കള്ളപ്പണം വെളിപ്പെടുത്തല്‍ പദ്ധതി: തീയതി നീട്ടി നല്‍കി
text_fields
ന്യൂഡല്‍ഹി: കള്ളപ്പണം വെളിപ്പെടുത്തല്‍ പദ്ധതി പ്രകാരം നികുതിയും കുടിശ്ശികയും അടക്കാനുള്ള അവസാന തീയതി സര്‍ക്കാര്‍ നീട്ടി നല്‍കി. അടുത്ത വര്‍ഷം സെപ്റ്റംബര്‍ 30നകം മൂന്ന് തവണകളായി തുക അടക്കാമെന്നും സര്‍ക്കാര്‍ അറിയിച്ചു. 2016 നവംബറില്‍ 25 ശതമാനവും 2017 മാര്‍ച്ച് 31ന് മറ്റൊരു 25 ശതമാനവും ബാക്കി തുക പൂര്‍ണമായി 2017 സെപ്റ്റംബര്‍ 30നകവും അടക്കണമെന്നാണ് ധനമന്ത്രാലയത്തിന്‍െറ നിര്‍ദേശം. നേരത്തെ ഈ തുക ഒറ്റത്തവണയായി ഈ വര്‍ഷം നവംബര്‍ 30നകം അടക്കണമെന്നായിരുന്നു നിര്‍ദേശിച്ചിരുന്നത്. രാജ്യത്തിന്‍െറ പലഭാഗങ്ങളിലായി ഇതു സംബന്ധിച്ച് നടത്തിയ സെമിനാറുകളിലും ചര്‍ച്ചകളിലും പണമടക്കാന്‍ സമയം നീട്ടി നല്‍കണമെന്ന ആവശ്യമുയര്‍ന്നുവെന്നും അത് കണക്കിലെടുത്താണ് തീയതി നീട്ടിയതെന്നും ധനമന്ത്രാലയം അറിയിച്ചു. അതേസമയം, നികുതിയും കുടിശ്ശികയുമായി അടക്കുന്ന പണം കണക്കില്‍പ്പെടുന്നതുതന്നെയായിരിക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചു. അല്ലാത്തവര്‍ക്ക് നിയമത്തിന്‍െറ ഒരു പരിരക്ഷയും ലഭിക്കില്ല. കള്ളപ്പണം വെളിപ്പെടുത്തല്‍ സംബന്ധിച്ച സംശയങ്ങള്‍ക്കുള്ള മറുപടിയിലാണ് ആദായ നികുതി വകുപ്പിന്‍െറ ഈ വിശദീകരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.