മാധ്യമപ്രവര്‍ത്തകരെ അനുകൂലിച്ച മുതിര്‍ന്ന അഭിഭാഷകര്‍ക്കെതിരെ അസോസിയേഷന്‍
text_fieldsകൊച്ചി: ഹൈകോടതിക്കകത്തും പുറത്തും നടന്ന സംഭവങ്ങളില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് അനുകൂല നിലപാടെടുത്ത പ്രമുഖ അഭിഭാഷകര്‍ക്കെതിരെ അച്ചടക്കനടപടിക്ക് അഭിഭാഷക അസോസിയേഷന്‍െറ നീക്കം. അഭിഭാഷകരെ കുറ്റപ്പെടുത്തുന്ന തരത്തില്‍ പരസ്യനിലപാട് എടുത്തവര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന ആവശ്യത്തിന്‍െറ അടിസ്ഥാനത്തിലാണ് അസോസിയേഷന്‍ യോഗം ഇക്കാര്യം തീരുമാനിച്ചത്.
അഭിഭാഷകരായ സെബാസ്റ്റ്യന്‍ പോള്‍, സി.പി. ഉദയഭാനു, എ. ജയശങ്കര്‍, കാളീശ്വരം രാജ്, ശിവന്‍ മഠത്തില്‍ എന്നിവര്‍ക്കെതിരെയാണ് നടപടിക്ക് തീരുമാനിച്ചത്. ഫേസ്ബുക്കിലൂടെ അഭിഭാഷകരെ അധിക്ഷേപിച്ചെന്ന ആരോപണം നേരിടുന്ന അഡ്വ. സംഗീത ലക്ഷ്മണക്കെതിരെയും നടപടിയുണ്ടാകും. അച്ചടക്കനടപടിയെടുക്കാന്‍ അസോസിയേഷന്‍ ചുമതലപ്പെടുത്തിയ സമിതി ഇവര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കും. ഏഷ്യാനെറ്റ് ലേഖകന്‍കൂടിയായ അഡ്വ. നന്ദഗോപാല്‍ നമ്പ്യാര്‍ക്കെതിരെയും ഈ ആവശ്യമുയര്‍ന്നെങ്കിലും തല്‍ക്കാലം നടപടിയുണ്ടാകില്ളെന്നറിയുന്നു.
അതേസമയം, നടപടിയെടുക്കാന്‍ തക്ക പ്രവൃത്തികളൊന്നും തങ്ങളുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ളെന്നാണ് ഈ അഭിഭാഷകരുടെ നിലപാട്. നോട്ടീസ് ലഭിക്കുമ്പോള്‍ ഉചിതമായ മറുപടി നല്‍കുമെന്നും ഇവര്‍ അറിയിച്ചു. അസോസിയേഷന്‍െറ തത്വങ്ങള്‍ക്ക് യോജിക്കാത്തവിധം പ്രവര്‍ത്തിച്ചതായി ഇതുവരെ തോന്നിയിട്ടില്ളെന്ന് അഡ്വ. എ. ജയശങ്കര്‍ പറഞ്ഞു. കാരണം കാണിക്കല്‍ നോട്ടീസിലെ ഉള്ളടക്കം അറിഞ്ഞാലെ അസോസിയേഷന്‍െറ വ്യവസ്ഥകള്‍ ലംഘിച്ചിട്ടാണോ തനിക്കെതിരെ നടപടിയെന്ന് വ്യക്തമാകൂ. ഇക്കാര്യത്തില്‍ നിലപാടുകളില്‍ ഉറച്ചുനില്‍ക്കുന്നതായും ജയശങ്കര്‍ വ്യക്തമാക്കി. നിലപാടില്‍ ഉറച്ചുനില്‍ക്കുന്നതായി അഡ്വ. കാളീശ്വരം രാജും പറഞ്ഞു.
നിലപാടില്‍ ഉറച്ചുനില്‍ക്കുമെന്നും ഒരു കാരണവശാലും പിന്നോട്ടുപോകില്ളെന്നും അഡ്വ. സി.പി. ഉദയഭാനു പ്രതികരിച്ചു. ഹൈകോടതി അഭിഭാഷക അസോസിയേഷന്‍െറ നിയമം ലംഘിക്കുകയോ തീരുമാനങ്ങളെ എതിര്‍ക്കുകയോ ചെയ്യാത്ത സാഹചര്യത്തില്‍ തനിക്കെതിരെ അച്ചടക്കലംഘനത്തിന് നോട്ടീസയക്കും എന്നത് യുക്തിഭദ്രവും നീതിയുക്തവുമായി കരുതുന്നില്ളെന്ന് അഡ്വ. ശിവന്‍ മഠത്തിലും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.