കുപ്പിവെള്ളത്തിലും കോളിഫോം ബാക്ടീരിയ; ഭക്ഷ്യസുരക്ഷാ വിഭാഗം സാമ്പിളുകള്‍ ശേഖരിച്ചു
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് വില്‍പന നടത്തുന്ന കുപ്പിവെള്ളത്തില്‍ കോളിഫോം ബാക്ടീരിയ ഉള്ളതായി കണ്ടത്തെല്‍. മലിനീകരണ നിയന്ത്രണ ബോര്‍ഡ് നടത്തിയ പരിശോധനയിലാണ് അന്താരാഷ്ട്ര കമ്പനികളുടെ കുപ്പിവെള്ളത്തിലടക്കം ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുന്ന കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം കണ്ടത്തെിയത്.
കടകളിലും മറ്റ് വാണിജ്യസ്ഥാപനങ്ങളിലും വില്‍പന നടത്തുന്ന കുപ്പിവെള്ളം പരിശോധിക്കാനും നടപടിയെടുക്കാനും ഭക്ഷ്യസുരക്ഷാ വിഭാഗത്തിന് കത്ത് നല്‍കി.
കഴിഞ്ഞ വര്‍ഷം അവസാനവും 2016 മാര്‍ച്ച് മാസത്തിലുമായാണ് മലിനീകരണ നിയന്ത്രണ ബോര്‍ഡ് കുപ്പിവെള്ള പരിശോധന നടത്തിയത്. 69 കുപ്പിവെള്ള സാമ്പിളുകള്‍ പരിശോധനക്കെടുത്തു. ഞെട്ടിക്കുന്നതായിരുന്നു പരിശോധനാഫലം. അഞ്ച് ബ്രാന്‍ഡുകളില്‍ ഉയര്‍ന്ന അളവില്‍ കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം കണ്ടത്തെി. മലിനീകരണ നിയന്ത്രണബോര്‍ഡിന്‍െറ പരിശോധന മാത്രം കൊണ്ട് ഇവ നിരോധിക്കാനാവില്ല.
ആലപ്പുഴ, തൃശൂര്‍ ജില്ലകളില്‍ നിന്നെടുത്ത സാമ്പിളുകളിലാണ് കോളിഫോം ബാക്ടീരിയയെ കണ്ടത്തെിയത്. അതിനാല്‍ ഇവിടങ്ങളില്‍നിന്ന് ശേഖരിച്ച അഞ്ച് സാമ്പികളുകളടക്കം സംസ്ഥാനത്ത് വില്‍പന നടത്തുന്ന കുപ്പിവെള്ളങ്ങളുടെ സാമ്പിളുകളും ശേഖരിക്കാന്‍ അസി. ഫുഡ്സേഫ്റ്റി കമീഷണര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയതായി ഭക്ഷ്യസുരക്ഷാ കമീഷണര്‍ ഗോകുല്‍ ജി. ആര്‍ പറഞ്ഞു. റിപ്പോര്‍ട്ട് കിട്ടിയാലുടന്‍ നടപടിയിലേക്ക് കടക്കുമെന്നും അദ്ദേഹം പറഞ്ഞു.
100 എം.എല്‍ വെള്ളത്തില്‍ രണ്ടുമുതല്‍ 41 സി.എഫ്.യു വരെയാണ് കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം. കോളറ, മഞ്ഞപ്പിത്തം, വയറിളക്കം അടക്കം ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമായേക്കാവുന്നതാണ് ബാക്ടീരിയയുടെ സാന്നിധ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.