് വിശദീകരണം തേടി കോടതിയെ ബോധിപ്പിക്കാന്‍ സ്റ്റേറ്റ് അറ്റോര്‍ണി കെ. വി സോഹനോട് ഡിവിഷന്‍ബെഞ്ച് നിര്‍ദേശിച്ചു. ഗുണ്ടാ ആക്ട് പ്രകാരം കാപ്പ ചുമത്തി കരുതല്‍ തടങ്കലില്‍ പാര്‍പ്പിക്കേണ്ടയാള്‍ക്കെതിരെ അത്തരമൊരു ഉത്തരവ് പുറപ്പെടുവിക്കുന്നതില്‍ ജില്ലാ മജിസ്ട്രേറ്റായ കലക്ടര്‍ വീഴ്ച വരുത്തിയെന്നും ഇതു മൂലം പ്രതിക്ക് കോടതിയെ സമീപിച്ച് ജാമ്യം നേടാനായെന്നും ചൂണ്ടിക്കാട്ടി കോഴിക്കോട് ആസ്ഥാനമായ പുനര്‍ജനി ചാരിറ്റബിള്‍ ട്രസ്റ്റിന്‍െറ ട്രസ്റ്റി പി. പി സപ്ന നല്‍കിയ ഹരജിയാണ് കോടതി പരിഗണിച്ചത്. പെണ്‍വാണിഭക്കേസില്‍ പിടിയിലാകുന്നതിന് മുമ്പ് രണ്ട് ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ടെന്ന് ചൂണ്ടിക്കാട്ടി ജില്ലാ പൊലീസ് മേധാവി ശിപാര്‍ശ ചെയ്തെങ്കിലും കാപ്പ ചുമത്താതെ കലക്ടര്‍ തള്ളുകയായിരുന്നെന്നും ഈ നടപടിക്ക് കാരണമില്ളെന്നുമായിരുന്നു ഹരജിക്കാരിയുടെ വാദം. നേരത്തെ കേസ് പരിഗണിച്ച കോടതി ഇക്കാര്യത്തില്‍ കലക്ടറുടെ വിശദീകരണം തേടിയിരുന്നു.
കാപ്പ ചുമത്താന്‍ ശിപാര്‍ശ ചെയ്യപ്പട്ട വ്യക്തിക്കെതിരായ ഓരോ കേസും വിശദമായി പഠിച്ചും സുപ്രീം കോടതി, ഹൈകോടതി മാര്‍ഗ നിര്‍ദേശങ്ങള്‍ പരിശോധിച്ചുമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തതെന്നായിരുന്നു കലക്ടറുടെ വിശദീകരണം. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ കടത്തിയ കേസില്‍ അറസ്റ്റിലായ ശേഷമാണ് കാപ്പ ചുമത്താനുള്ള ശിപാര്‍ശ ലഭിച്ചത്. ഇയാള്‍ക്കെതിരെ മൂന്ന് കേസുകള്‍ നിലവിലുണ്ടെന്നായിരുന്നു പൊലീസിന്‍െറ വിശദീകരണം. എന്നാല്‍, മുമ്പുള്ള ഒരു കേസ് ചേവായൂര്‍ പൊലീസ് സ്വമേധയാ എടുത്തതാണെന്ന് കണ്ടത്തെി. മറ്റൊരു കേസിലാകട്ടെ ജില്ലാ മജിസ്ട്രേട്ടെന്ന നിലയില്‍ കുറ്റകൃത്യവും അറസ്റ്റിന് കാരണവും വ്യക്തമായിരുന്നില്ല. ഒരാളുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ തടയുന്ന കരുതല്‍ തടങ്കലിന് ഉത്തരവിടും മുമ്പ് എല്ലാ വശങ്ങളും ബോധ്യപ്പെടണമെന്ന കോടതി വിധികള്‍ പാലിക്കുകയാണ് താന്‍ ചെയ്തത്. ‘അറിയപ്പെടുന്ന ഗുണ്ട’ എന്ന കാര്യം സംശയരഹിതമായി ബോധ്യപ്പെട്ടില്ല. മാത്രമല്ല, അഡീ. ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന്‍െറ നിയമോപദേശവും ഇക്കാര്യത്തില്‍ സ്വീകരിച്ചിരുന്നു. പ്രതിക്കെതിരെ കാപ്പ ഉത്തരവിടേണ്ട ആവശ്യമില്ളെന്ന മറുപടിയാണ് ലഭിച്ചത്. ഇത്തരം കേസുകളില്‍ ഉത്തരവിടുന്നതുമായി ബന്ധപ്പെട്ട് രണ്ടഭിപ്രായമുണ്ടായ സാഹചര്യത്തില്‍ കാപ്പയുമായി ബന്ധപ്പെട്ട വിഷയം ഫുള്‍ബെഞ്ചിന്‍െറ പരിഗണനയിലാണെന്ന വിശദീകരണവും കിട്ടി. ഈ സാഹചര്യത്തിലാണ് കാപ്പ പ്രകാരം തടങ്കലില്‍ വെക്കേണ്ടതില്ളെന്ന ഉത്തരവിറക്കിയതെന്ന് കലക്ടര്‍ വ്യക്തമാക്കി.
