ഓഡിറ്റ് വിഭാഗത്തിന്‍െറ മെല്ലെപ്പോക്ക്; ഖജനാവിന് നഷ്ടമാകുന്നത് ലക്ഷങ്ങള്‍
text_fieldsതിരുവനന്തപുരം: ലോക്കല്‍ ഫണ്ട് ഓഡിറ്റ് വിഭാഗത്തിന്‍െറ മെല്ളെപ്പോക്ക് മൂലം സംസ്ഥാന ഖജനാവിന് നഷ്ടമാക്കുന്നത് ലക്ഷങ്ങള്‍. സര്‍ക്കാര്‍ നിയന്ത്രണത്തിലെ പ ല സ്ഥാനങ്ങളിലും വര്‍ഷാവര്‍ഷം നടത്തേണ്ട ഓഡിറ്റ് പരിശോധനകള്‍ പലപ്പോഴും നടക്കുന്നത് വര്‍ഷങ്ങള്‍ കഴിഞ്ഞാണ്. പരിശോധന റിപ്പോര്‍ട്ട് പുറത്തുവരുന്നതാകട്ടെ വീണ്ടും വര്‍ഷങ്ങള്‍ക്ക് ശേഷവും. ഇതു ക്രമക്കേട് കാട്ടിയ ഉദ്യോഗസ്ഥര്‍ രക്ഷപ്പെടാനും കണ്ടത്തെുന്ന തുകയുടെ മൂല്യം ഇല്ലാതാകാനും കാരണമാകും. ചിലപ്പോള്‍ ആരോപണവിധേയനായ ഉദ്യോഗസഥന്‍തന്നെ സര്‍വിസില്‍നിന്ന് വിരമിച്ചിട്ടുമുണ്ടാകും.
ഏറ്റവുമൊടുവില്‍ കേരള ഹെല്‍ത്ത് റിസര്‍ച് വെല്‍ഫെയര്‍ സൊസൈറ്റിക്ക് (കെ.എച്ച്.ആര്‍.ഡബ്ള്യു.എസ്) കീഴില്‍ കോട്ടയം മെഡിക്കല്‍കോളജില്‍ പ്രവര്‍ത്തിക്കുന്ന അഡ്വാന്‍സ്ഡ് ക്ളിനിക്കല്‍ റിസര്‍ച് ലാബ് (എ.സി.ആര്‍) ലാബില്‍ 2011-12 കാലയളവില്‍ നടന്ന ക്രമക്കേട് സംബന്ധിച്ച ഓഡിറ്റ് റിപ്പോര്‍ട്ട് പുറത്തുവന്നത് 2016 ഏപ്രിലിലാണ്. 88,132 രൂപയുടെ ക്രമക്കേട് നടന്നെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥരില്‍നിന്ന് നഷ്ടം ഈടാക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
എന്നാല്‍, നാലുവര്‍ഷത്തിനുശേഷം റിപ്പോര്‍ട്ടിന്‍മേല്‍ എന്തുനടപടി ഉണ്ടാകാനാണെന്ന ചോദ്യം അവശേഷിക്കുകയാണ്. ഓഡിറ്റ് റിപ്പോര്‍ട്ടിലെ സുപ്രധാനമായ പല ശിപാര്‍ശകളും നടപ്പാക്കാന്‍ പറ്റാത്ത സ്ഥിതിയാണ്. 2012നു ശേഷമുള്ള പരിശോധനകള്‍ ആരംഭിച്ചിട്ടേയുള്ളൂവെന്നതും പോരായ്മയാണ്.
2011-12 കാലയളവില്‍ എ.സി.ആര്‍ ലാബില്‍ ചുമതലയുണ്ടായിരുന്ന ചീഫ് ലാബ് ടെക്നീഷ്യന്‍, രണ്ട് റീജനല്‍ മാനേജര്‍മാര്‍ എന്നിവരില്‍നിന്ന് ക്രമക്കേട് കണ്ടത്തെിയ തുക ഈടാക്കണമെന്നാണ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍, ഇപ്പറയുന്ന ഉദ്യോഗസ്ഥര്‍ എല്ലാം കെ.എച്ച്.ആര്‍.ഡബ്ള്യു.എസിന്‍െറ മറ്റ് പല യൂനിറ്റുകളിലേക്കും മാറിപ്പോയി. രാഷ്ട്രീയ സ്വസ്ഥ്യ ഭീമായോജന, താലോലം, കാരുണ്യ എന്നിവയിലുള്‍പ്പെടുത്തി രോഗികള്‍ക്ക് നല്‍കിവരുന്ന പരിശോധനാ ഇളവ് സംബന്ധിച്ച രേഖകള്‍ അപൂര്‍ണമാണ്. 48.65 ലക്ഷത്തോളം രൂപയുടെ ഇളവ് 2011- 12 കാലയളവില്‍ നല്‍കിയിട്ടുള്ളത് സംബന്ധിച്ച് രേഖകള്‍ കൃത്യമല്ളെന്നും പരാമര്‍ശമുണ്ട്. ലാബിലെ രാസവസ്തുക്കള്‍ സംബന്ധിച്ച വിവരങ്ങള്‍ സ്റ്റോക്ക് രജിസ്റ്ററില്‍ എഴുതിയിട്ടില്ല. ഈയിനത്തില്‍ 74,079 രൂപയുടെ നഷ്ടം കണക്കാക്കിയിട്ടുണ്ട്.
യൂനിപ്ളാസ്റ്റ് സ്റ്റോക്കെടുക്കാത്തതിനാല്‍ 11,764 രൂപയുടെയും ഹെപ്പറൈറ്റിസ് ബി പരിശോധനാ കിറ്റിലെ കുറവുമൂലം 2289 രൂപയുടെയും കുറവ് കണ്ടത്തെി. ഈ തുകകള്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരില്‍നിന്ന് ഈടാക്കണമെന്നാണ് റിപ്പോര്‍ട്ട് നിര്‍ദേശിക്കുന്നത്. ഹെപ്പറ്റൈറ്റിസ് സി പരിശോധനാ കാര്‍ഡുകളുടെ എണ്ണവും നടത്തുന്ന പരിശോധനകളുടെ കണക്കും തമ്മില്‍ വലിയ അന്തരമുണ്ട്. ഇതുമായി ബന്ധപ്പെട്ട് 1.68 ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കിയിരിക്കുന്നത്. വീഴ്ചവരുത്തിയ ഉദ്യോഗസ്ഥരെ കണ്ടത്തൊന്‍ വിശദമായ ആഭ്യന്തരഅന്വേഷണം വേണമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.