വാഹനങ്ങളില്‍ പ്രസ് ബോര്‍ഡ് സ്ഥാപിക്കുന്നത് നിയന്ത്രിക്കും- ടോമിന്‍ തച്ചങ്കരി
text_fieldsതിരുവനന്തപുരം: മാധ്യമ സ്ഥാപനങ്ങളുടെയും പ്രവര്‍ത്തകരുടെയും വാഹനങ്ങളില്‍ ‘‘പ്രസ്’’ എന്നെഴുതിയ സ്റ്റിക്കറോ ബോര്‍ഡോ ഉപയോഗിക്കുന്നത് നിയന്ത്രിക്കണമെന്ന് ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ ടോമിന്‍ തച്ചങ്കരി. വാഹനങ്ങളില്‍ അനധികൃതമായി 'പ്രസ്' ബോര്‍ഡ്/സ്റ്റിക്കര്‍ ഉപയോഗിക്കുന്നതിരെതിരെ പരാതികള്‍ ലഭിച്ചിട്ടുണ്ടെന്നും അര്‍ഹരായവര്‍ മാത്രം ഉപയോഗിക്കുവെന്ന് ഉറപ്പുവരുത്തണമെന്നും അറിയിച്ച് കമ്മിഷണര്‍ തിരുനന്തപുരം പ്രസ് ക്ളബ്ബ് സെക്രട്ടറിക്കും കെ.യു.ഡബ്ള്യു.ജെ പ്രസിഡന്‍റിനും പി.ആര്‍ വകുപ്പ് സെക്രട്ടറിക്കും കത്തയച്ചു.
മാധ്യമപ്രവര്‍ത്തനത്തിനു മാത്രമായി അനുവദിക്കുന്ന സ്വാതന്ത്ര്യവും സൗകര്യവും അനധികൃതമായി മറ്റുപലരും ദുരുപയോഗം ചെയ്യുന്നുണ്ടെന്നും ഇത് തടയാനാണ് നടപടിയെന്നും കത്തില്‍ പറയുന്നു. അംഗീകൃത മാധ്യമപ്രവര്‍ത്തകര്‍ ഒൗദ്യോഗിക ആവശ്യത്തിന് ഉപയോഗിക്കുന്ന വാഹനത്തിലേ പ്രസ് ബോര്‍ഡ് ഉപയോഗിക്കാവൂവെന്നും അല്ലാത്തപക്ഷം കര്‍ശന നടപടികളുണ്ടാകുമെന്നും കത്തില്‍ വ്യക്തമാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.