വിവരാവകാശ നിയമം: മന്ത്രിസഭാ തീരുമാനം ഒഴിവാക്കുന്നത് നിയമലംഘനം
text_fieldsകോഴിക്കോട്: മന്ത്രിസഭാ തീരുമാനങ്ങളെ വിവരാവകാശ നിയമത്തിന്‍െറ പരിധിയില്‍നിന്ന് ഒഴിവാക്കാനുള്ള സര്‍ക്കാര്‍ നീക്കം നിയമലംഘനം. 2005ലെ വിവരാവകാശ നിയമത്തിന്‍െറ നാല് (ഡി), (ഇ) വകുപ്പുകളുടെ ലംഘനമാണ് സര്‍ക്കാര്‍ തീരുമാനം. പൊതുജനങ്ങളെ ബാധിക്കുന്ന പ്രധാന നയങ്ങള്‍ രൂപവത്കരിക്കുമ്പോഴും അല്ളെങ്കില്‍ തീരുമാനങ്ങള്‍ പ്രഖ്യാപിക്കുമ്പോഴും എല്ലാ പ്രസക്തമായ വസ്തുതകളും പ്രസിദ്ധീകരിക്കണമെന്നും അതിന്‍െറ ഭരണപരമായതോ അല്ളെങ്കില്‍ അര്‍ധ നീതിന്യായപരമായതോ ആയ തീരുമാനങ്ങളുടെ കാരണങ്ങള്‍ ബാധിക്കപ്പെട്ട വ്യക്തികള്‍ക്ക് നല്‍കണമെന്നുമാണ് ഈ വകുപ്പ്. ഓരോ ഫയലിലും അത് സംബന്ധിച്ച വിശദവിവരങ്ങള്‍ കുറിക്കണമെന്നും അത് പ്രസിദ്ധപ്പെടുത്തണമെന്നും നിര്‍ദേശിക്കുന്ന ഈ നിയമത്തിന്‍െറ പരസ്യ ലംഘനമാണ് സര്‍ക്കാര്‍ തീരുമാനമെന്ന് വിവരാവകാശ പ്രവര്‍ത്തകര്‍ പറയുന്നു.
നാല് (എ) പ്രകാരം ഓരോ പൊതുഅധികാരിയും തന്‍െറ കീഴിലുള്ള എല്ലാ രേഖകളും തരംതിരിച്ച് പട്ടികയുണ്ടാക്കി സൂചിക തയാറാക്കി അനുയോജ്യമായ രീതിയില്‍ സൂക്ഷിക്കണം. കൂടാതെ കമ്പ്യൂട്ടറില്‍ സൂക്ഷിക്കാനുതകുന്ന വിവരങ്ങള്‍ ന്യായമായ സമയത്തിനുള്ളിലും വിവരലഭ്യതയുടെ അടിസ്ഥാനത്തിലും കമ്പ്യൂട്ടറില്‍ ലഭ്യമാകുന്നു എന്ന് ഉറപ്പുവരുത്തണം. നിയമം നിലവില്‍വന്ന് 120 ദിവസത്തിനുള്ളില്‍ നടപ്പാക്കണമെന്ന് നിഷ്കര്‍ഷിക്കുന്ന ഈ വകുപ്പ് നിലനില്‍ക്കുമ്പോഴും പല വിവരാവകാശ അപേക്ഷകളിലും ഉദ്യോഗസ്ഥര്‍ ഫയല്‍ കാണാനില്ല എന്ന തരത്തില്‍ മറുപടി നല്‍കി രക്ഷപ്പെടുന്നതും പതിവാണ്. നാലാം വകുപ്പ് നടപ്പാക്കാത്ത സര്‍ക്കാര്‍ ഓഫിസുകള്‍ക്കെതിരെ സംസ്ഥാന വിവരാവകാശ കമീഷന്‍ ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടുമില്ല.
സെക്ഷന്‍ നാല് ബി (6) പ്രകാരം അതത് ഓഫിസിന്‍െറ കൈവശത്തിലോ നിയന്ത്രണത്തിലോ ഉള്ള പ്രമാണങ്ങള്‍ തരംതിരിച്ച സ്റ്റേറ്റ്മെന്‍റ് പ്രസിദ്ധീകരിച്ചതിന്‍െറ പകര്‍പ്പ്, ഓഫിസിന്‍െറ നയരൂപവത്കരണമായോ നയം നടപ്പാക്കുന്നത് സംബന്ധിച്ചോ പൊതുജനങ്ങളുമായി കൂടിയാലോചിക്കുന്നതിനും അല്ളെങ്കില്‍ അവരാല്‍ പ്രതിനിധാനം ചെയ്യപ്പെടുന്നതിനും എന്തെകിലും ക്രമീകരണം ഉണ്ടെങ്കില്‍ അതിന്‍െറ വിശദവിവരങ്ങള്‍, ഓഫിസര്‍മാരുടെയും ജീവനക്കാരുടെയും ഡയറക്ടറി, ഓഫിസ് റഗുലേഷനുകളില്‍ വ്യവസ്ഥ ചെയ്യാനിരിക്കുന്ന നഷ്ടപരിഹാര രീതി ഉള്‍പ്പെടെ ഓരോ ഓഫിസര്‍മാരും ജീവനക്കാരും വാങ്ങുന്ന പ്രതിമാസ വേതനം, ധനസഹായ പദ്ധതികളുടെ നടത്തിപ്പിന്‍െറ രീതി, അതിന്‍െറ ഗുണഭോക്താക്കളുടെ വിശദവിവരങ്ങള്‍, നീക്കിവെച്ച തുകകള്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍, ഓഫിസ് എന്തെല്ലാം വിവരങ്ങളാണ് ഇലക്ട്രോണിക്സ് രൂപത്തിലേക്ക് സംഗ്രഹിച്ചിട്ടുള്ളത് സംബന്ധിച്ച വിശദാംശങ്ങള്‍, ഓഫിസില്‍നിന്ന് അനുവദിച്ചിട്ടുള്ള ബജറ്റും പദ്ധതികളും ആയതിന്‍െറ വരവ്-ചെലവ് കണക്കുകളും പണം നല്‍കിയത് സംബന്ധിച്ച് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടുകളും പൗരന്മാര്‍ക്ക് വിവരങ്ങള്‍ നേടുന്നതിന് ലഭ്യമാക്കിയ സൗകര്യങ്ങളും സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയത് സംബന്ധിച്ച വിശദ വിവരങ്ങളും രേഖകളും പൊതു അധികാരികളുടെ പേര്, ഉദ്യോഗപ്പേര് മറ്റു വിശദാംശങ്ങള്‍ എന്നിവ എഴുതി പ്രദര്‍ശിപ്പിച്ചതിന്‍െറ രേഖകള്‍, ഇങ്ങനെ പ്രസിദ്ധീകരിക്കാന്‍ ആവശ്യമായി വന്ന ചെലവുകളുടെ വിവരങ്ങളും രേഖകളും പ്രസിദ്ധപ്പെടുത്തണമെന്നും ചട്ടം പറയുന്നു.
നിയമത്തിലെ നാല് (ഡി), (ഇ) വകുപ്പുകള്‍ കാര്യക്ഷമമായി നടപ്പാക്കിയാല്‍ സേവനാവകാശ നിയമത്തിന്‍െറ ആവശ്യമില്ലായിരുന്നെന്നും വിവരാവകാശത്തിന്‍െറ മുനയൊടിക്കാനാണ് കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ ആ നിയമം നിര്‍മിച്ചതെന്നും വിവരാവകാശ പ്രവര്‍ത്തകന്‍ കളം രാജന്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.