47 ശതമാനം ഇന്ത്യക്കാരും വിരമിക്കലിനുള്ള സമ്പാദ്യമാരംഭിച്ചില്ളെന്ന്
text_fieldsമുംബൈ: ഇന്ത്യയിലെ 47 ശതമാനം ജോലിക്കാരും വിരമിച്ചതിനുശേഷമുള്ള ജീവിതത്തിനായി പണം സമ്പാദിക്കുന്നില്ളെന്ന് റിപ്പോര്‍ട്ട്. ലണ്ടന്‍ ആസ്ഥാനമായ മാര്‍ക്കറ്റ് റിസര്‍ച്ച് സ്ഥാപനമായ ഇപ്സോസ് മോറി ഓണ്‍ലൈനില്‍ നടത്തിയ സര്‍വേയില്‍ ഇന്ത്യയിലെ 47 ശതമാനം ജോലിക്കാരും വിരമിച്ചതിനുശേഷമുള്ള ജീവിതത്തിനായി സമ്പാദിക്കാത്തവരോ സമ്പാദിക്കുന്നത് നിര്‍ത്തിവെച്ചവരോ അതില്‍ പ്രയാസം നേരിട്ടവരോ ആണ്. ഇത് ആഗോള ശരാശരിയേക്കാള്‍ കൂടുതലാണ്. 46 ശതമാനമാണ് ആഗോള ശരാശരി. 2015 സെപ്റ്റംബറിലും ഒക്ടോബറിലുമായാണ് സര്‍വേ നടത്തിയത്. അര്‍ജന്‍റീന, ആസ്ട്രേലിയ, ബ്രസീല്‍, കാനഡ, ചൈന, ഈജിപ്ത്, ഫ്രാന്‍സ്, ഹോങ്കോങ്, ഇന്ത്യ, ഇന്തോനേഷ്യ, മലേഷ്യ, മെക്സികോ, സിംഗപ്പൂര്‍, തായ്വാന്‍, യു.എ.ഇ, യു.കെ, യു.എസ് എന്നീ രാജ്യങ്ങളിലെ 18,207 പേരുടെ അഭിപ്രായമാണ് ശേഖരിച്ചത്. ഇന്ത്യയില്‍ ഉദ്യോഗാനന്തരജീവിതത്തിനുവേണ്ടി സമ്പാദിക്കാന്‍ തുടങ്ങിയ 44 ശതമാനം പേര്‍ക്ക് പ്രയാസങ്ങള്‍ നേരിടേണ്ടിവന്നു. 21 ശതമാനം ഇതുവരെ സമ്പാദിക്കാന്‍ തുടങ്ങിയിട്ടേയില്ല. 60 വയസ്സിനുമുകളിലുള്ള 22 ശതമാനം ജോലിക്കാരും 50 വയസ്സിന് മുകളിലുള്ള 14 ശതമാനം പേരും വിരമിച്ചതിനുശേഷമുള്ള ജീവിതത്തിനായി സമ്പാദ്യമാരംഭിച്ചിട്ടില്ല. പത്തിലൊരാള്‍ റിട്ടയര്‍മെന്‍റ് സംബന്ധിച്ച ഉപദേശങ്ങളോ വിവരങ്ങളോ സ്വീകരിച്ചിട്ടില്ല. ഉപദേശങ്ങളും വിവരങ്ങളും പ്രധാനമായും ലഭിക്കുന്നത് സുഹൃത്തുക്കളില്‍നിന്നാണെന്നും റിപ്പോര്‍ട്ട് പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.