യുവതിയും പിഞ്ചുമകനും കടലില്‍ മരിച്ച നിലയില്‍; ഒരു കുഞ്ഞിനായുള്ള തിരച്ചില്‍ തുടരുന്നു
text_fieldsകോഴിക്കോട്: യുവതിയെയും പിഞ്ചുമകനെയും കടലില്‍ മരിച്ച നിലയില്‍ കണ്ടത്തെി. പയ്യാനക്കല്‍ തൊപ്പിക്കാരന്‍വയല്‍ ആറ്റക്കൂറപറമ്പ് ബൈതുല്‍ ബര്‍ക്കത്തിലെ ഹുസൈന്‍െറയും ബീവിയുടെയും മകളും പാവമണി റോഡിലെ ചുമട്ടുതൊഴിലാളിയായ ഷഫീക്കിന്‍െറ ഭാര്യയുമായ സീനത്ത് അമന്‍ (24), മൂന്നര വയസ്സുകാരനായ മകന്‍ സല്‍മാന്‍ ഫായിഖ് എന്നിവരുടെ മൃതദേഹങ്ങളാണ് വ്യാഴാഴ്ച ഉച്ചയോടെ വെള്ളയില്‍ ഹാര്‍ബറിന് പടിഞ്ഞാറ് ഭാഗത്തെ കടലില്‍ കണ്ടത്തെിയത്. സീനത്തിന്‍െറ മകള്‍ അയിഷ ഷെഹ്റിന് (ഒന്നര വയസ്സ്) വേണ്ടി മറൈന്‍ എന്‍ഫോഴ്സ്മെന്‍റ് തിരച്ചില്‍ തുടങ്ങിയെങ്കിലും രാത്രി വൈകിയും കണ്ടത്തൊനായിട്ടില്ല.
കോഴിക്കോട് ബീച്ചിലുള്ള ലയണ്‍സ് പാര്‍ക്കിനും പുലിമുട്ടിനും സമീപത്താണ് ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടത്തെിയത്. മത്സ്യത്തൊഴിലാളികളാണ് ആദ്യം മൃതദേഹങ്ങള്‍ കണ്ടത്. തുടര്‍ന്ന് വെള്ളയില്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. വ്യാഴാഴ്ച രാവിലെ 9.30ഓടെയാണ് സീനത്ത് പയ്യാനക്കലിലെ വീട്ടില്‍നിന്നും മക്കളുമായി ഇറങ്ങിയത്.
സുഹൃത്തിന്‍െറ വീട്ടിലേക്ക് പോവുകയാണെന്നു പറഞ്ഞാണ് ഇവര്‍ വീട്ടില്‍നിന്ന് പോയതെന്ന് ബന്ധുക്കള്‍ പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു. മരിച്ച സീനത്ത് രണ്ടുമാസമായി ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ അറ്റന്‍ഡറായിരുന്നു. പിതാവ് ഹുസൈന്‍ ഇവിടെ സെക്യൂരിറ്റി ജീവനക്കാരനാണ്. പയ്യാനക്കല്‍ അല്‍ഫലാഹ് ഇംഗ്ളീഷ് മീഡിയം സ്കൂളിലെ എല്‍.കെ.ജി വിദ്യാര്‍ഥിയാണ് മരിച്ച സല്‍മാന്‍. ഭര്‍ത്താവ് ഷഫീഖ് മാസങ്ങള്‍ക്കുമുമ്പാണ് ഗള്‍ഫില്‍നിന്നുവന്ന് നാട്ടില്‍ ചുമട്ടുതൊഴിലാളിയായി ജോലിയില്‍ പ്രവേശിച്ചത്. ഷഫീഖ്, സീനത്തിന്‍െറ വീട്ടില്‍ തന്നെയാണ് താമസം. വെള്ളിയാഴ്ച തഹസില്‍ദാര്‍ എത്തിയശേഷം ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കുമെന്ന് പൊലീസ് അറിയിച്ചു. മൃതദേഹങ്ങള്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സീനത്തിന്‍െറ സഹോദരങ്ങള്‍: റഹ്മത്ത്, ബര്‍ക്കത്ത് (സൗദി). വെള്ളയില്‍ പൊലീസ് സി.ആര്‍.പി.സി 174 വകുപ്പ് പ്രകാരം കേസെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.