ഭീകരര്‍ തട്ടിക്കൊട്ടുപോയ ഫാദര്‍ ടോം ഉഴുന്നാലിെൻറ ചിത്രം ഫേസ്ബുക്കില്‍
text_fieldsകോട്ടയം: യമനില്‍ ഭീകരര്‍ തട്ടിക്കൊണ്ടുപോയ മലയാളി വൈദികെൻറ ചിത്രം ഫേസ്ബുക്കില്‍. പാലാ രാമപുരം സ്വദേശിയായ ഫാദര്‍ ടോം ഉഴുന്നാലിന്‍െറ പുതിയ ചിത്രമാണ് അദേഹത്തിെൻറ ഫേസ്ബുക് പേജില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ക്ഷീണിതനായി താടിവളര്‍ത്തി നിലയിലാണ് ചിത്രം. എന്നാല്‍, ചിത്രം ആരാണ് ഇട്ടിരിക്കുന്നതെന്നോ എവിടെ നിന്നാണ് പോസ്റ്റ് ചെയ്തിരിക്കുന്നതെന്നോ വ്യക്തമല്ല. ഫേസ്ബുക് പേജ് ഭീകരന് ഹാക് ചെയ്തതായി സംശയിക്കുന്നു.
ഫാ. ടോം ഉഴുന്നാലിന്‍െറ ഫേസ്ബുക് അക്കൗണ്ടില്‍ ഇപ്പോള്‍ തുടര്‍ച്ചയായി പോസ്റ്റുകള്‍ പ്രത്യക്ഷപ്പെടാറുണ്ട്. ഫേസ്ബുക് അക്കൗണ്ട് ഹാക് ചെയ്ത് ദുരുപയോഗിക്കുകയാണെന്ന് കരുതുന്നു. താനൊരു യൂറോപ്യന്‍ പുരോഹിതന് അല്ലാത്തതിനാലാണ് തന്നെ രക്ഷിക്കാന്‍ നടപടിയൊന്നും ആരംഭിക്കാത്തതെന്നുമായിരുന്നു മുമ്പൊരിക്കല്‍ വന്ന പോസ്റ്റിലെ വാക്കുകള്‍. അതിനിടെ ഫാ. ടോമിനെ കണ്ണുകെട്ടിയശേഷം ക്രൂരമായി മര്‍ദിക്കുന്ന തരത്തിലുള്ള വിഡിയോ ദൃശ്യവും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
തട്ടിക്കൊണ്ടുപോയ മാസങ്ങളായി വൈദികനെക്കുറിച്ച് വിവരമൊന്നുമില്ലായിരുന്നു. ഇതിനിടെയിലാണ് പുതിയ രൂപത്തിലുള ചിത്രം പ്രത്യക്ഷപ്പെട്ടിരിക്കുന്നത് .അതേസമയം, വൈദികനെ മോചിപ്പിക്കാനുള്ള ശ്രമം തുടരുകയാണെന്നാണ് കേന്ദ്രസര്‍ക്കാര്‍ പറയുന്നത്. കഴിഞ്ഞ മാര്‍ച്ച് നാലിനാണ് യമനിലെ ഏദനില്‍ മിഷനറീസ് ഓഫ് ചാരിറ്റിയുടെ മഠത്തില്‍ എത്തിയ കലാപകാരികള്‍ കന്യാസത്രീകളെ കൊലപ്പെടുത്തുകയും ടോം ഉഴുന്നാലിനെ തട്ടിക്കൊണ്ടുപോകുകയും ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.