Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 July 2016 8:51 PM GMT Updated On
date_range 18 July 2016 11:54 PM GMTഒരുഘട്ടത്തിലും ലീഗ് തീവ്രവാദത്തെ പ്രോത്സാഹിപ്പിച്ചിട്ടില്ലെന്ന് കുഞ്ഞാലിക്കുട്ടി
text_fieldsbookmark_border
തിരുവനന്തപുരം: ഒരുഘട്ടത്തിലും മുസ്ലിം ലീഗ് തീവ്രവാദത്തെ പ്രോത്സാഹിപ്പിച്ചിട്ടില്ളെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി. ‘മതവിശ്വാസം വര്‍ഗീയതയല്ല. മതവിശ്വാസത്തില്‍ ഉറച്ചുനിന്ന് വികസനത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയാണ് ലീഗ്.
വടകര മേഖലയില്‍ സംഘട്ടനം ധാരാളം ഉണ്ടായിട്ടുണ്ടെങ്കിലും വര്‍ഗീയവും ജാതീയവുമായി ചേരിതിരിവ് അധികമില്ല. ഇപ്പോള്‍ സമാധാനം ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന ഒരു സംഘമുണ്ട്. ഞങ്ങള്‍ അതിനെതിരെ ശക്തമായ നിലപാട് എടുത്തിട്ടുണ്ട്. എന്‍.ഡി.എഫിനെയും എസ്.ഡി.പി.ഐയെയും മുമ്പ് ഐ.എസ്.എസിനെയും ഞങ്ങള്‍ എതിര്‍ത്തിട്ടുണ്ട്’- അടിയന്തരപ്രമേയ നോട്ടീസ് പരിഗണിക്കവെ അദ്ദേഹം പറഞ്ഞു. കഴിഞ്ഞ കുറേക്കാലമായി ഇത്തരക്കാര്‍ ശക്തമായശേഷം ഇതിനൊക്കെ ശ്രമിക്കുന്നുണ്ട്. സമാധാനം ഉണ്ടാക്കാന്‍ ശ്രമിക്കുമ്പോള്‍ അതില്‍ നുഴഞ്ഞുകയറി പ്രശ്നം വഷളാക്കുന്നു.
ചില ഘട്ടങ്ങളില്‍ ചില കേന്ദ്രങ്ങളില്‍ നിന്ന് ഇത്തരം നീക്കങ്ങളെ സഹായിച്ചിട്ടുണ്ട്. ക്രൂരമായി പെരുമാറുകയും കൊലപാതകത്തില്‍ വിശ്വസിക്കുകയും ചെയ്യുന്നവരുണ്ട്. സംസ്ഥാനത്ത് തീവ്രവാദവേരോട്ടം ഇല്ലാതാക്കണമെങ്കില്‍ ഇത്തരം തീവ്രവാദ നിലപാട് എടുക്കുന്നവരോട് വിട്ടുവീഴ്ചയില്ലാത്ത സമീപനം സ്വീകരിക്കണം. ഈ ക്രിമിനലുകളും പൊലീസും തമ്മിലുള്ള അവിഹിതബന്ധം വളരെ ഗൗരവത്തോടെ കാണണമെന്നും കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story