സാന്‍റിയാഗോ മാര്‍ട്ടിന്‍െറ ഹരജി വിധി പറയാന്‍ മാറ്റി
text_fieldsകൊച്ചി: ലോട്ടറി കേസുമായി ബന്ധപ്പെട്ട് തങ്ങളുടെ കമ്പനികളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാനുള്ള ഉത്തരവിനെതിരെ ലോട്ടറി രാജാവ് സാന്‍റിയാഗോ മാര്‍ട്ടിന്‍ നല്‍കിയ ഹരജി ഹൈകോടതി വിധി പറയാന്‍ മാറ്റി. സാന്‍റിയാഗോ മാര്‍ട്ടിനുവേണ്ടി മൂന്നാം തവണയും ഹാജരായി വാദിച്ചത് മുഖ്യമന്ത്രിയുടെ നിയമോപദേശകനും മുതിര്‍ന്ന അഭിഭാഷകനുമായ അഡ്വ. എം.കെ. ദാമോദരന്‍തന്നെയാണ്. അതേസമയം, എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിനുവേണ്ടി അഡീ. സോളിസിറ്റര്‍ ജനറല്‍ കെ.എം. നടരാജ് നേരിട്ടത്തെിയാണ് വാദം നടത്തിയത്.
മാര്‍ട്ടിന്‍െറ മകന്‍ ജോസ് ഡെയ്സണും ഇദ്ദേഹത്തിന്‍െറ സ്ഥാപനമായ കോയമ്പത്തൂരിലെ ഡെയ്സണ്‍ ലാന്‍ഡ് ആന്‍ഡ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയും നല്‍കിയ ഹരജിയും കോടതി പരിഗണിച്ചു. തുടര്‍ന്നാണ് ജസ്റ്റിസ് പി.ബി. സുരേഷ്കുമാര്‍ വിധി പറയാന്‍ മാറ്റിയത്. എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍െറ താല്‍ക്കാലിക കണ്ടുകെട്ടല്‍ ഉത്തരവ് ചോദ്യം ചെയ്താണ് സാന്‍റിയാഗോ മാര്‍ട്ടിനും മകനും കോടതിയെ സമീപിച്ചത്. എന്നാല്‍, കണ്ടുകെട്ടല്‍ നടപടികള്‍ പൂര്‍ത്തിയാക്കി സ്വത്തുക്കള്‍ എന്‍ഫോഴ്സ്മെന്‍റിന്‍െറ കസ്റ്റഡിയില്‍ സൂക്ഷിച്ച സാഹചര്യത്തില്‍ ഈ കേസ് ഹൈകോടതിയില്‍ നിലനില്‍ക്കുന്നതല്ളെന്നായിരുന്നു എ.എസ്.ജിയുടെ വാദം.
ഗൂഢാലോചന, വിശ്വാസവഞ്ചന എന്നീ കുറ്റങ്ങള്‍ ചുമത്തി സി.ബി.ഐ എറണാകുളം സി.ജെ.എം കോടതിയില്‍ അന്തിമ റിപ്പോര്‍ട്ട് നല്‍കിയ സാഹചര്യത്തിലാണ് അനധികൃത പണമിടപാട് തടയല്‍ നിയമ പ്രകാരം സ്വത്ത് കണ്ടുകെട്ടാന്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് മാര്‍ച്ച് 31ന് താല്‍ക്കാലിക ഉത്തരവിറക്കിയതെന്നും ഈ ഉത്തരവ് നിലനില്‍ക്കുന്നതല്ളെന്നുമായിരുന്നു അഡ്വ. എം.കെ. ദാമോദരന്‍െറ വാദം.
ഭൂട്ടാന്‍, സിക്കിം ലോട്ടറികള്‍ നിയമവിരുദ്ധമായി അച്ചടിച്ച് കേരളത്തില്‍ വില്‍പനയും നികുതിവെട്ടിപ്പും നടത്തിയതുമായി ബന്ധപ്പെട്ട 32 കേസുകള്‍ സര്‍ക്കാര്‍ സി.ബി.ഐക്ക് വിട്ടതില്‍ 23 എണ്ണവും ഉപേക്ഷിച്ചു. ഹരജിക്കാരന്‍ മറ്റ് പ്രതികളോടൊപ്പം ചേര്‍ന്ന് സിക്കിം സര്‍ക്കാറിലെ ചില അജ്ഞാത ഉദ്യോഗസ്ഥരുമായി ഗൂഢാലോചന നടത്തി സിക്കിം സര്‍ക്കാറിന് നഷ്ടമുണ്ടാക്കിയെന്നാണ് കേസ്. കേരള സര്‍ക്കാറിന് ഹരജിക്കാരന്‍ ഒരു നഷ്ടവും ഉണ്ടാക്കിയിട്ടില്ല. ഈ സാഹചര്യത്തില്‍ കേരള സര്‍ക്കാറിന്‍െറ നടപടികള്‍ നിലനില്‍ക്കില്ല. കേസുകള്‍ സര്‍ക്കാര്‍, പൊലീസ് സംവിധാനത്തിന്‍െറ ദുരുപയോഗമാണ്. ലോട്ടറി നിയന്ത്രണ നിയമലംഘനം അനധികൃത പണമിടപാട് സംബന്ധിച്ച കുറ്റകൃത്യങ്ങളുടെ പരിധിയില്‍ വരാത്തതിനാല്‍ കണ്ടുകെട്ടല്‍ ഉത്തരവ് നിലനില്‍ക്കില്ളെന്നും ഈ സാഹചര്യത്തില്‍ ഹരജിക്കാരനെതിരായ ഒരു കുറ്റകൃത്യവും നിലവിലില്ളെന്നും ഹരജിക്കാര്‍ വാദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.