കാപ്പ ചുമത്തുന്നതിന് മുന്നോടിയായി പ്രതിക്കെതിരെ ക്രിമിനല്‍ കേസുകളുണ്ടോ, പൊലീസ് കസ്റ്റഡിയിലാണോ, ജാമ്യം കിട്ടുന്ന സാഹചര്യമാണോ എന്ന കാര്യങ്ങള്‍ പരിശോധിക്കേണ്ടതുണ്ട്. ജാമ്യം കിട്ടാത്ത കേസാണ് പ്രതിക്കെതിരെയുള്ളതെങ്കില്‍ കാപ്പ ചുമത്തേണ്ട ആവശ്യമില്ല. അല്ലാതെ തന്നെ തടങ്കലില്‍ വെക്കാം. തങ്ങളുടെ പേരില്‍ ജാമ്യം കിട്ടാത്ത കേസ് നിലവിലുണ്ടായിരുന്നു. അതിനാലാണ് കാപ്പ ചുമത്താതിരുന്നത്. എന്നാല്‍, പ്രതിക്ക് പിന്നീട് ജാമ്യം ലഭിക്കുകയായിരുന്നു. ജാമ്യം കിട്ടുമെന്നുണ്ടെങ്കില്‍ വീണ്ടും ശിപാര്‍ശ നല്‍കണമെന്ന് അറിയിച്ചിരുന്നു. എന്നാല്‍, വീണ്ടും ശിപാര്‍ശ ലഭിച്ചില്ല. ലഭിച്ചിരുന്നെങ്കില്‍, കാപ്പ ചുമത്തുന്നതില്‍ തടസമില്ലായിരുന്നെന്നും കലക്ടര്‍ വ്യക്തമാക്കി. അതേസമയം, കലക്ടറുടെ വിശദീകരണത്തില്‍ കോടതി അതൃപ്തി രേഖപ്പെടുത്തി. ചെറിയ വിഷയങ്ങളില്‍ പോലും കാപ്പ ചുമത്താന്‍ ധിറുതി കാട്ടുകയാണ് നിര്‍വഹണ ഉദ്യോഗസ്ഥര്‍ ചെയ്യറുള്ളതെന്നും എന്നാല്‍, ഈ കേസില്‍ എന്ത് കൊണ്ടാണ് ഇത്തരമൊരു നിലപാട് സ്വീകരിച്ചതെന്നും കോടതി ചോദിച്ചു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ കടത്തിയ ഗൗരവമുള്ള കേസിലെ പ്രതിക്കെതിരെ കരുതല്‍ തടങ്കല്‍ ഉത്തരവിടാതിരുന്നതെന്ത് കൊണ്ട്. കോടതി ഉത്തരവുകളെയും നിയമങ്ങളേയും തെറ്റായാണ് ഉദ്യോഗസ്ഥന്‍ വ്യാഖ്യാനിച്ചിരിക്കുന്നതെന്നും കോടതി വാക്കാല്‍ കുറ്റപ്പെടുത്തി. തുടര്‍ന്നാണ് ഇക്കാര്യത്തില്‍ കലക്ടറോട് വിശദീകരണം തേടി കോടതിയെ അറിയിക്കാന്‍ ഡിവിഷന്‍ബെഞ്ച് സ്റ്റേറ്റ് അറ്റോര്‍ണിയെ ചുമതലപ്പെടുത്തിയത്. കേസ് വീണ്ടും 26ന് പരിഗണിക്കാന്‍ മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.