Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 July 2016 9:25 PM GMT Updated On
date_range 14 July 2016 9:25 PM GMTവെള്ളാപ്പള്ളി രാജിവെക്കണം -വി.എസ്
text_fieldsbookmark_border
തിരുവനന്തപുരം: മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ പ്രഥമവിവര റിപ്പോര്‍ട്ട് റജിസ്റ്റര്‍ ചെയ്ത സാഹചര്യത്തില്‍ ഒന്നാംപ്രതിയായ വെള്ളാപ്പള്ളി നടേശന്‍ എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവെക്കണമെന്ന് വി.എസ്. അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. തൊടുന്യായങ്ങളും വിതണ്ഡവാദങ്ങളും ഉയര്‍ത്തി സ്വയം പരിഹാസ്യനാവാതെ, കേസിന്‍െറ സുഗമമായ നടത്തിപ്പിന് വഴിയൊരുക്കുകയാണ് നടേശന്‍ ചെയ്യേണ്ടത്. അതിന്, യോഗം ജനറല്‍ സെക്രട്ടറി സ്ഥാനം ഒഴിയുകയും, സാമ്പത്തികതട്ടിപ്പുമായി ബന്ധപ്പെട്ട രേഖകളെല്ലാം കോടതിയില്‍ ഹാജരാക്കുകയും വേണം.
ഈഴവ സമുദായത്തിലെ പാവപ്പെട്ട സ്ത്രീകള്‍ക്ക് പിന്നാക്കസമുദായ കോര്‍പറേഷനില്‍നിന്നും വിവിധ ബാങ്കുകളില്‍നിന്നും വായ്പയെടുത്ത പണം അമിതപലിശക്ക് നല്‍കി സാമ്പത്തികഅഴിമതി നടത്തിയതാണ് കേസ്. രണ്ട് ശതമാനം പലിശക്കെടുത്ത പണത്തിന് പരമാവധി അഞ്ച് ശതമാനം പലിശ മാത്രമേ ഈടാക്കാവൂവെന്നാണ് നിബന്ധന. എന്നാല്‍ ഇത് മറികടന്ന്, പന്ത്രണ്ടും പതിനഞ്ചും ശതമാനം വരെ പലിശ ഈടാക്കി. ഇല്ലാത്ത പേരുകളില്‍ വായ്പ എഴുതി പാവപ്പെട്ട ഈഴവ സ്ത്രീകളെ കബളിപ്പിച്ചതായും കേസുണ്ട്. ഇതില്‍ ഒരഴിമതിയുമില്ളെന്നാണ് നടേശന്‍ തുടക്കംമുതല്‍ പറഞ്ഞുകൊണ്ടിരിക്കുന്നത്. അഴിമതിക്കേസില്‍ ഒന്നാംപ്രതിയായ ആള്‍ ജനറല്‍ സെക്രട്ടറിയായി തുടരുന്നത് എസ്.എന്‍.ഡി.പി യോഗത്തിനുതന്നെ അപമാനകരമാണ്. നടേശന്‍ സ്ഥാനം രാജിവെച്ച് കേസില്‍ തന്‍െറ നിരപരാധിത്തം തെളിയിക്കാനാണ് ശ്രമിക്കേണ്ടതെന്നും വി.എസ് പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story