എം.കെ ദാമോദരനെതിരെ കുമ്മനം ഹൈകോടതിയില്‍
text_fieldsകൊച്ചി: അഡ്വക്കറ്റ് എം.കെ ദാമോദരനെ മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് പദവിയില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ഹൈകോടതിയില്‍ ഹരജി നല്‍കി.
എം.കെ ദാമോദരന്‍ ബാര്‍ കൗണ്‍സില്‍ ചട്ടങ്ങള്‍ ലംഘിച്ചുകൊണ്ടാണ് പല കേസുകളിലും ഹാജരായിരിക്കുന്നത്. അതിനാല്‍ തല്‍സ്ഥാനത്ത് തുടരാന്‍ അദ്ദേഹത്തിന് അര്‍ഹതയില്ല. മുഖ്യമന്ത്രിക്കും സർക്കാരിനും നിയമോപദേശം നൽകാൻ നിലവിൽ അഡ്വക്കറ്റ് ജനറൽമാർ നിലവിലുണ്ട്. ഇതിനെ മറികടന്ന് മറ്റൊരു നിയമോപദേശകനെ മുഖ്യമന്ത്രിക്കുവേണ്ടി നിയമിക്കുന്നത് സ്വകാര്യ ആവശ്യങ്ങളും രാഷ്ട്രീയ താൽപര്യങ്ങളും സംരക്ഷിക്കാൻ വേണ്ടിയാണ്. ഇത് നീതി നിർവഹണത്തെ അപകടത്തിലാക്കുന്നതും ഭരണഘടനാ വിരുദ്ധവുമാണ്. പ്രതിഷേധങ്ങളുയർന്നിട്ടും എം.കെ ദാമോദരനെ നിയമ നിർവഹണ സ്ഥാനത്തുനിന്ന് നീക്കാൻ മുഖ്യമന്ത്രി തയ്യാറാവാത്തതും സ്വയം ഒഴിഞ്ഞ്പോകാൻ ദാമോദരൻ തയ്യാറാവാത്തതും സർക്കാർ കക്ഷിയായ പല കേസുകളും അട്ടിമറിക്കുന്നതിനും ക്രിമിനൽ കേസുകളിലെ പ്രതികളെ രക്ഷപ്പെടുത്തുന്നതിനുമാണെന്നും ഹരജിയില്‍ കുമ്മനം വ്യക്തമാക്കുന്നു.
മുഖ്യമന്ത്രി പിണറായി വിജയൻ, അഡ്വ. സുധാകര പ്രസാദ്, എം.കെ ദാമോദരൻ എന്നിവരാണ് എതിർ കക്ഷികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.