ഭിന്നശേഷിക്കാരുടെ സംവരണ ടേണ്‍ വിഷയത്തില്‍ ഉടന്‍ തീരുമാനം
text_fieldsതിരുവനന്തപുരം: ഭിന്നശേഷി ഉദ്യോഗാര്‍ഥികളുടെ സംവരണ ടേണില്‍ മാറ്റം വരുത്തണമെന്ന നിര്‍ദേശത്തില്‍ നിലപാട് എടുക്കാതെ നീട്ടിക്കൊണ്ടുപോകുന്ന പി.എസ്.സി നിലപാടിനെതിരെ കടുത്ത വിമര്‍ശവുമായി കമീഷന്‍ യോഗത്തില്‍ അംഗങ്ങള്‍ രംഗത്തത്തെി. എല്ലാ വിശദാംശങ്ങളും മുഴുവന്‍ അംഗങ്ങള്‍ക്കും നല്‍കാനും പഠിച്ച് വൈകാതെ തീരുമാനമെടുക്കാനും ഒടുവില്‍ കമീഷന്‍ തീരുമാനിച്ചു.
ഭിന്നശേഷിക്കാരുടെ വിഷയം ‘മാധ്യമ’മാണ് പുറത്തുകൊണ്ടു വന്നത്. അഭിപ്രായം അജണ്ടയില്‍പോലും ഉള്‍പ്പെടുത്താതെ പി.എസ്.സിയുടെ ക്രൂരത എന്ന ‘മാധ്യമം’ വാര്‍ത്ത കമീഷന്‍ യോഗത്തില്‍ ചൂടേറിയ ചര്‍ച്ചക്ക് വഴിവെച്ചു. ‘മാധ്യമം’ വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ ചില അംഗങ്ങള്‍ വിഷയം ഉന്നയിച്ചപ്പോള്‍ കമീഷന്‍ അംഗമായ പ്രേമരാജനെ പഠിക്കാന്‍ ചുമതലപ്പെടുത്തിയെന്ന മറുപടിയാണ് യോഗത്തിലുണ്ടായത്. റിപ്പോര്‍ട്ട് കിട്ടിയാലുടന്‍ ചര്‍ച്ച ചെയ്യാമെന്നും അറിയിച്ചു. എന്നാല്‍, താന്‍ ഒരു മാസം മുമ്പ് റിപ്പോര്‍ട്ട് നല്‍കിയെന്ന് പ്രേമരാജന്‍ യോഗത്തില്‍ വ്യക്തമാക്കി. ഇതോടെ അധികൃതര്‍ വെട്ടിലായി. തുടര്‍ന്ന് റൂള്‍സ് കമ്മിറ്റിയുടെ പരിഗണനക്ക് വിട്ടെന്ന വിശദീകരണം നല്‍കി. ഇതിനിടെ നാലുതവണ റൂള്‍സ് കമ്മിറ്റി ചേര്‍ന്നെങ്കിലും ഇക്കാര്യം ചര്‍ച്ച ചെയ്തിട്ടില്ളെന്ന് കമ്മിറ്റി അംഗങ്ങള്‍ വ്യക്തമാക്കി. റൂള്‍സ് കമ്മിറ്റി ശിപാര്‍ശ നല്‍കുന്ന മുറക്ക് തീരുമാനം എടുക്കുമെന്നായിരുന്നു മറുപടി. എന്നാല്‍, ഇനി വൈകാനാകില്ളെന്നും റൂള്‍സ് കമ്മിറ്റി അംഗങ്ങള്‍ക്ക് മാത്രമല്ല എല്ലാ അംഗങ്ങള്‍ക്കും വിശദാംശം നല്‍കണമെന്ന ആവശ്യവും ചിലര്‍ ഉന്നയിച്ചു. കമ്മിറ്റി ശിപാര്‍ശ വന്നശേഷം വിശദാംശം മറ്റ് അംഗങ്ങള്‍ ചോദിച്ചാല്‍ അതിന്‍െറ പേരില്‍ വീണ്ടും വൈകാന്‍ പാടില്ല. എല്ലാവര്‍ക്കും വിശദാംശം നല്‍കാനും എത്രയും വേഗം തീരുമാനമെടുത്ത് സര്‍ക്കാറിനെ അറിയിക്കാനും കമീഷനില്‍ ധാരണയായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.