മലയാളികളുടെ തിരോധാനം ലോക്സഭയില്‍
text_fieldsന്യൂഡല്‍ഹി: കേരളത്തില്‍നിന്ന് കാണാതായ കുടുംബങ്ങളുമായി ബന്ധപ്പെട്ട വസ്തുത അന്വേഷിച്ച് കണ്ടത്തൊന്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് പി. കരുണാകരന്‍ എം.പി ലോക്സഭയില്‍ ആവശ്യപ്പെട്ടു. കാണാതായവര്‍ ഇന്ത്യ വിട്ടുവെന്നാണ് മനസ്സിലാക്കുന്നത്. അതിനാല്‍ സംസ്ഥാന സര്‍ക്കാറിന് മാത്രമായി അന്വേഷണം പൂര്‍ത്തിയാക്കാന്‍ കഴിയില്ല.
കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ സംവിധാനങ്ങളും സഹായവും ഉപയോഗപ്പെടുത്തി തിരോധാനത്തിന്‍െറ യഥാര്‍ഥ വസ്തുത പുറത്തുകൊണ്ടുവരണം. ഇവര്‍ മതപരമായ കാര്യങ്ങള്‍ക്കുവേണ്ടി പോയതാണോ ഐ.എസ് പോലുള്ള തീവ്രവാദ സംഘടനകളുമായി ബന്ധപ്പെട്ടു പോയതാണോ എന്നൊക്കെ കേന്ദ്ര ഏജന്‍സികള്‍ക്ക് മാത്രമേ കണ്ടത്തൊനാകൂ.
അഭ്യൂഹങ്ങള്‍ പല നിലയില്‍ പ്രചരിക്കുന്നതിനാല്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണം. കാണാതായ 21 പേരില്‍ ആറു സ്ത്രീകളും മൂന്നു കുട്ടികളുമുണ്ട്.
രണ്ടു മാസമായി ഇവരെക്കുറിച്ച് ഒരു വിവരവുമില്ല. ഇവരുടെ മൊബൈല്‍ ഫോണുകള്‍ സ്വിച്ച് ഓഫ് ആണ്. ജനപ്രതിനിധിയെന്ന നിലക്ക് കാണാതായവരുടെ കുടുംബങ്ങള്‍ തന്നെ കണ്ട് അറിയിച്ച വിവരങ്ങളെല്ലാം സംസ്ഥാന മുഖ്യമന്ത്രിയെയും കേന്ദ്ര ആഭ്യന്തര മന്ത്രിയെയും കണ്ട് കൈമാറിയിട്ടുണ്ടെന്നും പി. കരുണാകരന്‍ പറഞ്ഞു.
ി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.