അഭിഭാഷകരുടെ ആക്രമണം നേരിടും –കെ.യു.ഡബ്ള്യു.ജെ
text_fieldsതിരുവനന്തപുരം: വഞ്ചിയൂര്‍ കോടതിവളപ്പില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെ അഭിഭാഷകര്‍ നടത്തിയ ആക്രമണത്തില്‍ കെ.യു.ഡബ്ള്യു.ജെ സംസ്ഥാന സമിതി ശക്തമായി പ്രതിഷേധിച്ചു. കൊച്ചിയില്‍ ഹൈകോടതി വളപ്പിലുണ്ടായ അക്രമത്തത്തെുടര്‍ന്ന് പ്രശ്നം രമ്യമായി പരിഹരിക്കണമെന്ന സര്‍ക്കാറിന്‍െറയും മുതിര്‍ന്ന അഭിഭാഷകരുടെയും അഭ്യര്‍ഥന മാനിച്ച് പരമാവധി സംയമനത്തോടെ ചര്‍ച്ചകള്‍ കൊച്ചിയില്‍ പുരോഗമിക്കവെയാണ് വഞ്ചിയൂരില്‍ അക്രമം നടന്നത്. ഇത്തരം അനുവദിക്കാനാവില്ല.
അഡ്വ. ജനറല്‍ വിളിച്ചുകൂട്ടിയ യോഗത്തില്‍ എടുത്ത സമവായ മനോഭാവത്തില്‍നിന്ന് വ്യതിചലിക്കുന്ന അവസ്ഥ അഭിഭാഷകരുടെ ഭാഗത്തുനിന്ന് ഉണ്ടായാല്‍ പ്രശ്നം കൂടുതല്‍ ഗുരുതരമാകുകയേയുള്ളൂ. ഇനിയും പ്രകോപനം സൃഷ്ടിക്കാനാണ് ഉദ്ദേശിക്കുന്നതെങ്കില്‍ ശക്തമായി നേരിടുകതന്നെ ചെയ്യുമെന്നും കെ.യു.ഡബ്ള്യു.ജെ ജനറല്‍ സെക്രട്ടറി സി. നാരായണന്‍ പ്രസ്താവനയില്‍ പറഞ്ഞു.
കെ.എന്‍.ഇ.എഫ് പ്രതിഷേധിച്ചു
വഞ്ചിയൂര്‍ കോടതിയിലെ അഭിഭാഷക അഴിഞ്ഞാട്ടത്തിലും ഹൈകോടതി വളപ്പില്‍ മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ച അഭിഭാഷകരുടെ നടപടിയിലും കേരള ന്യൂസ് പേപ്പര്‍ എംപ്ളോയീസ് ഫെഡറേഷന്‍ സംസ്ഥാന കമ്മിറ്റി പ്രതിഷേധിച്ചു. തങ്ങളുടെ ജോലിയുടെ ഭാഗമായി എത്തിയ മാധ്യമപ്രവര്‍ത്തകരെ പ്രകോപനമൊന്നും കൂടാതെ ശാരീരികമായി ആക്രമിച്ചത് ജനാധിപത്യവിരുദ്ധമാണ്. സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും കേരള ന്യൂസ് പേപ്പര്‍ എംപ്ളോയീസ് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്‍റ് ജെയ്സണ്‍ മാത്യുവും ജനറല്‍ സെക്രട്ടറി ഗോപന്‍ നമ്പാട്ടും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.