ലൈംഗികപീഡനം: ഇരയാകുന്ന കുട്ടിയുടെ മൊഴി വണ്‍ സ്റ്റോപ് ക്രൈസിസ് സെല്ലില്‍ രേഖപ്പെടുത്തണം
text_fieldsതിരുവനന്തപുരം: ലൈംഗികപീഡനങ്ങള്‍ക്കിരയാകുന്ന കുട്ടികളുടെ മൊഴി ക്രിമിനല്‍ നടപടിച്ചട്ടം 164ാം വകുപ്പനുസരിച്ച് വണ്‍ സ്റ്റോപ് ക്രൈസിസ് സെല്ലില്‍വെച്ചുതന്നെ രേഖപ്പെടുത്തണമെന്ന് സംസ്ഥാന ബാലാവകാശ കമീഷന്‍ സാമൂഹികനീതി വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി. ഹൈകോടതിയുമായി ബന്ധപ്പെട്ട് ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കണമെന്നും കമീഷന്‍ അധ്യക്ഷ ശോഭാ കോശി, അംഗങ്ങളായ കെ. നസീര്‍, ഫാ. ഫിലിപ് പരക്കാട്ട്, ജെ. സന്ധ്യ എന്നിവരടങ്ങിയ ഫുള്‍ ബെഞ്ച് നിര്‍ദേശിച്ചു.
ലൈംഗികപീഡനത്തിനിരയാകുന്ന കുട്ടികള്‍ നേരിട്ട് വണ്‍ സ്റ്റോപ് ക്രൈസിസ് സെല്ലില്‍ എത്തുകയാണെങ്കില്‍ ബന്ധപ്പെട്ട പൊലീസ് ഉദ്യോഗസ്ഥന്‍ എത്രയുംവേഗം അവിടെയത്തെി മൊഴി രേഖപ്പെടുത്തണം. ഇക്കാര്യം വ്യക്തമാക്കി സംസ്ഥാന പൊലീസ് മേധാവി നിര്‍ദേശം പുറപ്പെടുവിക്കണം. കുട്ടികള്‍ക്ക് സൗജന്യ നിയമസഹായം നല്‍കുന്ന അഭിഭാഷകര്‍ക്ക് ന്യായമായ വേതനം നല്‍കാനുള്ള ഉത്തരവ് സംസ്ഥാന ലീഗല്‍ സര്‍വിസസ് അതോറിറ്റി മെംബര്‍ സെക്രട്ടറി പുറപ്പെടുവിക്കണം. അഭിഭാഷകര്‍ കുട്ടികളുടെ രക്ഷിതാക്കളില്‍ നിന്നോ മറ്റോ നിയമസഹായത്തിന് പ്രതിഫലം വാങ്ങുന്ന അവസ്ഥ ഒഴിവാക്കണമെന്നും കമീഷന്‍ അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.