വ്യാപാരിയുടെ മൃതദേഹം ഖബര്‍സ്ഥാനില്‍; പ്രതി പിടിയിൽ
text_fieldsമാഹി: ന്യൂമാഹി പെരിങ്ങാടി മമ്മിമുക്ക് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ വ്യാപാരിയുടെ മൃതദേഹം കണ്ടത്തെിയ സംഭവത്തിൽ പ്രതി പിടിയിൽ. ഹോളോബ്രിക്സ് വ്യാപാരി ന്യൂമാഹി പുതിയ പുരയില്‍ വൈദ്യന്‍റവിട സിദ്ദീഖിനെ (72) കൊലപ്പെടുത്തിയ സംഭവത്തിൽ കൂത്തുപറമ്പ് കോട്ടയം കൂവപ്പാടി മാപ്പിളാർകണ്ടി പള്ളിയത്ത് ഹൗസിൽ യൂസഫ്(55) ആണു പിടിയിലായത്. കൊല്ലപ്പെട്ട സിദ്ദീഖിന്റെ അകന്ന ബന്ധുവാണ് പിടിയിലായ യൂസഫ്. കബർ കുഴിക്കുന്ന ജോലിക്കാരനായ യൂസഫിനു സാമ്പത്തിക പ്രതിസന്ധിയുണ്ടായിരുന്നു. സിദ്ദീഖിൻെറ കൈവശം പണമുണ്ടെന്ന് മനസ്സിലാക്കിയ യൂസഫ് സിദ്ദീഖിനെ ആക്രമിച്ചു കൊലപ്പെടുത്തി പണം അപഹരിക്കുകയായിരുന്നു. സിദ്ദീഖിന്റെ കൈവശമുണ്ടായിരുന്ന 30, 000ത്തിലേറെ രൂപ അപഹരിച്ച ശേഷം മൃതദേഹം കബറിടത്തിൽ കുഴിച്ചിടുകയായിരുന്നു. പ്രതിയെ സംഭവസ്ഥലത്തെത്തിച്ചു പൊലീസ് തെളിവെടുപ്പ് നടത്തി.
ഖബര്‍സ്ഥാനില്‍ കുഴിച്ചിട്ട നിലയിലാണ് സിദ്ദീഖിൻെറ മൃതദേഹം കണ്ടത്തെിയത്. കഴിഞ്ഞ ശനിയാഴ്ച മുതലാണ് സിദ്ദീഖിനെ കാണാതായത്. സിദ്ദീഖിനെ കാണാതായതിനെ തുടര്‍ന്ന് സഹോദരന്‍ പി.പി.ഹാഷിമിന്‍െറ പരാതിയില്‍ ന്യൂമാഹി പൊലീസ് കേസെടുത്ത് തിരച്ചില്‍ നടത്തിവരുന്നതിനിടയിലാണ് നാടിനെ ഞെട്ടിക്കുംവിധം മറ്റൊരാളുടെ ഖബറിടത്തില്‍ സിദ്ദീഖിന്‍െറ മൃതദേഹം കണ്ടത്തെിയത്.കഴിഞ്ഞ ശനിയാഴ്ച ഉച്ച ഒരു മണിയോടെ സിദ്ദീഖ് പെരിങ്ങാടി മസ്ജിദ് കോമ്പൗണ്ടിനകത്തേക്ക് കയറിപ്പോകുന്നതായി തൊട്ടടുത്ത കടയിലെ സി.സി.ടി.വി ദൃശ്യത്തില്‍ നിന്ന് അന്വേഷണസംഘം മനസ്സിലാക്കിയിരുന്നു. എന്നാല്‍, പള്ളിയില്‍ നിന്ന് ഇയാള്‍ തിരിച്ചുപോകുന്നത് ദൃശ്യത്തിലില്ലാതിരുന്നതിനാല്‍ പള്ളിയും പരിസരം, കുളം എന്നിവിടങ്ങളില്‍ ബുധനാഴ്ച ന്യൂമാഹി സബ് ഇന്‍സ്പെക്ടര്‍ കെ.പി. ശ്രീഹരിയുടെ നേതൃത്വത്തില്‍ പരിശോധിക്കുന്നതിനിടയിലാണ് ഖബറിടത്തിന് മുകളില്‍ ഒരു മൃതദേഹം കുഴിച്ചിട്ട നിലയില്‍ കണ്ടത്തെിയത്.
സമീപകാലത്തൊന്നും ഖബറടക്കം നടത്തിയിട്ടില്ലാത്തതും കാടുമൂടിക്കിടക്കുന്നതുമായ ഭാഗത്തുനിന്നുണ്ടായ അസഹനീയ ദുര്‍ഗന്ധമാണ് അന്വേഷണസംഘത്തെ ഇവിടേക്ക് എത്തിച്ചത്. ബുധനാഴ്ച മൃതദേഹം കണ്ടത്തെിയിരുന്നെങ്കിലും തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നില്ല. വ്യാഴാഴ്ച രാവിലെ സബ് ഡിവിഷനല്‍ മജിസ്ട്രേറ്റിന്‍െറ സാന്നിധ്യത്തില്‍ ഖബറിടം പൂര്‍ണമായും തുറന്ന് അന്വേഷണം ആരംഭിച്ചതോടെയാണ് കാണാതായ വ്യാപാരി സിദ്ദീഖിന്‍െറ ബന്ധുക്കളത്തെി മൃതദേഹം തിരിച്ചറിഞ്ഞത്. 2012ല്‍ ഖബറടക്കിയ എം.കെ.അബ്ദുല്ല എന്നയാളുടെ പേര് രേഖപ്പെടുത്തിയ മീസാന്‍കല്ല് ഇളക്കിമാറ്റിയാണ് സിദ്ദീഖിന്‍െറ മൃതദേഹം മൂന്നടി ആഴത്തില്‍ കുഴിച്ചിട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.